ഈ സമയത്ത് അമിതമായ സമ്മർദ്ദം താൻ എടുക്കുന്നില്ലെന്നും, തന്റെ ശരീരം പറയുന്നത് ആണ് താൻ കേൾക്കുന്നത് എന്നും താരം പറഞ്ഞു. മയോസിറ്റിസ് എന്ന രോഗം ബാധിക്കുന്നത് വരെ ലക്ഷ്യങ്ങളിലും ഫലങ്ങളിലും, അച്ചടക്കത്തിലുമെല്ലാം താൻ ചെയ്തിരുന്ന സംഭാവനകളിൽ നിന്നാണ് തന്റെ വ്യക്തിത്വം സ്വയം സമന്ത നിർണയിച്ചിരുന്നതത്രെ. എന്നാൽ ശരീരം വയ്യാതായപ്പോൾ തിരിച്ചറിഞ്ഞത് ഞാൻ ചെയ്യുന്ന ജോലികളോ സംഭവനകളോ മാത്രമല്ല എന്റെ മൂല്യം നിർണ്ണയിക്കുന്നത്, ഞാൻ എന്ന വ്യക്തിയുടെ മൂല്യത്തിനാണ് പ്രാധാന്യം എന്നാണ്.
കൂടുതൽ ആഡംബരമൊന്നുമില്ല, വലിയ പാരഗ്രാഫ് കുറിപ്പുമില്ല; ഒറ്റ വാക്കിൽ വിക്കിക്ക് പിറന്നാൾ ആശംസ അറിയിച്ചുകൊണ്ട് പങ്കുവച്ച ചിത്രങ്ങൾ
ഈയൊരു തിരിച്ചറിവ് മാതൃത്വത്തിലേക്കുള്ള മാറ്റത്തിലേക്ക് കടക്കുവാനും, പ്രഫഷണൽ രംഗത്തെ മുൻ നിരയിൽ നിന്ന് മാറി നിൽക്കുവാനുമുള്ള തീരുമാനത്തിന് സഹായകരമായി. മാതാപിതാക്കളാവുകയെന്നത് വൈകാരികമായ ബന്ധവും, ഉത്തരവാദിത്ത ബോധവും എല്ലാം വേണ്ട ഒരു കാര്യമാണ്. ഇത് നമ്മൾ ചെയ്യുന്ന ജോലിയെ സ്വാഭാവികമായും ബാധിക്കും. ഔദ്യോഗിക ജീവിതവും വ്യക്തിജീവിതവും സന്തുലിതമായി കൊണ്ട് പോകാൻ പല സ്ത്രീകൾക്കും ഇന്ന് സാധിക്കുമുന്നുണ്ട് എന്ന് സമന്ത പറഞ്ഞു.
മാത്രമല്ല ഒരു കുഞ്ഞ് വന്നാൽ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാവുമെന്ന് താരത്തോട് എല്ലാവരും പറഞ്ഞു. അത് പൂർണമായും ഞാൻ വിശ്വസിക്കുന്നു, ആ മാറ്റത്തിന് ഞാൻ തയ്യാറാണെന്നാണ് നടി പ്രതികരിച്ചത്. അതിനായുള്ള ഇടവേള അഭിനേത്രിയെന്ന നിലയിൽ, സിനിമയിൽ നിന്ന് എടുക്കുമ്പോഴും നിർമ്മാതാവെന്ന നിലയിൽ പിന്നണിയിൽ തുടരുമെന്നും സമന്ത അറിയിച്ചു.
സ്വന്തം പ്രൊഡക്ഷൻ ഹൗസ് ആയ ട്രലല മൂവിങ് പിക്ചർസ് (Tra-La-La ) നിർമ്മിച്ച മാ ഇന്റി ബംഗാരം എന്ന സിനിമ ഈയിടെ 100 കോടി ക്ലബ്ബിൽ കയറിയത് വലിയ നേട്ടമായിരുന്നു. ചിത്രത്തിലെ പ്രധാന കഥാപാത്രം അവതരിപ്പിച്ചതും സമന്തയായിരുന്നു. മാ ഇന്റി ബംഗാരത്തിന്റെ ചിത്രീകരണ വേളയിലാണ് താൻ ഗർഭിണിയാണെന്ന സന്തോഷ വാർത്ത അപ്രതീക്ഷിതമായി താൻ അറിഞ്ഞതെന്നും നടി അറിയിച്ചു.
ശക്തമായ സ്ത്രീപക്ഷ കഥകൾ പ്രതിനിധീകരിക്കുന്ന സിനിമാക്കൾക്കാണ് തന്റെ ബാനർ മുൻതൂക്കം നൽകുന്നതെന്ന് സമന്ത പറഞ്ഞു. ഇത് വരെ രണ്ട് സിനിമകളാണ് ട്രലല മൂവിങ് പിക്ചർസ് നിർമ്മിച്ചത്. ശുഭം, മാ ഇന്റി ബംഗാരം എന്നീ രണ്ട് സിനിമകളിലും ശക്തമായ സ്ത്രീ സാന്നിധ്യം ഉണ്ടായിരുന്നു. ഭാവിയിലും അത് തുടരുമെന്ന് നടി അറിയിച്ചു. സ്ത്രീകൾ തിരഞ്ഞെടുക്കപ്പെടാൻ വിധിക്കപ്പെട്ടവരല്ലെന്നും, തിരഞ്ഞെടുക്കാൻ നിയോഗിക്കപ്പെട്ടവരാണെന്നും സമന്ത പറഞ്ഞു.
ഏതായാലും കരിയറിന്റെ പീക് സമയത്ത് കുടുംബ ജീവിതത്തിന് പ്രാധാന്യം നൽകി ഇടവേളയെടുക്കുന്ന താരത്തിന്റെ തീരുമാനം നിർണ്ണായകം ആണെന്നാണ് ആരാധകർ പറയുന്നത് .






English (US) ·