Authored by: അശ്വിനി പി|Samayam Malayalam•13 Apr 2026, 11:09 americium IST
മറ്റുള്ളവരുടെ അഭിപ്രായങ്ങളെയും കാഴ്ചപ്പാടുകളെയും ഇഷ്ടങ്ങളെയും എല്ലാം ബഹുമാനിക്കുന്ന ആളാണ് ഞാന്‍. അതുകൊണ്ട് തന്നെ ചിലരുടെ പെരുമാറ്റം ഒരു ലിമിറ്റിന് അപ്പുറം അതൊന്നും എന്നെ ബാധിക്കാറില്ല എന്ന് മഞ്ജു വാര്യര്‍
മഞ്ജു വാര്യർജീവിതത്തില് ഏറ്റവും അടുത്ത സുഹൃത്തുക്കളോ, ബന്ധങ്ങളോ വേദനിപ്പിക്കുമ്പോള്‍ എന്തായിരിക്കും മാനസികാവസ്ഥ, പതിയെ ആ ബന്ധത്തില്‍ നിന്ന് പുറത്ത് കടക്കുമോ, അതോ പ്രതികാരം തോന്നുമോ എന്ന് ചോദിച്ചപ്പോള്‍ മഞ്ജു വാര്യര്‍ നല്കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. വിജെ രമ്യയുടെ പോട്കാസ്റ്റ് വീഡിയോയില്‍ സംസാരിക്കുകയായിരുന്നു നടി.
Also Read: അന്ന് ജ്യോതിക ഗര്‍ഭിണിയായിരുന്നു, സൂര്യയുടെ കുടുംബ സ്നേഹം ശരിക്കും തിരിച്ചറിഞ്ഞു എന്ന് സമീറ റെഡ്ഡിഒരിക്കവും പ്രതികാരം ഒന്നും തോന്നില്ല. മറ്റുള്ളവരുടെ അഭിപ്രായങ്ങളെയും കാഴ്ചപ്പാടുകളെയും തീരുമാനങ്ങളെയും എല്ലാം ബഹുമാനിക്കുന്ന ആളാണ് ഞാന്‍. അത്തരമൊരു അവസ്ഥയില്‍ അവരോട് പ്രതികാരം തോന്നേണ്ടതില്ലല്ലോ. തീര്‍ച്ചയായും പതിയെ ആ ബന്ധത്തില്‍ നിന്ന് പിന്മാറി, പുറത്ത് കടക്കാനാണ് ശ്രമിക്കുക എന്ന് മഞ്ജു വാര്യര്‍ മറുപടി നല്കി. ഇതുവരെ ജീവിതത്തില്‍ അത്തരമൊരു അവസ്ഥയുണ്ടായിട്ടില്ല എന്നും, ഇനി ഉണ്ടാവുമ്പോള്‍ എങ്ങനെ റിയാക്ട് ചെയ്യും എന്ന് അറിയില്ല എന്നും മഞ്ജു പറയുന്നുണ്ട്.
സൗഹൃദങ്ങള്‍ക്ക് ജീവിതത്തിലുള്ള പ്രാധാന്യത്തെ കുറിച്ചും മഞ്ജു വാര്യര്‍ സംസാരിക്കുന്നു. ജെന്ററോ, ജെനറേഷനോ നോക്കി ഒന്നുമല്ല തന്റെ സൗഹൃദങ്ങള്‍. എല്ലാം ഓര്‍ഗാനിക്ക് ആയി സംഭവിച്ചതാണ്. നല്ല സൗഹൃദങ്ങള്‍ കിട്ടാനും ഭാഗ്യം വേണം. തനിക്ക് ആ അനുഗ്രഹം ലഭിച്ചു എന്നാണ് മഞ്ജു വാര്യര്‍ പറഞ്ഞത്.
Also Read: എന്റെ പ്രശ്നങ്ങളൊന്നും പ്രശ്നമേ അല്ല എന്ന് തോന്നിയത് അപ്പോഴാണ്; ജീവിതത്തിലെ മാറ്റങ്ങളെ കുറിച്ച് മഞ്ജു വാര്യര്‍
ജീവിതത്തില്‍ നോ പറയേണ്ടി വരുന്ന സാഹചര്യങ്ങളില്‍ നോ പറഞ്ഞിട്ടുണ്ട്. പക്ഷേ മറ്റാരെയും വേദനിപ്പിക്കാതെ അത് പറയാന്‍ ശ്രദ്ധിക്കുമെന്നും മഞ്ജു പറയുന്നു. തന്നെ സംബന്ധിച്ച ഗോസിപ്പുകള്‍ കേള്‍ക്കുമ്പോള്‍ അതില്‍ നിന്ന് മാറി നില്‍ക്കുകയാണ് ചെയ്യുന്നത്. അങ്ങനെ പിന്മാറുമ്പോള്, അത് വെറും ബാലിശമായ കാര്യങ്ങളാണെന്ന് മനസ്സിലാവും. പിന്നെ എന്തിനാണ് അതില്‍ സമയം കളയുന്നത് എന്നും മഞ്ജു വാര്യര്‍ ചോദിക്കുന്നു.






English (US) ·