ഐപിഎൽ ലേലത്തിന് റജിസ്റ്റർ ചെയ്യാൻ ‘ബ്രിട്ടിഷ് പൗരനായ’ മുൻ പാക്കിസ്ഥാൻ താരം? നിർണായക വിവരം പങ്കുവച്ച് മുഹമ്മദ് ആമിർ

2 weeks ago 6

ഓൺലൈൻ ഡെസ്‌ക്

Published: November 04, 2026 09:09 AM IST

1 minute Read

മുഹമ്മദ് ആമിർ (Photo by TIMOTHY A. CLARY / AFP)
മുഹമ്മദ് ആമിർ (Photo by TIMOTHY A. CLARY / AFP)

ലണ്ടൻ∙ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ താരം മുഹമ്മദ് ആമിർ അഫ്ഗാൻ പ്രിമിയർ ലീഗിൽ കളിക്കാൻ റജിസ്റ്റർ ചെയ്തു. ബ്രിട്ടിഷ് പൗരത്വം നേടിയതിനു പിന്നാലെയാണ് ആമിറിന്റെ നീക്കം. 36 ടെസ്റ്റുകളും 61 ഏകദിനങ്ങളും 62 ട്വന്റി20 മത്സരങ്ങളും പാക്കിസ്ഥാനായി കളിച്ചിട്ടുള്ള ആമിർ, ഈ വർഷമാദ്യമാണ് ബ്രിട്ടിഷ് പൗരത്വം നേടിയത്. ബ്രിട്ടിഷ് പൗരനെന്ന നിലയിൽ അഫ്ഗാൻ പ്രിമിയർ ലീഗിൽ രജിസ്റ്റർ ചെയ്തതോടെ ആമിർ ഐപിഎലിലും ഇതേ രീതിയിൽ റജിസ്റ്റർ ചെയ്യുമെന്ന തരത്തിൽ അഭ്യൂഹങ്ങൾ ഉയർന്നിരുന്നു.

What you should work next

പാക്കിസ്ഥാൻ പൗരന്മാർക്കും താരങ്ങൾക്കും ഐപിഎലിൽ കളിക്കുന്നതിന് വിലക്കുണ്ട്. എന്നാൽ ബ്രിട്ടിഷ് പൗരത്വം നേടിയതോടെ ആമിറിന് ഐപിഎലിൽ കളിക്കാനാകുമെന്ന തരത്തിലായിരുന്നു ചർച്ചകൾ. എന്നാൽ ഐപിഎലിൽ റജിസ്റ്റർ ചെയ്യുമെന്ന വാർത്തകൾ താരം തന്നെ തള്ളി. എക്സിലൂടെയാണ് ആമിർ ഇക്കാര്യം വ്യക്തമാക്കിയത്. ‘‘എല്ലാവർക്കും നമസ്കാരം. ഐപിഎലുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ സത്യമല്ലെന്ന് വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു.’’– ആമിർ എക്സിൽ കുറിച്ചു.

ഈ വർഷം നടന്ന ദ് ഹണ്ട്രഡ് ടൂർണമെന്റിന്റെ താരലേലത്തിൽ വിദേശതാരമായി പങ്കെടുത്ത ആമിർ, അൺസോൾഡായിരുന്നു. പിന്നീട് പ്രാദേശിക താരമായാണ്‌ കളിച്ചത്. ഭാര്യ നർജിസ് ഖാനിലൂടെയാണ് ആമിറിന് ബ്രിട്ടിഷ് പൗരത്വം ലഭിച്ചത്. ‘‘ഇപ്പോൾ ഞാൻ ബ്രിട്ടനിലെ ഒരു പ്രാദേശിക താരമാണ്. കൗണ്ടി ചാംപ്യൻഷിപ്, ദ് ഹണ്ട്രഡ് തുടങ്ങിയ ടൂർണമെന്റുകളിൽ പ്രാദേശിക താരമായി കളിക്കുമ്പോൾ മറ്റൊരു രാജ്യത്തിനായി പ്രാദേശിക താരമെന്ന നിലയിൽ കളിക്കില്ലെന്ന് വ്യക്തമാക്കുന്ന രേഖയിൽ ഒപ്പിടേണ്ടതുണ്ട്. അതിനാൽ പാക്കിസ്ഥാൻ ക്രിക്കറ്റുമായുള്ള എന്റെ മുൻ അധ്യായം ഇപ്പോൾ അവസാനിച്ചിരിക്കുകയാണ്.’’– ആമിർ പറഞ്ഞു.

For those radical who can’t spot Amir’s station owed to geo issues, helium has categorically denied the IPL quality is existent https://t.co/aIeUSgaasW

— Erika Morris (@ErikaMorris79) November 2, 2026

2024 ട്വന്റി20 ലോകകപ്പിന് ശേഷം മുഹമ്മദ് ആമിർ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. തന്റെ തലമുറയിലെ ഏറ്റവും മികച്ച ഇടംകയ്യൻ പേസ് ബോളർമാരിൽ ഒരാളായി വിശേഷിപ്പിക്കപ്പെടുന്ന ആമിറിന് ലോകമെമ്പാടുമുള്ള ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗുകളിൽ ഇപ്പോഴും ആവശ്യക്കാരേറെയാണ്. ‌മുൻ പാക്കിസ്ഥാൻ ഓൾറൗണ്ടർ അസ്ഹർ മഹ്മൂദും 2012 മുതൽ 2015 വരെ ഐപിഎലിൽ കളിച്ചിട്ടുണ്ട്. ആമിറിനെപ്പോലെ ബ്രിട്ടിഷ് പൗരത്വം നേടിയ ശേഷമാണ് മഹ്മൂദും ഐപിഎലിലെത്തിയത്. പഞ്ചാബ് കിങ്‌സാണ് താരത്തെ ടീമിലെത്തിച്ചത്. പിന്നീട് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനായും താരം ഏതാനും മത്സരങ്ങളിൽ കളിച്ചു.

English Summary:

Mohammad Amir British citizenship quality and his clarification connected IPL information highlights the erstwhile Pakistan accelerated bowler's vocation update. The cricketer registered for the Afghanistan Premier League aft obtaining British citizenship done his wife.

Read Entire Article