ഫസ്റ്റ് ഡേ ഫസ്റ്റ് ഷോയ്ക്ക് കുടുംബത്തോടൊപ്പം തന്നെ പോയിരുന്നാണ് എല്ലാവരും സിനിമ കണ്ടത്. തിയേറ്ററില്‍ വിസിലടിച്ചും, ആരാധകര്‍ക്കൊപ്പം സന്തോഷത്തിന്റെ ഭാഗമായുമൊക്കെയുള്ള ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ വൈറലുമാണ്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത് അത് മാത്രമല്ല.
പാഡ് ന്യൂസ് പേപ്പറില്‍ പൊതിഞ്ഞ് ആരും കാണാതെ കൊണ്ടുപോയിരുന്ന കാലം എനിക്കുമുണ്ടായിരുന്നു, അതില്‍ നിന്ന് മാറ്റം വന്നതില്‍ സന്തോഷം എന്ന് സമാന്ത
അച്ഛന്റെ സിനിമ കാണാന്‍ പോകുന്നതിന്റെ ആവേശം പങ്കവച്ചുകൊണ്ട് ഐശ്വര്യ രജിനികാന്ത് ഒരു പോസ്റ്റ് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്തിരുന്നു. അച്ഛന്റെ , ദ ഒണ്‍ലി സ്റ്റാര്‍ എന്ന ക്യാപ്ഷനോടെ അച്ഛന്‍ രജിനികാന്തിന്റെ ഫോട്ടോ പ്രിന്റ് ചെയ്ത ടി ഷര്‍ട്ടിന്റെ ചിത്രത്തിനൊപ്പമാണ് ഐശ്വര്യയുടെ പോസ്റ്റ്.
എന്റെ ആദ്യത്തെ പുത്രന്‍ (സൂര്യന്‍), ചന്ദ്രനോളം സ്‌നേഹിക്കുന്നു.. നീ എത്രത്തോളം സവിശേഷമായ, അതിവിശിഷ്ടമായ ഒരു നക്ഷത്രമാണോ, അതുപോലെ തന്നെ തുടര്‍ന്നും പ്രകാശിച്ചുകൊണ്ടേയിരിക്കൂ.. ലക്ഷക്കണക്കിന് ആളുകള്‍ക്ക് വീണ്ടും വീണ്ടും ഇതേപോലെയുള്ള സന്തോഷവും ആനന്ദവും നല്‍കാന്‍ നിനക്ക് കഴിയട്ടെ എന്ന് ഓരോ നിമിഷവും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു- എന്ന് പറഞ്ഞുകൊണ്ടാണ് ഐശ്വര്യയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.
പോസ്റ്റിന് താഴെ ഒത്തിരി ലൈക്കുകളും കമന്റുകളും വന്നിട്ടുണ്ട്, പക്ഷേ ചര്‍ച്ചയാവുന്നത് ഒരാളുടെ ലൈക്ക് ആണ്. ഐശ്വര്യ രജിനികാന്തിന്റെ മുന്‍ ഭര്‍ത്താവായ ധനുഷിന്റെ ലൈക്ക്. അദ്ദേഹം ഇപ്പോഴും ഐശ്വര്യയെ ഫോളോ ചെയ്യുന്നു, ഐശ്വര്യയുടെ പോസ്റ്റുകള്‍ക്ക് ലൈക്ക് അടിക്കുന്നു എന്നത് ആളുകള്‍ വളരെ അധികം കൗതുകത്തോടെയാണ് കാണുന്നത്. ലൈക്ക് അടിക്കുന്നത് ധനുഷ് അല്ല, ധനുഷിന്റെ പേജ് ഹാന്റില്‍ ചെയ്യുന്ന പിആര്‍ ടീം ആണ്. ഐശ്വര്യയുടേത് മാത്രമല്ല, ധനുഷുമായി പേരുചേര്‍ക്കപ്പെട്ട ഗോസിപ്പ് കഥയിലെ നായികയായ മൃണാള്‍ താക്കൂറിന്റെ ചിത്രങ്ങള്‍ക്കും ഈ പേജില്‍ നിന്നുള്ള ലൈക്കുകള്‍ വരാറുണ്ട്. അത്തരം ലൈക്കുകള്‍ ധനുഷിന്റെ പേരിനെ ചീത്തയാക്കുമെന്നും, അതുകൊണ്ട് പിആര്‍ ടീമിനെ മാറ്റാന്‍ സമയമായി എന്നുമാണ് ഒരു കൂട്ടരുടെ ആവശ്യം.
എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ലൈക്ക് അടിക്കുന്നത് ധനുഷ് ആണെങ്കിലും പിആര്‍ ടീം ആണെങ്കിലും എന്താണ് തെറ്റ് എന്ന് മറ്റൊരു കൂട്ടര്‍ ചോദിക്കുന്നു. വിവാഹ മോചിതരായി എങ്കിലും, നല്ല രീതിയില്‍ സൗഹൃദം തുടരുന്നവരാണ് ഐശ്വര്യയും ധനുഷും. മക്കളുടെ ആവശ്യങ്ങള്‍ക്കായെല്ലാം ഇരുവരും ഒത്തു കൂടാറുമുണ്ട്. അത്തരം ചിത്രങ്ങളും പുറത്തു വന്നിരുന്നു. ആ സാഹചര്യത്തില്‍ ഒരു പോസ്റ്റിന് ലൈക്ക് അടിച്ചത് ഇത്രയധികം വിഷമാക്കേണ്ടതുണ്ടോ. അത് മാത്രവുമല്ല, ഐശ്വര്യയുമായി വേര്‍പിരിഞ്ഞുവെങ്കിലും രജിനികാന്ത് എന്ന സൂപ്പര്‍സ്റ്റാറിനോടുള്ള തന്റെ ഇഷ്ടത്തിനും ബഹുമാനത്തിനും യാതൊരു കുറവും വരില്ല എന്ന് ധനുഷ് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. ആ സാഹചര്യത്തില്‍ രജിനികാന്തിനെ കുറിച്ച് പറയുന്ന ഒരു പോസ്റ്റിന് ധനുഷ് ലൈക്ക് അടിക്കുന്നത് സ്വാഭാവികമാണെന്നാണ് വിലയിരുത്തല്‍




English (US) ·