അതിനിടയില്‍ ഇതാ അഹാനയും നിമിഷ് രവിയും ഹണിമൂണ്‍ യാത്രയിലെ വിശേഷങ്ങളും പങ്കുവയ്ക്കുന്നു. ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെയാണ് ഇരുവരും ഹണിമൂണ്‍ യാത്രയ്ക്ക് എവിടെ പോകുന്നു, അവിടെ കിട്ടിയ സ്വീകരണം എന്താണ്, ആരാണ് ട്രാവല്‍ പാര്‍ട്ണര്‍ എന്നൊക്കെയുള്ള കാര്യങ്ങള്‍ പങ്കുവച്ചത്.
ഹസര്‍ബൈജാനിലാണ് നിമിഷ് രവിയുടെയും അഹാനയുടെയും ഹണിമൂണ്‍, ബഡ്ജറ്റ് ഹോളിഡെയ്‌സ് ആണ് ട്രാവല്‍ പാര്‍ട്ണര്‍. മനോഹരമായ ബൊക്കെയും ഗ്രീറ്റിങ്‌സ് കാര്‍ഡും നല്‍കിയാണ് ട്രാവല്‍പാര്‍ട്‌ണേര്‍സ് ഇരുവരെയും സ്വാഗതം ചെയ്തത്. ആ സന്തോഷങ്ങളെല്ലാം അഹാന തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ പങ്കുവയ്ക്കുന്നുണ്ട്.
ഇരുവരും ഒരുമിച്ചുള്ള ഒരു ഫോട്ടോയ്ക്ക് വേണ്ടിയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. വിവാഹത്തിന്റെ ചിത്രങ്ങള്‍ അല്ലാതെ, ഒരു മാസം കഴിഞ്ഞിട്ടും ഒരുമിച്ചുള്ള ഒരു ഫോട്ടോയോ വീഡിയോയോ അഹാന പങ്കുവച്ചിട്ടില്ല. ഇതിനിടയില്‍ അഹാനയുടെ ബര്‍ത്ത് ഡേയും കഴിഞ്ഞിരുന്നു. വിവാഹം കഴിഞ്ഞിട്ടുള്ള ആദ്യത്തെ ബര്‍ത്ത് ഡേ ആയിട്ട് പോലും, അതിന്റെ ആഘോഷത്തിന്റെ ഫോട്ടോകള്‍ പോലും ഇല്ലായിരുന്നു. ഹണിമൂണ്‍ ഹോളിഡെയ്‌സില്‍ ഒരുമിച്ചുള്ള മനോഹരമായ ഫോട്ടോയും, അതിനൊപ്പം അഹാനയുടെ ഏസ്തറ്റിക് സെന്‍സിലുള്ള വീഡിയോയും വൈകാതെ വരും ന്നൊണ് ആരാധകരുടെ പ്രതീക്ഷ
സെപ്റ്റംബര്‍ 13 ന് ആയിരുന്നു അഹാനയുടെയും നിമിഷ് രവിയുടെയും ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്. ഒരാഴ്ച നീണ്ടു നിന്ന ആഘോഷമായിരുന്നു അത്. പത്ത് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വീട്ടുകാരുടെ അനുഗ്രഹത്തോടെയും സാന്നിധ്യത്തോടെയും വിവാഹിതരായത്.




English (US) ·