ഒരു ബന്ധത്തില്‍ ഇരുന്ന് കഷ്ടപ്പെടണം എന്നില്ല, പറ്റില്ലെങ്കില്‍ ഡിവോഴ്‌സ് എന്ന ഓപ്ഷനുണ്ട്; ബന്ധങ്ങളെ കുറിച്ച് അമല

1 week ago 5
എണ്‍പതുകളില്‍ തമിഴിലും തെലുങ്കിലും മലയാളത്തിലും എല്ലാം സജീവമായി നിന്നിട്ടുള്ള നടിയാണ് അമല . ഇപ്പോള്‍ സോഷ്യല്‍ ആക്ടിവിറ്റികളും മറ്റുമൊക്കെയായി തിരക്കിലാണ്. അതിനൊപ്പം ഇടയ്‌ക്കൊക്കെ സിനിമകള്‍ ചെയ്യാറുണ്ട്. ഗലാട്ട തമിഴിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് വീട്ടിലെ കുഞ്ഞു കുഞ്ഞ് സന്തോഷങ്ങളെ കുറിച്ചൊക്കെ അമല വാചാലയായത്.

തെലുങ്കിലെ സൂപ്പര്‍സ്റ്റാറായ നാഗാര്‍ജു അക്കിനേനിയുടെ ഭാര്യ കൂടെയാണ് അമല. നാഗ ചൈതന്യയും അഖില്‍ അക്കിനേനിയും വിവാഹം ചെയ്തതോടെ വീട്ടിലിപ്പോള്‍ രണ്ട് പെണ്‍മക്കളെ കൂടെ എനിക്ക് കിട്ടി എന്നാണ് അമല പറയുന്നത്. ഇതുവരെ ആണ്‍മക്കള്‍ മാത്രമുള്ള വീട്ടില്‍ രണ്ട് പെണ്‍കുട്ടികളുമായി. എന്റെ അമ്മയും ഞങ്ങളോടൊപ്പം തന്നെയാണ്. വീട്ടില്‍ സ്ട്രീകളുടെ എനര്‍ജി കൂടുന്നതും സന്തോഷമുള്ള കാര്യമാണ്.

Samayam Malayalamനസ്ലിന്‍ ഭാവിയിലെ സൂപ്പര്‍സ്റ്റാര്‍, സിനിമാ ലോകം കീഴടക്കും; പ്രശംസിച്ചുകൊണ്ട് സംവിധായകന്‍ അറ്റ്‌ലി
തീര്‍ച്ചയായും ശോഭിതയ്ക്ക് മറ്റൊരു അമ്മായിയമ്മയുണ്ട്, എങ്കിലും ഞാനുമായി നല്ല ബന്ധമാണ്. വളരെ പാഷനേറ്റ് ആയിട്ടുള്ള പെണ്‍കുട്ടിയാണ് ശോഭിത. അഖിലിന്റെ ഭാര്യ സൈനബും താനും വലിയ കൂട്ടാണ് എന്നാണ് അമല പറയുന്നത്. വീട്ടില്‍ എല്ലാ ആഘോഷങ്ങള്‍ക്കും മുന്‍കൈ എടുക്കുന്നത് സൈനബ് ആണത്രെ.

മരുമക്കളെ കുറിച്ച് അമല വാചാലയാവുമ്പോഴാണ്, മക്കള്‍ക്ക് നല്‍കുന്ന ഉപദേശം എന്താണ് എന്ന് മഹേശ്വരി ചോദിച്ചത്. ഉപദേശം എന്നൊന്നും പറയാന്‍ പറ്റില്ല, പക്ഷേ ഞാന്‍ എന്റെ ചിന്തകള്‍ അവരുമായി പങ്കുവയ്ക്കാറുണ്ട് എന്ന് അമല പറയുന്നു. പ്രണയം, സ്‌നേഹം അതൊക്കെ സംഭവിക്കാന്‍ സമയമെടുക്കും, സംഭവിച്ചു കഴിഞ്ഞാല്‍ ഉത്തരവാദിത്വ ബോധമുണ്ടാവും. ഒരുനാള്‍ കണ്ടതുകൊണ്ടൊന്നും പ്രണയം സംഭവിക്കുന്നില്ല. നിരന്തരമായി അത് മുന്നോട്ടു പോകുമ്പോള്‍ ആ പ്രണയം സംഭവിക്കും, അങ്ങനെ സംഭവിച്ചു കഴിഞ്ഞാല്‍ പിന്നെ നിങ്ങള്‍ക്കൊരിക്കലും പരസ്പരം വേദനിപ്പിക്കാന്‍ കഴിയില്ല. ആ പ്രണയം നിങ്ങളെ നിയന്ത്രിക്കും, അത് മറ്റൊരാള്‍ പറഞ്ഞ് ചെയ്യുന്നതോ ചെയ്യിപ്പിക്കുന്നതോ ആയിരിക്കില്ല, നമ്മള്‍ക്ക് സ്വയം തിരുത്തലുകള്‍ സംഭവിക്കും.


പ്രണയം മനോഹരമായ ഒരു എനര്‍ജി കൂടെയാണ്. പ്രണയം ഒരു വീട്ടിലേക്ക് വന്നു കഴിഞ്ഞാല്‍, അത് വളരും, നമ്മളെ ചേര്‍ത്തു പിടിക്കും. അത് പെട്ടന്ന് സംഭവിക്കുന്നില്ല.. ചെറിയ ചെറിയ കാര്യങ്ങളിലൂടെ നമ്മളില്‍ വളര്‍ന്നു വരുന്ന ഒന്നാണ്. ആ സ്‌നേഹവും പ്രണയവും കാരണം വീട്ടിലുള്ള എല്ലാവരും മാറും, അത് നമ്മളെ മാറ്റിയെടുക്കും. അതിന് വേണ്ടി നമ്മള്‍ പരിശ്രമിക്കണം. ചില വിവാഹ ബന്ധങ്ങളില്‍ ആ പ്രണയം നിലനില്‍ക്കണം എന്നില്ല. അങ്ങനെ സംഭവിക്കാതിരിക്കുമ്പോള്‍ വിവാഹ മോചനം എന്നത് ഒരിക്കലും തെറ്റായ ഒന്നല്ല. ഇപ്പോള്‍ നമുക്ക് ഡിവോഴ്‌സ് എന്ന ഒരു ഓപ്ഷനുണ്ട്. കഷ്ടപ്പെട്ട് ഒരു ബന്ധം നിലനിര്‍ത്തേണ്ടതില്ല. വിവാഹ മോചനം സംഭവിച്ചു കഴിഞ്ഞാല്‍ അതില്‍ നിന്ന് മൂവ് ഓണ്‍ ആകണം, പരസ്പരം കുറ്റം പറയരുത്. അതും പ്രണയമാണ്- അമല പറഞ്ഞു
Read Entire Article