ഓഹരി വിപണിയില്‍ മാസങ്ങളായി അസ്ഥിരത തുടരുന്ന സാഹചര്യത്തില്‍ നിക്ഷേപകരുടെ കൊഴിഞ്ഞുപോക്ക് വ്യാപകമായി. പലരും എസ്‌ഐപി നിര്‍ത്തി പണം തിരികെയെടുത്തു. ചിലരാകട്ടെ എസ്‌ഐപി നിര്‍ത്തുകയും അതുവരെയുള്ള നിക്ഷേപം അവിടെതന്നെ നിലനിര്‍ത്തുകയും ചെയ്തു.
ഇതിനിടെ പലരും ഉന്നയിച്ച ചോദ്യമാണ്, എസ്‌ഐപി നിര്‍ത്തിയാല്‍ പിഴ ഈടാക്കുമോയെന്ന്. മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍ പിഴ ഈടാക്കാറില്ലെങ്കിലും ബാങ്കുകള്‍ക്ക് 'ബൗണ്‍സ്' ചാര്‍ജുകള്‍ ബാധകമാണെന്നകാര്യം ശ്രദ്ധിക്കണം.
എസ്‌ഐപി പോലെ ആവര്‍ത്തിച്ചുള്ള പണമിടപാടുകള്‍ക്കായി നിക്ഷേപകര്‍ ബാങ്ക് അക്കൗണ്ടില്‍നിന്ന് ഓട്ടോമാറ്റിക്കായി ഡെിബിറ്റ് ചെയ്യാന്‍ ഇലക്ട്രോണിക് പണമിടപാട് സംവിധാനങ്ങളാണ് (ഇസിഎസ്, എന്‍എസിഎച്ച്)ഉപയോഗിക്കുന്നത്. അക്കൗണ്ടില്‍ ആവശ്യത്തിന് പണമില്ലെങ്കില്‍ ബാങ്കുകള്‍ നിശ്ചിത തുക ഈടാക്കാറുണ്ട്. എസ്‌ഐപി ബൗണ്‍സ് ചാര്‍ജ് എന്നാണിത് അറിയപ്പെടുന്നത്.
ഉദാഹരണത്തിലൂടെ വ്യക്തമാക്കാം. 5,000 രൂപയുടെ ഒരു വര്‍ഷംനീളുന്ന പ്രതിമാസ എസ്‌ഐപി ഉണ്ടെന്നുകരുതുക. ഓട്ടോ ഡെബിറ്റ് സംവിധാനമാണ് അതിനായി ക്രമീകരിച്ചിട്ടുള്ളത്. അപ്രതീക്ഷിതമായ കാരണങ്ങളാല്‍ അക്കൗണ്ടില്‍ പണമില്ലാതിരുന്നാല്‍ എസ്‌ഐപി മാന്‍ഡേറ്റ് ബൗണ്‍സ് ആകും. അങ്ങനെ സംഭവിച്ചാല്‍ പിഴയിനത്തില്‍ നല്ലൊരു തുക നഷ്ടപ്പെടുകയും ചെയ്യും.
രജിസ്റ്റര്‍ ചെയ്തത് പ്രകാരം ഓരോ മാസവും നിശ്ചിത ദിവസം ഫണ്ട് കമ്പനികള്‍ എസ്‌ഐപി തുക എടുക്കാനായി ബാങ്കുകളെ സമീപിക്കും. അപ്പോള്‍ അക്കൗണ്ടില്‍ പണമില്ലെങ്കിലാണ് ബാധകമായ പിഴ നല്‍കേണ്ടിവരിക. തുടരാന്‍ ഉദ്ദേശിക്കുന്നില്ലെങ്കില്‍ ഫണ്ട് കമ്പനിയുമായി ബന്ധപ്പെട്ട് എസ്‌ഐപി ക്യാന്‍സല്‍ ചെയ്യേണ്ടതുണ്ട്. ഓണ്‍ലൈനായും ഓഫ്‌ലൈനായും ഇത് ചെയ്യാം.
ഓരോ എസ്‌ഐപി ബൗണ്‍സിനും ഐസിഐസിഐ ബാങ്ക് 5,00 രൂപയാണ് പിഴ ഈടാക്കുന്നത്. ജിഎസ്ടി ഉള്‍പ്പടെ 590 രൂപയാകും നഷ്ടമാകുക. ഇത്തരത്തില്‍ മൂന്നുതവണ എസ്‌ഐപി മുടങ്ങിയാല്‍ 1,770 രൂപ ചാര്‍ജിനത്തില്‍ നഷ്ടമാകും. സാധാരണ മൂന്ന് തവണ അടുപ്പിച്ച് മുടങ്ങിയാല്‍ ഫണ്ട് കമ്പനികള്‍ എസ്‌ഐപി ക്യാന്‍സല്‍ ചെയ്യാറുണ്ട്.
ബാങ്കുകള്‍ ഈടാക്കുന്ന ചാര്‍ജുകള്‍ അറിയാം:
Content Highlights: Impact of Missed SIP Payments: Understanding Bank Charges and Fund Cancellation.
![]()
മാതൃഭൂമി.കോം വാട്സാപ്പിലും








English (US) ·