
പ്രതീകാത്മകം |ഫോട്ടോ:മാതൃഭൂമി
ഓഹരി, ഓഹരി അധിഷ്ഠിത നിക്ഷേപം എന്നിവയില്‍നിന്നുള്ള വരുമാനം ആദായ നികുതി റിട്ടേണില്‍ കൃത്യമായി രേഖപ്പെടുത്തേണ്ടതുണ്ട്. ഐ.ടി വകുപ്പ് നിരീക്ഷണം ശക്തമാക്കിയ സാഹചര്യത്തില്‍ നോട്ടീസോ പിഴയോ ഒഴിവാക്കാന്‍ തെറ്റുകൂടാതെ ഐ.ടി.ആര്‍ ഫയല്‍ ചെയ്യണം. ഇത് സംബന്ധിച്ച രേഖകള്‍ സൂക്ഷിക്കുകയും വേണം.
ലിസ്റ്റ് ചെയ്ത ഓഹരികളിലെയും ഓഹരി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകളിലെയും ഹ്രസ്വകാല മൂലധന നേട്ട(STCG)ത്തിന് 2024 ജൂലായ് 23 മുതല്‍ 20 ശതമാനമാണ് നികുതി നല്‍കേണ്ടത്. ഈ തിയതിക്ക് മുമ്പാണെങ്കില്‍ 15 ശതമാനവുമാണ്. ദീര്‍ഘകാല മൂലധന നേട്ട(LTCG)ത്തിനാണെങ്കില്‍ 2024 ജൂലായ് 23 മുതല്‍ 12.5 ശതമാനമണ് നികുതി. മൊത്തം നേട്ടത്തില്‍ 1.25 ലക്ഷം രൂപയുടെ ഇളവ് പരിധിക്ക് മുകളിലുള്ള തുകയ്ക്കാണ് നികുതി ബാധകമാകുക. ഈ തിയതിക്ക് മുമ്പാണെങ്കില്‍ 10 ശതമാനമാണ് നിരക്ക്.
കൃത്യമായി കണക്കാക്കുക
12 മാസത്തില്‍ താഴെ കൈവശംവെച്ച് നിക്ഷേപം തികെയെടുത്താലാണ് ഹ്രസ്വകാല നേട്ടത്തില്‍ ഉള്‍പ്പെടുന്നത്. 12 മാസത്തിന് മുകളില്‍ കൈവശം വെച്ചശേഷം ലാഭമെടുത്തതാണെങ്കില്‍ ദീര്‍ഘകാല മൂലധന നേട്ട വിഭാഗത്തിലുമാണ് വരുന്നത്. ഇവ കൃത്യമായി വേര്‍തിരിച്ച് കണക്കാക്കുക.
പൊരുത്തക്കേടുകള്‍ ഒഴിവാക്കാന്‍ ഫോം 26 എ.എസ്, എ.ഐ.എസ് എന്നിവയും ബ്രോക്കര്‍, എംസികള്‍(ആര്‍ടിഎ)എന്നിവരില്‍നിന്ന് ലഭിച്ച സ്റ്റേറ്റുമെന്റുകളുമായും ഒത്തുനോക്കാം.
ഓഹരി, ഓഹരി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ട് തുടങ്ങിയവ വിറ്റ് പണം തിരികെയെടുത്തിട്ടുണ്ടെങ്കില്‍ ഐ.ടി.ആറിലെ 'ഷെഡ്യൂള്‍ സി.ജിയിലാണ് രേഖപ്പെടുത്തേണ്ടത്.
ബാധകമായ ഫോം
ബിസിനസ് വരുമാനം ഇല്ലെങ്കില്‍ ഐ.ടി.ആര്‍ രണ്ട് ആണ് തിരഞ്ഞെടുക്കേണ്ടത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ദീര്‍ഘകാല മൂലധന നേട്ടം 1.25 ലക്ഷം രൂപവരെ മാത്രം ലഭിച്ചിട്ടുള്ളവര്‍ക്ക് ഐ.ടി.ആര്‍ ഒന്ന് മതിയാകും. അതേസമയം, ഹ്രസ്വകാല മൂലധന നേട്ടമുണ്ടെങ്കില്‍ ഐ.ടി.ആര്‍ രണ്ട് തന്നെ വേണ്ടിവരും. ബിസിനസ് അല്ലെങ്കില്‍ പ്രൊഫഷണല്‍ എന്നിവയില്‍നിന്ന് വരുമാനമുണ്ടെങ്കില്‍ ഐ.ടി.ആര്‍ മൂന്ന് ഉപയോഗിക്കണം.
വസ്തു വില്പന
ഭാവിയില്‍ മറ്റൊരു വസ്തു വാങ്ങുന്നതിനോ വീട് ഉണ്ടാക്കുന്നതിനോ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ഐ.ടി.ആര്‍ നല്‍കേണ്ട അവസാന തിയതിക്കുമുമ്പായി ലഭിച്ച ലാഭം ക്യാപിറ്റല്‍ ഗെയില്‍ അക്കൗണ്ട് സ്‌കീമില്‍(CGAS) നിക്ഷേപിച്ചാല്‍ മതി. ഈ അക്കൗണ്ടില്‍നിന്ന് പിന്‍വലിക്കുന്ന പണത്തിന് ഉടനെ നികുതി നല്‍കേണ്ടതില്ല. അതേസമയം, നിശ്ചിത കാലയളവ് ( രണ്ടോ മൂന്നോ വര്‍ഷം) കഴിഞ്ഞാല്‍ അത് മൂലധന നേട്ട പ്രകാരമുള്ള നികുതി വിധേയ വരുമാനമായി മാറും. ഐ.ടി.ആറില്‍ രേഖപ്പെടുത്തുകയും വേണം.
ഓഹരി ബൈ ബാക്ക്
ഓഹരി തിരികെ നല്‍കി ആദായം നേടിയിട്ടുണ്ടെങ്കില്‍ ഐ.ടി.ആറിലെ 'ഷെഡ്യൂള്‍ സി.ജി'യില്‍ രേഖപ്പെടുത്തണം. പൊരുത്തക്കേടുകള്‍ ഒഴിവാക്കാന്‍ ബ്രോക്കര്‍ സ്‌റ്റേറ്റുമെന്റ്, ഫോം 26 എ.എസ്, വാര്‍ഷിക വിവര സ്‌റ്റേറ്റുമെന്റ് (എ.ഐ.എസ്) എന്നിവയുമായി ഒത്തുനോക്കുകയും വേണം.
Content Highlights: How to Accurately Report Capital Gains connected Your Income Tax Return
![]()
മാതൃഭൂമി.കോം വാട്സാപ്പിലും








English (US) ·