Authored by: അശ്വിനി പി|Samayam Malayalam•28 Apr 2026, 6:18 p.m. IST
പാട്രിയേറ്റ് മാത്രമല്ല, ജനനായകന്, കറുപ്പ്, ദൃശ്യം 3, മോളിവുഡ് ടൈംസ് എന്നിങ്ങനെ മെയ് മാസത്തില്‍ തിയേറ്ററുകള്‍ പൂരപ്പറമ്പാക്കാന്‍ ഒത്തിരി സിനിമകള്‍ തയ്യാറായിക്കഴിഞ്ഞു
മെയ് റിലീസ് സിനിമകൾഎന്നാല് മെയ് 1 ന് പേട്രിയേറ്റിലൂടെ തിരി കൊളുത്തുന്നതേയുള്ളൂ, അത്രയേറെ ചിത്രങ്ങളാണ് പിന്നാലെ റിലീസിന് തയ്യാറെടുത്തു നില്‍ക്കുന്നത്. ഏറെ കാത്തിരിപ്പുകള്‍ക്ക് ശേഷം, ഏറ്റവുമൊടുവിലത്തെ റിപ്പോര്‍ട്ടുകള്‍ പ്രകാരം വിജയ് യുടെ അവസാന ചിത്രം ജനനായകന് മെയ് 8 ന് തിയേറ്ററുകളിലേക്കെത്തു. ചിത്രം ഓണ്‍ലൈനില്‍ ഇതിനോടകം ലീക്കായി എങ്കിലും, മൂന്ന് പതിറ്റാണ്ടുകാലത്തെ അഭിനയ ജീവിതം അവസാനിപ്പിക്കുന്ന വിജയ് യുടെ ചിത്രത്തിന് കേരളത്തിലും തമിഴ്നാട്ടിലുമുള്ള ആരാധകര്‍ അത്രയേറെ ആവേശത്തോടെയാണ് കാത്തിരിയ്ക്കുന്നത്. മമിത ബൈജു, പൂജ ഹെഗ്ഡെ, പ്രിയമണി, പ്രകാശ് രാജ് തുടങ്ങിയൊരു നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്.
Also Read: സിനിമ വിട്ട് രാഷ്ട്രീയത്തിലേക്കിറങ്ങുന്ന വിജയ് യെ കുറിച്ച് അഭിപ്രായം ചോദിച്ചു; മമ്മൂട്ടി കൂസലില്ലാതെ പറഞ്ഞ മറുപടിഅതേ സമയം മെയ് എട്ടിന് മലയാളത്തില്‍ മറ്റൊരു റിലീസ് കൂടെയുണ്ട്, ഷൈന്‍ നിഗം നായകനാകുന്ന ദൃഢം. ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രമായ ദൃഢം സംവിധാനം ചെയ്യുന്നത് മാര്ട്ടിന് ജോസഫാണ്.
ആര്‍ജെ ബാലാജി സൂര്യയെ നായകനാക്കി ഒരുക്കുന്ന കറുപ്പ് എന്ന ചിത്രം മെയ് 14 ന് ആണ് തിയേറ്ററുകളിലേക്കെത്തുന്നത്. തൃഷ കൃഷ്ണനാണ് ചിത്രത്തിലെ നായിക. ഫാന്റസി ആക്ഷന്‍ ചിത്രമായ കറുപ്പിലെ സൂര്യയുടെ ലുക്കും ടീസറും എല്ലാം ഇതിനോടകം പ്രേക്ഷക പ്രീതി നേടിയതാണ്.
മെയ് 14 ന് മലയാളത്തില്‍ മറ്റൊരു അതിരടി കൂടെ നടക്കുന്നുണ്ട്. ടൊവിനോ തോമസും ബേസില്‍ ജോസഫും വിനീത് ശ്രീനിവാസനും ഒന്നിക്കുന്ന അതിരടി എന്ന ആക്ഷന്‍ കോമഡി ചിത്രം മെയ് 14 നാണ് റിലീസ് ചെയ്യുന്നത്. അരുണ്‍ അനിരുദ്ധാണ് ചിത്രത്തിന്റെ സംവിധായകന്. മെയ് 15 ന് സമാന്ത റുത്ത് പ്രഭു നായികായയി എത്തുന്ന മാ ഇന്‍ടി ബങ്കാരം എന്ന ചിത്രവും റിലീസ് ചെയ്യുന്നു. സമാന്തയുടെ ഗംഭീര ആക്ഷനോടെ വരുന്ന സിനിമയുടെ ട്രെയിലര്‍ ഇതിനോടകം വൈറലാണ്.
മലയാളി പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരിയ്ക്കുന്ന മോഹന്‍ലാല്‍ - ജീത്തു ജോസഫ് ചിത്രം ദൃശ്യം 3 റിലീസ് തീരുമാനിച്ചിരിയ്ക്കുന്നതും മെയ് യില്‍ ആണ്. എന്നാല്‍ കൃത്യമായ ഡേറ്റ് പുറത്തുവിട്ടിട്ടില്ല. നല്സണിന്റെ മോളിവുഡ് ടൈംസും മെയില്‍ ആണ് റിലീസ് പറഞ്ഞിരിയ്ക്കുന്നത്. ഷാജി കൈലാസ് - ജോജു ജോര്‍ജ് ചിത്രമായ വരവ് ആണ് മറ്റൊരു സിനിമ.






English (US) ·