‘ഒരു 15 വയസ്സുകാരനെ ഞാൻ ഇത്രയും ഭയന്നിട്ടുണ്ടാകില്ല’: കൈൽ ജാമീസന്റെ ‘അതിരുവിട്ട’ ആഘോഷം വെറുതെയല്ല!

1 month ago 5

ഓൺലൈൻ ഡെസ്ക്

Published: May 02, 2026 05:04 PM IST

1 minute Read

 വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം X@IPLൽ നിന്ന് എടുത്തതാണ്.
വൈഭവിനെ പുറത്താക്കിയപ്പോൾ ജാമീസന്റെ ആഹ്ലാദം. Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം X@IPLൽ നിന്ന് എടുത്തതാണ്.

ജയ്പുർ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസ് താരം വൈഭവ് സൂര്യവംശിയെ പുറത്താക്കിയതിനു പിന്നാലെ നടത്തിയ ആഘോഷ പ്രകടനത്തിനു കാരണം വെളിപ്പെടുത്തി ഡൽഹിയുടെ ന്യൂസീലൻഡ് പേസർ കൈല്‍ ജാമീസൻ. മത്സരത്തിൽ രണ്ടു പന്തുകൾ മാത്രം നേരിട്ട സൂര്യവംശി നാലു റൺസെടുത്താണു മടങ്ങിയത്. ഒരു ബൗണ്ടറി നേടിയ താരം കൈൽ ജാമീസന്റെ രണ്ടാം ഓവറിലെ അഞ്ചാം പന്തിൽ ബോൾഡായി. ജാമീസന്റെ യോർക്കറിൽ വൈഭവിന് പിഴയ്ക്കുകയായിരുന്നു. തൊട്ടുപിന്നാലെ വൈഭവിനു മുന്നിലേക്ക് ഓടിയെത്തിയ ജാമീസൻ വലിയ ആഘോഷ പ്രകടനവും നടത്തി. ഇതിന്റെ പേരിൽ താരത്തിനെതിരെ ഐപിഎൽ ഗവേണിങ് കൗൺസില്‍ ഒരു ഡിമെറിറ്റ് പോയിന്റ് ശിക്ഷയായി ചുമത്തിയിരുന്നു.

വലിയ ഭയത്തോടെയാണ് വൈഭവിനെ നേരിട്ടതെന്ന് ജാമീസൻ മത്സരത്തിനു ശേഷം പ്രതികരിച്ചു. ‘‘ഒരു 15 വയസ്സുകാരൻ കുട്ടിയെ ഞാന്‍ ജീവിതത്തിൽ ഇത്രയും ഭയപ്പെട്ടിട്ടുണ്ടെന്നു തോന്നുന്നില്ല. വൈഭവിനു വേണ്ടി ഞങ്ങൾക്കു പ്രത്യേകം പ്ലാനുകൾ ഉണ്ടായിരുന്നു. അതു കൃത്യമായി നടപ്പായതിൽ സന്തോഷമുണ്ട്.’’– ജാമീസൻ വ്യക്തമാക്കി. 31 വയസ്സുകാരനായ ജാമീസൻ, ലുങ്കി എന്‍ഗിഡിയ്ക്കു പരുക്കേറ്റതോടെയാണു ഡൽഹി ടീമിലെത്തുന്നത്. ഐപിഎലിൽ ജസ്പ്രീത് ബുമ്ര, ജോഷ് ഹെയ്സൽവുഡ് തുടങ്ങിയ സൂപ്പർ താരങ്ങൾക്കെതിരെ പോലും മികച്ച ബാറ്റിങ് പ്രകടനം നടത്തിയ വൈഭവ്, ടോപ് സ്കോർമാരുടെ പട്ടികയിലും മുന്നിലുണ്ട്.

2026 സീസണിൽ പത്ത് മത്സരങ്ങൾ പൂർത്തിയാക്കിയ വൈഭവ്, രാജസ്ഥാനു വേണ്ടി ഒരു സെഞ്ചറിയും രണ്ട് അർധ സെഞ്ചറികളും ഉൾപ്പടെ 404 റൺസാണു നേടിയത്. കഴിഞ്ഞ ഐപിഎലിൽ അരങ്ങേറിയ വൈഭവ്, ആദ്യ സീസണിൽ തന്നെ രാജസ്ഥാനു വേണ്ടി സെഞ്ചറി സ്വന്തമാക്കിയിരുന്നു. സഞ്ജു സാംസൺ ടീം വിട്ടതോടെ, വൈഭവ് സൂര്യവംശി– യശസ്വി ജയ്സ്വാൾ സഖ്യം രാജസ്ഥാന്റെ വിശ്വസ്ത ഓപ്പണിങ് കൂട്ടുകെട്ടായി മാറുകയായിരുന്നു.

രാജസ്ഥാൻ റോയസൽസിനെതിരെ ഏഴു വിക്കറ്റിനാണ് ഡൽഹി ക്യാപിറ്റൽസ് ജയിച്ചത്. 226 റൺസ് വിജയലക്ഷ്യം 19.1 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിലാണ് ‍ഡൽഹി മറികടന്നത്. 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ രാജസ്ഥാൻ‌ 225 റൺസ് നേടി. സീസണിലെ ആദ്യ അർധസെഞ്ചറി നേടിയ ക്യാപ്റ്റൻ റിയാൻ പരാഗ് (50 പന്തിൽ 90), അവസാന ഓവറുകളിൽ കത്തിക്കയറിയ ഡൊണോവൻ ഫെരേര (14 പന്തിൽ 47*), ധ്രുവ് ജുറേൽ (30 പന്തിൽ 42) എന്നിവരുടെ ഇന്നിങ്സാണ് ടീമിനെ മികച്ച സ്കോറിലെത്തിച്ചത്. തുടർച്ചയായ മൂന്നു തോൽവികൾക്കു ശേഷമാണ് ‍ഡൽഹി വിജയവഴിയിൽ തിരിച്ചെത്തുന്നത്.

Vaibhav Sooryavanshi’s aura is truthful goated that the bowler, Kyle Jamieson who has dismissed galore world-class batters and won POTM successful a WTC final, got rattled by him aft conscionable 1 4 and adjacent did an assertive solemnisation against a 15-year-old lad 🥶
pic.twitter.com/gxzaDgSH6b

— TEJASH (@Tejashyyyyy) May 1, 2026

English Summary:

Kyle Jamieson Explains IPL Celebration After Dismissing Vaibhav Suryavanshi

Read Entire Article