ഒരു ദയയും അന്ന് മഞ്ജുവിനോട് തോന്നിയില്ലല്ലോ! 5 പൈസയില്ലാതെ, വണ്ടിയില്ലാതെ എത്രത്തോളം ബുദ്ധിമുട്ടി; ദിലീപിനോട് മഞ്ജു ഫാൻസ്‌

1 month ago 2

Authored by: ഋതു നായർ|Samayam Malayalam15 Dec 2025, 4:38 p.m. IST

അഞ്ചുപൈസ പോലും എടുക്കാൻ കഴിയാത്ത അവസ്ഥയിൽ മഞ്ജുവിന് കഴിയേണ്ടി വന്നിരുന്നു എന്നാണ് വാർത്തകൾ വന്നത്,. മഞ്ജുവിന്റെ അനുവാദത്തോടെയാണ് താൻ ഇക്കാര്യം പറയുന്നതെന്ന് ഭാഗ്യലക്ഷ്മിയും അടുത്തിടെ പറഞ്ഞിരുന്നു

dileep vs manju fans clash connected  societal  media pursuing  bhagyalakshmi s arguable  unfastened  talkമഞ്ജു വാര്യർ vz ദിലീപ്(ഫോട്ടോസ്- Samayam Malayalam)
ഒരു സമയത്ത് അത്രത്തോളം സ്‌നേഹിച്ച രണ്ടുപേര് ജീവിതത്തിൽ ആരും അല്ലാതെതെ ആവുകയും പരസ്പരം കണ്ടാൽ ചിരിക്കാൻ പോലും ആകാത്ത രീതിയിൽ അകലുന്നതും ഒരുപക്ഷെ വിധിയാകാം. അത്തരത്തിൽ ഉള്ള ഒരു വിധി ആകാം ഒരു പക്ഷേ ദിലീപിനും മഞ്ജുവിനും ഇടയിൽ സംഭവിച്ചത്.

രണ്ടുപേരോടും ഉള്ള ആരാധന ഫാൻസിന്റെ ഇടയിൽ വലിയ സ്വാധീനം ആണ് ചെലുത്തിയത്. ദിലീപിനെ വല്ലാതെ വേദനിപ്പിക്കുന്നു, കോടതി വെറുതെ വിട്ടിട്ടും അദ്ദേത്തിനെതിരെ എന്തിനാണ് ഈ അറ്റാക്ക് എന്നിങ്ങനെയുള്ള ചർച്ചകൾ ഒരു ഭാഗത്തു നടത്തുമ്പോൾ, പതിനാലുവര്ഷം ഒരുമിച്ചു താമസിച്ചു, ഒരു കുഞ്ഞിനെ പ്രസവിച്ചു, എല്ലാ സ്റ്റാർഡവും കുടുംബത്തിനു വേണ്ടി ഹോമിച്ച മഞ്ജുവിനോട് നിങ്ങൾക്ക് എന്താണ് ഒരു മമതയും തോന്നാത്തത് എന്നായി മഞ്ജുവിന്റെ ഫാൻസ്‌. കാരണം ഇക്കഴിഞ്ഞ ദിവസം ആദ്യമായിട്ടാണ് ഭാഗ്യ ലക്ഷ്മി മഞ്ജുവിന്റെ ചില സ്വകാര്യ കാര്യങ്ങൾ അവരുടെ അനുവാദത്തോടെ പറയുന്നത്.

ദിലീപിനും മഞ്ജുവിനും ഇടയിലുള്ള വിഷയങ്ങൾ ഇൻഡസ്ട്രിയിൽ ചർച്ച ആകുന്നതിന്റെ ഇടയിലാണ് മഞ്ജു രണ്ടാം വരവിനും ഒരുങ്ങിയത്. പക്ഷേ ദിലീപ് അതിനെയെല്ലാം തടഞ്ഞിരുന്നു എന്നാണ് റിപ്പോർട്ടുകൾ . കരിക്കകം ക്ഷേത്രത്തിൽനൃത്തം അവതരിപ്പിക്കാൻ വേണ്ടി എത്തുന്നതും തന്റെ പണത്തിന്റെ ആവശ്യത്തിന് വേണ്ടിയാണു. കാരണം ജോയിന്റ് അകൗണ്ടുകൾ പലതും ആ സമയത്ത് ദിലീപ് ഫ്രീസ് ചെയ്തിരുന്നു, ഒപ്പം വണ്ടികൾ പോലും എടുക്കാൻ ഉള്ള അനുവാദം ഉണ്ടായിരുന്നില്ല മഞ്ജുവിന്.

ALSO READ: മൊണാലിസക്ക് ഒപ്പം ബോബിമുംബൈയിൽ! ഒന്നും രണ്ടുമല്ല 10 കോടി സമ്പാദിച്ചെന്ന് വാർത്തകൾ; വൈറൽ ഗേളിന്റെ പുത്തൻ വിശേഷങ്ങൾ

ആ സമയത്താണ് മഞ്ജുവിന് ആശ്വാസം പോലെ കരിക്കകം ക്ഷേത്രത്തിലേക്ക് ക്ഷണം കിട്ടുന്നത്. എന്നാൽ അത് നടക്കരുത് എന്ന് പറഞ്ഞുകൊണ്ട് ദിലീപിന്റെ കോൾ തനിക്ക് പാതിരാത്രിക്ക് വന്നുവെന്നും ഭാഗ്യലക്ഷ്മി പറയുകയുണ്ടായി. എന്നാൽ ആ പരിപാടിക്ക് മഞ്ജു പോവുകയും അവരുടെ രണ്ടാം വരവിനു കരിക്കകം ഭഗവതി തുണച്ചു എന്നുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാരം.

ഭഗവതി അന്ന് മനസ്സ് അറിഞ്ഞു അവരെ അനുഗ്രഹിച്ചുകാണും, അതാകാം ദയനീയ അവസ്ഥയിൽ നിന്നും മഞ്ജു ഇന്ന് മലയാള സിനിമയുടെ ലേഡി സൂപ്പർ സ്റ്റാർ ആയി മാറാൻ കാരണം എന്നും ഫാൻസ്‌ പറയുന്നു.

Read Entire Article