26 April 2025, 11:51 AM IST
നോണ്‍-ബാങ്കിംഗ് ധനകാര്യ സ്ഥാപനമായ ഐസിഎൽ ഫിൻകോർപ്പ് CRISIL BBB- / STABLE റേറ്റിംഗുള്ള സെക്യൂർഡ് റെഡീമബിൾ എന്‍സിഡികൾ പ്രഖ്യാപിച്ചു. ഏപ്രിൽ 25 മുതൽ സബ്സ്ക്രിപ്ഷനുകൾ ആരംഭിക്കുന്നതാണ്.10000 മുഖവിലയുള്ള ഇഷ്യൂ മെയ് 9 വരെ ലഭ്യമാണ്. ഏറ്റവും മിനിമം അപ്ലിക്കേഷൻ തുക 10,000 രൂപയാണ്.
. കൂടുതൽ അറിയുവാനും ഇഷ്യൂ ഘടന മനസ്സിലാക്കുന്നതിനും നിക്ഷേപകർക്ക് www.iclfincorp.com ൽ നിന്ന് ഇഷ്യൂ പ്രോസ്പെക്ടസ് ഡൗൺലോഡ് ചെയ്യാം. അപേക്ഷാ ഫോറം ഇതേ വെബ്സൈറ്റിൽ ലഭിക്കുന്നതായിരിക്കും. കൂടാതെ നിക്ഷേപകർക്ക് അടുത്തുള്ള ഐസിഎൽ ഫിൻകോർപ്പ് ബ്രാഞ്ച് സന്ദർശിക്കുകയോ 1800 31 333 53, +91 85890 01187, +91 85890 20137, +91 85890 20186 എന്നീ നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ് .
മൂന്ന് പതിറ്റാണ്ടിലേറെ സേവന പാരമ്പര്യമുള്ള ഐസിഎൽ ഫിൻകോർപ്പ്, കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, ഒഡീഷ, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിൽ ശാഖകളുള്ള സാമ്പത്തിക മേഖലയിലെ വിശ്വസ്ത പങ്കാളിയായി മാറിക്കഴിഞ്ഞിരിക്കുന്നു. കൂടാതെ തമിഴ്‌നാട്ടിൽ 93 വർഷത്തിലേറെ സേവന പാരമ്പര്യമുള്ള BSE-ലിസ്റ്റഡ് NBFCയായ സേലം ഈറോഡ് ഇൻവെസ്റ്റ്‌മെൻ്റ്‌സിൻ്റെ ഏറ്റെടുക്കൽ ഐസിഎൽ ഫിൻകോർപ്പിന്റെ വിപണി സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുന്നു. ഗോൾഡ് ലോൺ, ബിസിനസ്സ് ലോൺ തുടങ്ങിയ വിവിധ ധനകാര്യ സേവനങ്ങൾ ഐസിഎൽ ഫിൻകോർപ്പ് പ്രദാനം ചെയ്യുന്നുണ്ട്. കൂടാതെ, ട്രാവല്‍ & ടൂറിസം, ഫാഷന്‍ റീട്ടെയിലിംഗ്, ഹെല്‍ത്ത് ഡയഗ്നോസ്റ്റിക്സ്, ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ തുടങ്ങിയ വിവിധ മേഖലകളിലും ഐസിഎൽ ഗ്രൂപ്പിന് ശക്തമായി സാന്നിധ്യം ഉണ്ട്.
CMD അഡ്വ. കെ. ജി. അനിൽകുമാറിന്റെയും,Vice Chairman, Whole-time Director & CEO ഉമ അനിൽകുമാറിന്റെയും നേതൃത്വത്തിൽ ഐസിഎൽ ഫിൻകോർപ്പ്, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിശ്ചയിച്ചിട്ടുള്ള ഉയർന്ന നിലവാരം പാലിക്കുകയും ഇന്ത്യയൊട്ടാകെയുള്ള ഉപഭോക്താക്കളുടെ വിശ്വാസം നേടിയെടുക്കുകയും ചെയ്‌തു.
Content Highlights: ICL Fincorp launches secured redeemable NCDs with CRISIL BBB-/Stable rating
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·