എസ്എസ് രാജമൗലിയുടെ ഫഹദ് ഫാസിൽ ചിത്രം, അവസാനം റിലീസ് ഡേറ്റ് തീരുമാനമായി! ഫഹദിന്റെ കരിയറിലെ ആദ്യത്തെ 'മാജിക്' വേഷം!

2 weeks ago 5
മലയാളി പ്രേക്ഷകരുടെ പ്രിയതാരം ഫഹദ് ഫാസിൽ നായകനാകുന്ന പുതിയ തെലുങ്ക് ഫാന്റസി ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' ( Don't Trouble The Trouble ) ഒക്ടോബർ 2-ന് തിയേറ്ററുകളിലെത്തും. നേരത്തെ സെപ്റ്റംബർ 11-ന് റിലീസ് ചെയ്യാനിരുന്ന ചിത്രം ചില കാരണങ്ങളാൽ മാറ്റിവെക്കുകയായിരുന്നു. എസ്.എസ് രാജമൗലി അവതരിപ്പിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ശശാങ്ക് യെലേട്ടിയാണ്. "സൂരിയും ദിവ്യയും തങ്ങളുടെ മാന്ത്രികവിദ്യകൾ കാട്ടി ട്രബിൾ തുടങ്ങാൻ തയ്യാറായിക്കഴിഞ്ഞു," എന്ന കുറിപ്പോടെയാണ് പുതിയ റിലീസ് തീയതി അണിയറപ്രവർത്തകർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ഏത് വേഷവും വളരെ മികച്ച രീതിയിൽ അവതരിപ്പിക്കാൻ ഫഹദിന് പ്രത്യേക കഴിവുണ്ട്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് താനെന്ന് അദ്ദേഹം വീണ്ടും തെളിയിക്കുകയാണ്. ഫഹദിന്റെ സിനിമാ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളുടെ കൂട്ടത്തിലേക്ക് ഈ പുതിയ ചിത്രവും ഉറപ്പായും ഇടംപിടിക്കും.

പുതിയ ചിത്രത്തിലെ 'സൂരി' എന്ന കഥാപാത്രത്തിന് ഫഹദിന്റെ ചില പഴയ വേഷങ്ങളുമായി ചെറിയ സാമ്യമുണ്ട്. 'ട്രാൻസ്' സിനിമയിലെ വിജു പ്രസാദ് ഇതിനൊരു മികച്ച ഉദാഹരണമാണ്. മാജിക് അല്ലെങ്കിലും, വേദിയിൽ വ്യാജ അത്ഭുതങ്ങൾ കാണിച്ച് ആളുകളെ വിസ്മയിപ്പിക്കുന്ന ഒരു കഥാപാത്രമായിരുന്നു അത്. അതുപോലെ തന്നെ, അടുത്തിടെ വൻ ഹിറ്റായ 'ആവേശം' സിനിമയിലെ രംഗണ്ണനും ഇതുപോലൊരു രസികൻ 'പ്രശ്നക്കാരൻ' ആയിരുന്നു.

Samayam Malayalamനിയമം തോൽക്കുന്നിടത്ത് തോക്കുകൾക്ക് നീതി നടപ്പാക്കാനാകുമോ? വ്യവസ്ഥിതിയെ ചോദ്യം ചെയ്ത് കരീനയും പൃഥ്വിരാജും; 'ദായ്‌റ' വരുന്നു
ഫഹദ് ഫാസിൽ എന്ന പേര് തന്നെ മലയാളി പ്രേക്ഷകർക്ക് എപ്പോഴും വലിയ ആവേശമാണ്. ഭാഷ ഏതാണെങ്കിലും ഫഹദിന്റെ ഈ പുതിയ ചിത്രവും മലയാളികൾ ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ചിത്രത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പലവിധത്തിലുള്ള ചർച്ചകൾ ഇപ്പോൾ തന്നെ തുടങ്ങിക്കഴിഞ്ഞു. "ഇത് വളരെ വേഗം റിലേറ്റ് ചെയ്യാൻ പറ്റുന്ന ഒരു രസകരമായ കഥാപാത്രമാണ്" എന്നാണ് ഒരു വിഭാഗം ആളുകൾ പോസ്റ്ററുകൾക്ക് താഴെ കമന്റ് ചെയ്യുന്നത്. എന്നാൽ മറുവശത്ത്, ചില ആരാധകർ ചെറിയൊരു ചോദ്യവും ഉന്നയിക്കുന്നുണ്ട്. "ഫഹദ് എപ്പോഴും ഒരേപോലെയുള്ള, അല്പം വ്യത്യസ്തനായ അല്ലെങ്കിൽ എപ്പോഴും പ്രശ്നങ്ങൾ ഉണ്ടാക്കുന്ന കഥാപാത്രങ്ങളെ തന്നെയാണോ വീണ്ടും വീണ്ടും ചെയ്യുന്നത്?" എന്നാണ് അവരുടെ സംശയം. ഇത്തരം ചോദ്യങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമാണെങ്കിലും, ഫഹദിന്റെ ഈ പുതിയ മാജിക് കഥാപാത്രത്തിന് തന്റെ സ്ഥിരം കാണിക്കുന്ന ആക്ടിങ് മാജിക് ഉണ്ടെങ്കിൽ സംഭവം ഹിറ്റ് ആകുമെന്നാണ് ആരാധകർ പറയുന്നത്.


എന്നാൽ, പൂർണ്ണമായും കോമഡിയും ഫാന്റസിയും നിറഞ്ഞ ഒരു സിനിമയിൽ ശരിക്കും ഒരു തെരുവ് മാന്ത്രികനായി ഫഹദ് എത്തുന്നത് ഇതാദ്യമായാണ്. അദ്ദേഹത്തിന്റെ സാധാരണ റിയലിസ്റ്റിക് സിനിമകളിൽ നിന്നും മാറി, കുട്ടികൾക്കും കുടുംബങ്ങൾക്കും ഒന്നിച്ച് ആസ്വദിക്കാൻ പറ്റിയ ഒരു സിനിമയായിരിക്കും ഇത്. ഫഹദിന്റെ തനതായ കോമഡിയും കൂടെ കുറച്ചു മാന്ത്രികവിദ്യകളും ചേരുമ്പോൾ തിയേറ്ററുകളിൽ വലിയൊരു മാജിക് തന്നെ സംഭവിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
Read Entire Article