ഇമ്മീഡിയറ്റ് പെയ്‌മെന്റ് സര്‍വീസ്(ഐഎംപിഎസ്)ഇടപാടുകളുടെ സേവന നിരക്ക് എസ്ബിഐ പുതുക്കി. 25,000 രൂപ വരെയുള്ള ഓണ്‍ലൈന്‍ ഐഎംപിഎസ് ഇടപാടുകള്‍ക്കുള്ള സൗജന്യം തുടരും. അതിന് മുകളിലുള്ള ഇടപാടുകള്‍ക്ക് സേവന നിരക്ക് ബാധകമാകും. സാലറി അക്കൗണ്ടാണെങ്കില്‍ സൗജന്യം തുടരുമെന്നും ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.
25,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെയുള്ള ഇടപാടുകള്‍ക്ക് രണ്ട് രൂപയും ജിഎസ്ടിയുമാണ് ഈടാക്കുക. ഒരു ലക്ഷം മുതല്‍ രണ്ട് ലക്ഷം രൂപവരെയാണെങ്കില്‍ ആറ് രൂപയും ജിഎസ്ടിയും നല്‍കണം. രണ്ട് മുതല്‍ അഞ്ച് ലക്ഷം രൂപവരെ 10 രൂപയും ജിഎസ്ടിയുമാണ് ബാധകം. മുമ്പ് ഈ ഇടപാടുകള്‍ സൗജന്യമായിരുന്നു.
ബാങ്ക് ശാഖകള്‍ വഴിയാണ് ഇടപാടെങ്കില്‍ നിലവിലെ നിരക്കുകള്‍ തുടരും. ഐഎംപിഎസിന് ഈടാക്കുന്ന കുറഞ്ഞ നിരക്ക് രണ്ട് രൂപയും കൂടിയ നിരക്ക് 20 രൂപയുമാണ്. അതോടൊപ്പം ജിഎസ്ടിയും.
കാനറ ബാങ്ക്
1000 രൂപവരെയുള്ള ഇടപാടുകള്‍ സൗജന്യമാണ്. 1000 മുതല്‍ 10,000 രൂപവരെയുള്ള ഇടപാടുകള്‍ക്ക് മൂന്ന് രൂപയും ജിഎസ്ടിയും നല്‍കണം. 10,000 രൂപ മുതല്‍ 25,000 രൂപവരെയുള്ള ഇടപാടുകള്‍ക്ക് അഞ്ച് രൂപയും ജിഎസ്ടിയുമാണ് ബാധകം. 25,000 രൂപ മുതല്‍ ഒരു ലക്ഷം രൂപവരെയാണെങ്കില്‍ എട്ട് രൂപയും ജിഎസ്ടിയുമാണ് നിരക്ക്. ഒരു ലക്ഷം രൂപ മുതല്‍ രണ്ട് ലക്ഷം രൂപവരെയാണെങ്കില്‍ 15 രൂപയും രണ്ട് ലക്ഷം മുതല്‍ അഞ്ച് ലക്ഷം രൂപവരെയാണെങ്കില്‍ 20 രൂപയും അതോടൊപ്പം ജിഎസ്ടിയും സേവന നിരക്കായി ഈടാക്കും.
പഞ്ചാബ് നാഷണല്‍ ബാങ്ക്
1,000 രൂപവരെയുള്ള ഇടപാടുകള്‍ സൗജന്യമാണ്. അതിന് മുകളില്‍ ഒരു ലക്ഷം രൂപവരെയുള്ള ഇടപാടുകള്‍ ബാങ്ക് ശാഖ വഴിയാണ് നടത്തുന്നതെങ്കില്‍ ആറ് രൂപയും ജിഎസ്ടിയും നല്‍കണം. ഓണ്‍ലൈന്‍ വഴിയാണെങ്കില്‍ അഞ്ച് രൂപയും ജിഎസ്ടിയുമാണ് ബാധകം. ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഇടപാട് ബാങ്ക് വഴിയാണ് നടത്തുന്നതെങ്കില്‍ 12 രൂപയും ഓണ്‍ലൈനായാണെങ്കില്‍ 10 രൂപയുമാണ് നിരക്ക്.
ഐഎംപിഎസ്
നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ വഴി ബാങ്കുകള്‍ നല്‍കുന്ന തത്സമയ പണമിടപാട് സേവനമണ് ഐഎംപിഎസ്. ഈ സംവിധാനം വഴി പരമാവധി അഞ്ച് ലക്ഷം രൂപവരെയാണ് കൈമാറാന്‍ കഴിയുക.
Content Highlights: IMPS Transaction Fees Updated by SBI.
![]()
മാതൃഭൂമി.കോം വാട്സാപ്പിലും








English (US) ·