ഏറ്റവും കൂടുതൽ വിൽപന നടന്ന ആമസോൺ പ്രൈം ഡേ സെയിൽ ഇവന്റായി 2025 ലെ സെയിൽ

5 months ago 7

ഈ വര്‍ഷത്തെ ആമസോണ്‍ പ്രൈം ഡേ ഇവന്റ് മുന്‍ പ്രൈം ഡേ പരിപാടികളേക്കാള്‍ വിപുലമായിരുന്നു. മൂന്ന് ദിവസം റെക്കോര്‍ഡ് സെയിലില്‍ കൂടുതല്‍ ഉത്പന്നങ്ങള്‍ വില്‍ക്കപ്പെട്ടു. പ്രൈം അംഗങ്ങളില്‍ നിന്ന ഒരൊറ്റ മിനിറ്റില്‍ 18,000 ല്‍ പരം ഓര്‍ഡറുകള്‍ വന്നു. പ്രൈം ഡേ 2024 നെ അപേക്ഷിച്ച് 50% ല്‍ കൂടുതലായിരുന്നു ഇത്. ഇവന്റിന് തൊട്ടുമുമ്പ് പുതിയ പ്രൈം സൈന്‍-അപ്പുകളില്‍ 70% ടയര്‍ 2, ടയര്‍ 3 നഗരങ്ങളില്‍ നിന്നും പട്ടണങ്ങളില്‍ നിന്നുമാണ് വന്നതെന്ന് ആമസോണ്‍ പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 30%-ത്തിലധികം വര്‍ധനവാണുണ്ടായത്. 2024 ലെ പ്രൈം ഡേയില്‍ ലഭിച്ച SMB കളുടെ എണ്ണം എല്ലാ എഡിഷനുകളിലും എക്കാലത്തെയും ഉയര്‍ന്നതായിരുന്നു. മാത്രമല്ല, ഇവന്റില്‍ പങ്കെടുത്ത 68% ത്തിലധികവും ടയര്‍ 2-3 നഗരങ്ങളില്‍ നിന്നും മറ്റുമായിരുന്നു.

ഇന്ത്യയിലെ ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും വലിയ പ്രൈം ഡേ സെയിൽ ലഭ്യമാക്കാൻ സഹായിച്ചതിന് സെല്ലേര്‍സിനും ബ്രാന്‍ഡുകള്‍ക്കും ബാങ്ക് പങ്കാളികള്‍ക്കും നന്ദി പറയുന്നുവെന്ന്‌ ആമസോണ്‍ പ്രൈം ഡെലിവറി ആന്‍ഡ് റിട്ടേണ്‍സ് എക്‌സ്പീരിയന്‍സസ്, ഇന്ത്യ ആന്‍ഡ് എമര്‍ജിങ് മാര്‍ക്കറ്റ്‌സ് മേധാവി അക്ഷയ് സാഹി. കൂടാതെ മുന്‍കാല പ്രൈം ഡേ ഷോപ്പിങ് ഇവന്റുകളെ അപേക്ഷിച്ച് കൂടുതല്‍ ഉത്പന്നങ്ങൾ പ്രൈം ഉപഭോക്താക്കൾ വാങ്ങി, ഏറ്റവും ഉയര്‍ന്ന അതേ ദിവസം ഡെലിവറിയുടെ വേഗതയുടെ കാര്യത്തില്‍ പുതിയ റെക്കാോര്‍ഡ് സൃഷ്ടിക്കുകയും ചെയ്തു. വലിയ തുക ലാഭിക്കാന്‍ ഉപഭോക്താക്കളെ സഹായിക്കുന്നതില്‍ സന്തോഷമുണ്ട് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പ്രൈം മെംബര്‍ഷിപ്പ് നല്‍കുന്ന മൂല്യം, അതിവേഗ ഡെലിവറികള്‍, മികച്ച ഡീലുകള്‍, പുതിയ ലോഞ്ചുകള്‍, ബ്ലോക്ക്ബസ്റ്റര്‍ എന്റര്‍ടെയിന്‍മെന്റ് എന്നിവയുടെ ആഘോഷമാണ് പ്രൈം ഡേ.

ആമസോണ്‍ ബിസിനസില്‍ ബിസിനസ് കസ്റ്റമേര്‍സിന്റെ വളര്‍ച്ച

പ്രൈം ഡേയില്‍ ആമസോണ്‍ ബിസിനസില്‍ പുതിയ പ്രൈം സൈന്‍-അപ്പുകളില്‍ 7X വളര്‍ച്ചയോടെ പുതിയ കസ്റ്റമര്‍ രജിസ്‌ട്രേഷനുകളില്‍ 3X വര്‍ദ്ധനക്ക് ആമസോണ്‍ ബിസിനസ് സാക്ഷ്യം വഹിച്ചു, ഏര്‍ലി ഡീലുകള്‍, സൗജന്യവും വേഗത്തിലുള്ളതുമായ ഷിപ്പിംഗ് എന്നിവ പ്രയോജനപ്പെടുത്താന്‍ ബിസിനസുകള്‍ എന്റോള്‍ ചെയ്തു.

ആമസോണ്‍ പേ

• ഈ പ്രൈം ഡേയില്‍ കൂടുതല്‍ ഉപഭോക്താക്കള്‍ ആമസോണ്‍ പേ ICICI ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചു, ഇതില്‍ 50% ത്തിലധികം പേര്‍ ടയര്‍ 2, 3 പട്ടണങ്ങളില്‍ നിന്നുള്ളവരാണ്
• ആമസോണില്‍ ആദ്യമായി ഫ്‌ളൈറ്റുകളും ഹോട്ടലുകളും ബുക്ക് ചെയ്യുന്ന പുതിയ പ്രൈം ഉപഭോക്താക്കളുടെ എണ്ണം രണ്ടരയിരട്ടിയലധികം വര്‍ദ്ധിച്ചു
• ആമസോണ്‍ പേ ICICI ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഉപഭോക്താക്കള്‍ നിബന്ധനകളോടെ 5% ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ടും അതോടൊപ്പം അണ്‍ലിമിറ്റഡ് 5% ക്യാഷ്ബാക്കും നേടി വലിയ ലാഭം കരസ്ഥമാക്കി.
• പ്രൈം ഡേ'25 വേളയില്‍ 50% ല്‍ കൂടുതല്‍ ഉപഭോക്താക്കള്‍ അവരുടെ ആമസോണ്‍ പേ ലേറ്റര്‍ ക്രെഡിറ്റ് ലൈന്‍ ഉപയോഗിച്ചു, ഈ ചെലവുകളുടെ ~55% കിച്ചന്‍, അപ്പാരല്‍, ഷൂസ്, ബ്യൂട്ടി ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്കാണ്.

Content Highlights: occurrence of amazon premier time merchantability 2025

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article