ഒരിക്കല്‍ കൂടെ അഹാന അത് തെളിയിച്ചു എന്ന് അശ്വിന്‍; സ്വപ്‌നം കണ്ട ദിവസം, പ്ലാനിങ് സമ്മതിക്കണം!

2 days ago 1
അങ്ങനെ അഹാന കൃഷ്ണയും വിവാഹിതയായി. വളരെ രഹസ്യമായിരുന്നു വിവാഹ ചടങ്ങുകള്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്തുകൊണ്ടുള്ള ഇന്റിമേറ്റ് വെഡ്ഡിങ് ആയിരുന്നു. ഇന്നലെ, സെപ്റ്റംബര്‍ 15 ന് ആയിരുന്നു ഗ്രാന്റ് ആയി വിവാഹ റിസപ്ഷന്‍ നടന്നത്. റിസപ്ഷന് തൊട്ടു മുന്‍പാണ്, സെപ്റ്റംബര്‍ 13 ന് നടന്ന വിവാഹത്തിന്റെ ഫോട്ടോകള്‍ അഹാനയും നിമിഷ് രവിയും പുറത്തുവിട്ടത്. പിന്നീലെ വിവാഹ വിശേഷങ്ങള്‍ ഓരോരുത്തരായി പങ്കുവയ്ക്കാന്‍ തുടങ്ങി.

അഹാന വിവാഹത്തിന് എന്തൊക്കെ കാര്യങ്ങള്‍ പ്ലാന്‍ ചെയ്തു, എങ്ങനെയൊക്കെയാണ് അത് നടത്തിയെടുത്തത് എന്നൊക്കെ ഈവന്റ്മാനേജ്‌മെന്റ് ടീം പുറത്തുവിട്ട വീഡിയോയില്‍ വ്യക്തമായിരുന്നു. അഹാനയുടെ വിവാഹ സാരി എങ്ങനെയാണ് ഡിസൈന്‍ ചെയ്തത് എന്ന കാര്യങ്ങള്‍ ഡിസൈനേഴ്‌സും വെളിപ്പെടുത്തിക്കഴിഞ്ഞു.

Samayam Malayalam20 വർഷങ്ങൾക്ക് ശേഷം വീണ്ടും വിവാഹം; അപൂർണതയിൽ പൂർണത കണ്ടെത്തി സൂര്യ-ജ്യോതിക താരദമ്പതികൾ
ഇനി കുടുംബാംഗങ്ങളുടെ ഊഴമാണ്. വിവാഹ ചിത്രങ്ങള്‍ ഇന്നലെ തന്നെ സിന്ധു കൃഷ്ണയും ദിയ കൃഷ്ണയും ഇഷാനി കൃഷ്ണയും ഹന്‍സിക കൃഷ്ണയുമൊക്കെ പങ്കുവച്ചിരുന്നു. പക്ഷേ അവരൊന്നും, അവരവരുടെ ഫോട്ടോകള്‍ പങ്കുവച്ചിരുന്നില്ല, ഇപ്പോഴിതാ ദിയ കൃഷ്ണയും അശ്വിനും ഫോട്ടോകളും ലുക്കും പുറത്തുവിട്ടിരിയ്ക്കുന്നു. കടും പച്ച നിറത്തിലുള്ള കാഞ്ചീവരം പട്ടു സാരിയാണ് ദിയ ധരിച്ചിരിയ്ക്കുന്നത്. സ്വന്തം കല്യാണത്തിന് പോലും ഇത്രയധികം ഒരുങ്ങാത്ത ദിയ, സഹോദരിയുടെ കല്യാണത്തിന് ഹെവി മേക്കപ്പും, ഡ്രസ്സിങും തിരഞ്ഞെടുത്തതിനെ ആരാധകര്‍ പ്രശംസിക്കുന്നുണ്ട്.

വിവാഹത്തിന് എടുത്ത കുടുംബ ചിത്രമാണ് അശ്വിന്‍ പങ്കുവച്ചിരിയ്ക്കുന്നത്. അഹാനയ്ക്ക് ഇടവും വലവും അശ്വിനും ദിയയും നില്‍ക്കുന്നു, അശ്വിന്റെ കൈയ്യില്‍ ഓമി ബേബിയുമുണ്ട്. ഓമി ബേബിയുടെ ഫാമിലി എന്നാണ് ഫോട്ടോയെ കുറിച്ച് അഹാന കമന്റിട്ടിരിക്കുന്നത്. സ്വപ്‌നം കണ്ട ദിവസം, പ്ലാനിങില്‍ അഹാന തന്നെയാണ് ഏറ്റവും മികച്ചത് എന്ന് ഒരിക്കല്‍ കൂടെ തെളിയിച്ചു- എന്ന ക്യാപ്ഷനോടെയാണ് അശ്വിന്‍ ഫോട്ടോ പങ്കുവച്ചത്.


വിവാഹത്തിന് വേണ്ടി അഹാന നടത്തിയ പ്ലാനിങുകള്‍ അത്രയേറെ പെര്‍ഫക്ട് ആയിരുന്നു. ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് ആണ് പ്ലാന്‍ ചെയ്തതത്. തിയ്യതി മുതല്‍ എല്ലാ കാര്യങ്ങളും പ്ലാന്‍ ചെയ്തതും, അതിനായി പണം ചെലവഴിച്ചതും എല്ലാം അഹാന തന്നെയാണ് എന്ന് അച്ഛന്‍ കൃഷ്ണകുമാറും പറഞ്ഞിട്ടുണ്ട്. അത് ഏറ്റവും മികച്ച രീതിയില്‍ തന്നെ നടന്നു എന്നതിന്റെ തെളിവാണ്, ഒരു ഫോട്ടോ പോലും വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം വരെ ലീക്കാവാതെ ഇരുന്നത്. അത്രയേറെ പെര്‍ഫക്ഷനിസ്റ്റാണ് അഹാന.
Read Entire Article