Published: November 20, 2026 10:38 AM IST
1 minute Read
ന്യൂഡൽഹി ∙ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) തിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ പി.ടി.ഉഷയെ ഉൾപ്പെടുത്തിയത് അസാധുവാക്കണം എന്നാവശ്യപ്പെട്ട് ഐസ് ഹോക്കി അസോസിയേഷൻ ഓഫ് ഇന്ത്യയിലെ ഒരു വിഭാഗം ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ഐസ് ഹോക്കി അസോസിയേഷൻ ഓഫ് ഇന്ത്യയിൽ ഉഷ ഒരിക്കലും അംഗമായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കുൻസാങ് നംഗ്യാൽ നയിക്കുന്ന വിഭാഗം ഹൈക്കോടതിയിൽ ഹർജി നൽകിയത്.
What you should work next
കേസ് ഹൈക്കോടതി അടുത്തയാഴ്ച പരിഗണിക്കും. 22 മുതൽ 24 വരെയാണ് ഐഒഎ തിരഞ്ഞെടുപ്പിനു നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം. ഐസ് ഹോക്കി അസോസിയേഷൻ പ്രതിനിധിയായി ജനറൽ അസംബ്ലിയിലേക്കു പി.ടി. ഉഷയെ നാമനിർദേശം ചെയ്തതിന് കഴിഞ്ഞ ദിവസം അംഗീകാരം ലഭിച്ചിരുന്നു. ഐഒഎയുടെ നിലവിലെ അധ്യക്ഷയായ ഉഷയ്ക്കെതിരെ ഉയർന്ന പരാതികൾ തിരഞ്ഞെടുപ്പ് ഓഫിസർ തള്ളി. ഇതോടെയാണ് നാമനിർദ്ദേശങ്ങൾ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടു.
പി.ടി. ഉഷയ്ക്ക് ദേശീയ ഐസ് ഹോക്കി ഫെഡറേഷനിൽ അംഗത്വമില്ലെന്ന് ആരോപിച്ച് ഇന്ത്യൻ ഹോക്കി അസോസിയേഷനിലെ (ഐഎച്ച്എ) ഒരു വിഭാഗം കഴിഞ്ഞ 13നാണ് കരട് ഇലക്ടറൽ കോളജിനെതിരെ പരാതി നൽകിയത്. എന്നാൽ, ഉഷ അസോസിയേഷനിലെ സജീവ അംഗമാണെന്ന് ഭാരവാഹികൾ വിശദീകരണം നൽകി. ഇതോടെ ഐഒഎ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ഉഷയ്ക്ക് വീണ്ടും മത്സരിക്കാം.
What you should work next
ഐസ് ഹോക്കി അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സെക്രട്ടറി ജനറൽ ഹർജിന്ദർ സിങ്ങിന്റെയും നാമനിർദേശം തിരഞ്ഞെടുപ്പ് ഓഫിസർ അംഗീകരിച്ചു. താൽക്കാലിക വോട്ടർ പട്ടികയ്‌ക്കെതിരെ നവംബർ 13ന് ലഭിച്ച പരാതികളിൽ, ഐഎച്ച്എഐ അംഗങ്ങളായി പട്ടികപ്പെടുത്തിയിരുന്ന ഉഷയുടെയും ഹർജിന്ദർ സിങ്ങിന്റെയും യോഗ്യതയാണ് ചോദ്യം ചെയ്തത്. ഇതേത്തുടർന്ന് തിരഞ്ഞെടുപ്പ് ഓഫിസർ ഐഎച്ച്എഐയോട് വിശദീകരണം തേടുകയും നവംബർ 14ന് നേരിട്ട് ഹാജരായി വാദം കേൾക്കാൻ അസോസിയേഷൻ പ്രതിനിധികളെ വിളിപ്പിക്കുകയും ചെയ്തു.
ഹർജിന്ദർ സിങ്ങും ശ്രീനിവാസ് കോട്നിയും ഹിയറിങ്ങിൽ പങ്കെടുത്തു. ഉഷയും നിലവിലെ സെക്രട്ടറി ജനറലും അസോസിയേഷനിലെ സജീവ അംഗങ്ങളാണെന്ന് അവർ സ്ഥിരീകരിച്ചു. പരാതികൾക്ക് മറുപടിയായി വിശദമായ സത്യവാങ്മൂലവും അനുബന്ധ രേഖകളും വിശദീകരണങ്ങളും സമർപ്പിച്ചു. നവംബർ 14ന് നോട്ടറി സാക്ഷ്യപ്പെടുത്തിയതായിരുന്നു സത്യവാങ്മൂലം.
നടപടികൾക്കിടെ, ഒരു പ്രത്യേക കായിക ഇനവുമായി ബന്ധപ്പെട്ട വ്യക്തിക്ക് അതത് ദേശീയ കായിക ഫെഡറേഷനിൽ (എൻഎസ്എഫ്) മാത്രമേ അംഗത്വമെടുക്കാൻ കഴിയൂ എന്ന വ്യവസ്ഥയുണ്ടോ, അതോ മറ്റൊരു ദേശീയ കായിക ഫെഡറേഷനിലും അംഗത്വമെടുക്കാമോ എന്ന കാര്യത്തിൽ ഐഒഎയോട് വിശദീകരണം തേടി. മറ്റൊരു ദേശീയ കായിക ഫെഡറേഷനിൽ ഒരാൾ അംഗമായിരിക്കുന്നു എന്നതുകൊണ്ടുമാത്രം അയാൾക്ക് അയോഗ്യതയുണ്ടാകില്ലെന്ന് ഐഒഎ വ്യക്തമാക്കി.
English Summary:






English (US) ·