ഒരു നിമിഷം പകച്ചു പോയി! മാളവിക മോഹന്റെയും അഥര്‍വയുടെയും വിവാഹ ചിത്രങ്ങള്‍ വൈറലാവുന്നു; ഇത് റീല്‍ കല്യാണം

1 month ago 3
സെലിബ്രിറ്റി പ്രണയ - വിവാഹ - മരണ ഗോസിപ്പുകള്‍ക്കൊന്നും യാതൊരു പഞ്ഞവും ഇല്ലാത്ത ഇന്റസ്ട്രിയാണ് സിനിമ. അവിടെ ഇതുപോലെ കുറച്ച് ചിത്രങ്ങള്‍ വന്നാല്‍ പിന്നെ പറയേണ്ടതുണ്ടോ. വെഡ്ഡിങ് പ്രൊജക്ട് ഇന്ത്യ എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ മാളവിക മോഹന്റെയും അഥര്‍വയുടെയും വിവാഹ ഫോട്ടോകള്‍ വന്നതോടെയാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞോ എന്ന തരത്തിലുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നത്. എന്നാല്‍ ഇത് റിയല്‍ അല്ല, റീല്‍ ആണ്!

ഇദയം മുരളി എന്ന സിനിമയുടെ ഷൂട്ടിങ് സെറ്റില്‍ നിന്നും എടുത്ത ചിത്രങ്ങളാണ് പ്രചരിക്കുന്നത്. സിനിമയില്‍ ഒരു ഇന്റിമേറ്റ് വെഡ്ഡിങ് രംഗമുണ്ട്, അതിന്റെ ചിത്രങ്ങളാണിവ. ഇദയം മുരളിയില്‍ താന്‍ ഒരു ചെറിയ റോള്‍ ചെയ്യുന്നതായ കാര്യം നേരത്തെ മാളവിക മോഹന്‍ തന്നെ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ അറിയിച്ചിരുന്നു. കല്യാണ പെണ്ണായി ഒരുങ്ങി അഭിനയിക്കുന്നതിന്റെ സന്തോഷമാണ് അന്ന് മാളവിക തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നത്. ചിത്രത്തില്‍ ഒരു കാമിയോ റോളില്‍ ഫഹദ് ഫാസിലും എത്തിയിരുന്നു. ഇക്കഴിഞ്ഞ ജൂലൈ 10 നാണ് സിനിമ തിയേറ്ററിലെത്തിയത്.

Samayam Malayalamഇത്രയ്‌ക്കൊന്നും കാല്‍ പൊക്കുന്നില്ല എന്നല്ലേ ലാലേട്ടാ പറഞ്ഞത്; പുലിക്ക് പിറന്നത് പൂച്ചയാവില്ലല്ലോ എന്ന് ആരാധകര്‍
സിനിമ പ്രമോഷന്‍ പേജുകളിലൊന്നും അല്ലാതെ, ഒരു വെഡ്ഡിങ് പേജില്‍ അഥര്‍വയുടെയും മാളവികയുടെയും വിവാഹം കഴിഞ്ഞു എന്ന തരത്തിലുള്ള ഫോട്ടോ വന്നതോടെയാണ് പ്രേക്ഷകര്‍ ഒരു നിമിഷം ഇത് സത്യമാണോ എന്ന് ചിന്തിച്ചു പോയത്. എന്നാല്‍ ക്യാപ്ഷനില്‍ തന്നെ വളരെ വ്യക്തമായി ഇത് ഇദയം മുരളി സെറ്റില്‍ നിന്നും എടുത്ത ചിത്രങ്ങളാണ് എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഒരു നിമിഷം പകച്ചു പോയി, ആരും പേടിക്കേണ്ട ഇത് സിനിമ ഷൂട്ട് ആണ് എന്നൊക്കെയുള്ള രസകരമായ കമന്റുകള്‍ ചിത്രത്തിന് താഴെ കാണാം.


അന്തരിച്ച നടന്‍ മുരളിയുടെ മകനാണ് അതര്‍വ. ഒരുപാട് ഹിറ്റ് സിനിമകളുടെ ഭാഗമാണെങ്കിലും, തന്റേതായ ഒരു സ്റ്റാര്‍ഡത്തിലേക്ക് വരാന്‍ കഴിയാത്ത മുരളിയെ സംബന്ധിച്ച് വളരെ അധികം പ്രതീക്ഷയുള്ള സിനിമയാണ് ഇദയം മുരളി. അച്ഛന്‍ മുരളിയെ സിനിമ ഇന്റസ്ട്രി വിശേഷിപ്പിച്ച പേരാണ് ഇദയം മുരളി എന്നത്. 1991 ല്‍ കതിര്‍ സംവിധാനം ചെയ്ത ഇദയം എന്ന ചിത്രത്തിലൂടെയായിരുന്നു മുരളിയുടെ കരിയര്‍ ബ്രേക്ക് സംഭവിച്ചത്. അതിന് ശേഷം അദ്ദേഹം ഇദയം മുരളി എന്ന ലേബലിലാണ് അറിയപ്പെട്ടിരുന്നത്.

ആകാശ് ഭാസ്‌കരന്‍ സംവിധാനം ചെയ്ത റൊമാന്റിക് ഡ്രാമയാണ് അഥര്‍വ നായകനാകുന്ന ഇദയം മുരളി എന്ന ഈ പുതിയ സിനിമ. പ്രീതി മുകുന്ദനും കയദു ലോഹറുമാണ് ചിത്രത്തിലെ നായികമാരായി എത്തിയത്. ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ചിരുന്നു.

Read Entire Article