ഒരു മണിക്കൂറിൽ വാങ്ങിയത് ലക്ഷങ്ങളുടെ ഇഷ്ടം! താടി എടുക്കില്ലേ എന്ന് ചോദിച്ചവർ കണ്ണു തുറന്നു കണ്ടോ

1 month ago 7

Authored by: ഋതു നായർ|Samayam Malayalam23 Jan 2026, 2:47 p.m. IST

ലാലേട്ടൻ താടി വയ്ക്കുന്നതും ആയി ബന്ധപ്പെട്ടുകൊണ്ട് നിരവധി ചർച്ചകൾ ആയിരുന്നു സോഷ്യൽ മീഡിയയിൽ നിറഞ്ഞത്. അതിനുള്ള മറുപടിയാണ് ഇപ്പോൾ ലാലേട്ടൻ നൽകിയതും

mohanlal returns to his vintage classical  look   aft  truthful  galore  years his caller   movie   started successful  thodupuzha(ഫോട്ടോസ്- Samayam Malayalam)
മോഹൻലാലിന്റെ ഏറ്റവും പുത്തൻ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്, താടിയൊക്കെ എടുത്ത് പണ്ടത്തെ ഒരു ലാലേട്ടൻ സ്റ്റൈൽ ചിത്രം താടി എടുക്കില്ലേ എന്ന് ചോദിച്ചവർ കണ്ണു തുറന്നു കണ്ടോ എന്ന ക്യാപ്‌ഷനിൽ ആണ് ഏട്ടന്റെ ചിത്രങ്ങൾ ഫാൻ പേജിൽ നിറയുന്നത്.

7.3M followers ഉള്ള പേജിൽ ഒരു മണിക്കൂർ കൊണ്ട് ലക്ഷങ്ങൾ ആണ് തങ്ങളുടെ സ്നേഹം പങ്കുവച്ചത്. ഇപ്പോഴും എപ്പോഴും ചുള്ളൻ.എന്നും ദീർഘയിസായി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ എന്നാണ് ഒട്ടുമിക്ക ആളുകളും കുറിച്ചതും . തള്ളേ എന്ത്ര് ഈ പുകിലുകളും മറ്റും ഒള്ളത് തന്നേ ടേയ്. ഒരു പോലീസ് മണം വരുന്നുണ്ട് എന്ന് കമന്റ് ചിലർ പങ്കിടുമ്പോൾ തന്റെ പുത്തൻ ചിത്രത്തിന് വേണ്ടിയുള്ള ഗെറ്റപ്പ് ആണ് ഇതെന്ന് കൂടുതൽ വ്യക്തം ആവുകയാണ്. തന്റെ പുത്തൻ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവച്ചു ഒരു മണിക്കൂർ തികയും മുൻപേ ആണ് ലുക്കിന്റെ ചിത്രം ലാലേട്ടൻ ചുമ്മാ എന്ന ക്യപ്ക്ഷനിൽ പങ്കിട്ടത്.

തുടരും മൂവിക്ക് ശേഷം തരുൺ മൂർത്തി ഒരിക്കൽ കൂടി മോഹൻലാലുമായി കൈ കോർക്കുമ്പോൾ ഒരു മികച്ച സിനിമയിൽ കുറഞ്ഞത് ഒന്നും പ്രതീക്ഷിക്കുന്നില്ല എന്നായിരുന്നു അധികമാളുകളും പറഞ്ഞത്.

L366 എന്ന് താല്‍ക്കാലികമായി പേര് നല്‍കിയിരിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ പൊലീസ് വേഷത്തിലാകും എത്തുക എന്നാണ് സൂചന. ബിനു പപ്പു ആണ് ചിത്രത്തിന്റെ കോ-ഡയറക്ടര്‍. അതേസമയം ചിത്രത്തിൽ തുടരും സിനിമയിലെ പല അണിയറ പ്രവർത്തകരും ഉണ്ടാകും എന്നുള്ള സൂചനകളും ഇപ്പോൾ പുറത്തുവരുന്നുണ്ട്..

ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആദ്യമായി എത്തുന്ന മോഹൻലാൽ ചിത്രം കൂടി ആണ് L366. ചിത്രത്തിന്റെ തിരക്കഥ രതീഷ് രവിയും ഛായാഗ്രഹണം ഷാജി കുമാറും ആണ്.

'മനസില്‍ നിറയുന്ന നന്ദിയോടെ ഞാന്‍ L366 യാത്ര തുടങ്ങുന്നു. നിങ്ങളുടെ അനുഗ്രഹങ്ങള്‍ക്കും പ്രാര്‍ത്ഥനയ്ക്കും നന്ദി' എന്ന ക്യാപ്ഷ്യനോടെയാണ് തന്റെ പുത്തൻ ചിത്രത്തിന്റെ പൂജ ചടങ്ങുകളുടെ ചിത്രങ്ങൾ ലാലേട്ടൻ പങ്കിട്ടത്.

Read Entire Article