ഒരു സിനിമാ ഫ്രെയിം പോലെ മനോഹരം : ദസറ ആശംസകളുമായി വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും

1 month ago 5

Contributed by: Vishnu Santhosh|Samayam Malayalam•20 Oct 2026, 4:44 p.m. IST

ദസറ ആശംസകൾ നേർന്ന് വിജയ് ദേവരകൊണ്ട പങ്കുവെച്ച രശ്മിക മന്ദാനയ്ക്കൊപ്പമുള്ള പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. തനി നാടൻ ലുക്കിൽ നിറഞ്ഞ പുഞ്ചിരിയോടെ നിൽക്കുന്ന 'വിരോഷ്' ജോഡികളുടെ ചിത്രം കണ്ട് 'ഗീത ഗോവിന്ദം' ഓർമ്മകളിലാണ് ആരാധകർ. വൈറലായ ചിത്രത്തിലെ കൗതുകങ്ങളും ആരാധകരുടെ പ്രതികരണങ്ങളും അറിയാം

RASHMIKA VIJAYവിജയ് ദേവർകൊണ്ടയും രശ്മിക മന്ദാനയും
തെന്നിന്ത്യൻ സിനിമാലോകത്ത് നിരവധി ആരാധകരുള്ള താരജോഡികളാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും. ആരാധകർ സ്നേഹത്തോടെ ' വിരോഷ് ' എന്ന് വിളിക്കുന്ന ഈ പ്രിയ ജോഡികളുടെ ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ നിമിഷനേരം കൊണ്ടാണ് തരംഗമാകാറുള്ളത്. ഇപ്പോഴിതാ, ദസറ ആഘോഷത്തോടനുബന്ധിച്ച് വിജയ് ദേവരകൊണ്ട തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച മനോഹരമായൊരു ചിത്രമാണ് സിനിമാപ്രേമികളുടെ മനം കവരുന്നത്. ഇരുവരും ഒന്നിച്ചുള്ള ഈ ചിത്രം പുറത്തുവന്നതോടെ ആരാധകർ വലിയ ആഘോഷത്തിലാണ്.

പരമ്പരാഗത വേഷമണിഞ്ഞ് അതീവ സന്തോഷത്തോടെ നിൽക്കുന്ന വിജയുടെയും രശ്മികയുടെയും ചിത്രമാണ് പുറത്തുവന്നിരിക്കുന്നത് .

Samayam Malayalamഗൗതം ശശി ഉള്ളയിടം പെണ്‍കുട്ടികള്‍ക്ക് സുരക്ഷിതമല്ലേ ? നിലീനയും നോബിയും പറഞ്ഞ കാര്യം ചര്‍ച്ചയാവുന്നു
നിറഞ്ഞ പുഞ്ചിരിയോടെ നിൽക്കുന്ന വിജയുടെ മുഖത്തേക്കു ഏറെ സ്നേഹത്തോടെയും ആരാധനയുടെയും നോക്കിയിരിക്കുന്ന രശ്മികയുടെ ഭാവമാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ആകർഷണം. "എന്റെ പ്രിയപ്പെട്ടവർക്കെല്ലാം ഹൃദയം നിറഞ്ഞ ദസറ ആശംസകൾ . തിന്മയ്ക്കുമേൽ എപ്പോഴും നന്മ വിജയിക്കും, അതാണ് പ്രകൃതിയുടെ നിയമം" എന്ന ഹൃദ്യമായ കുറിപ്പോടെയാണ് വിജയ് ഈ ദസറ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

ചിത്രം പുറത്തുവന്നതോടെ കമന്റ് ബോക്സിൽ സ്നേഹം വാരിവിതറുകയാണ് 'വിരോഷ്' ആരാധകർ. ഇരുവരുടെയും മുഖത്തെ നിഷ്കളങ്കമായ സന്തോഷമാണ് ആരാധകരെ ഏറെ ആകർഷിച്ചിരിക്കുന്നത്. "അവരുടെ മുഖത്ത് കാണുന്ന ആ സന്തോഷമാണ് എല്ലാം" എന്നാണ് ഒരു ആരാധകൻ ചിത്രത്തിന് താഴെ കുറിച്ചത്. "രശ്മിക മന്ദാനയുടെ മുഖം കാണുമ്പോൾ തന്നെ അറിയാം താരം ഇപ്പോൾ എത്രത്തോളം സന്തോഷവതിയാണെന്ന്" മറ്റൊരാൾ കമന്റ് ചെയ്തു.ഇരുവരും ഒന്നിച്ചഭിനയിച്ച് തെന്നിന്ത്യൻ സിനിമയിൽ വൻ വിജയമായി മാറിയ 'ഗീത ഗോവിന്ദം' എന്ന ചിത്രത്തിലെ പ്രണയജോഡികളെ ഓർമ്മിപ്പിക്കുന്നതാണ് ഈ പുതിയ ഫ്രെയിം എന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്.


ഇരുവരും ഒരുമിച്ച് അഭിനയിച്ച ഗീത ഗോവിന്ദം , ഡിയർ കോമ്രേഡ് എന്നി സിനിമകൾ ഒരുപാട് ആരാധകരുള്ള സിനിമകളാണ് . ഗീത ഗോവിന്ദത്തിലെ 'വിജയ് ഗോവിന്ദും' 'ഗീത'യും തമ്മിലുള്ള ഇണക്കങ്ങളും പിണക്കങ്ങളും പ്രണയവുമെല്ലാം തെന്നിന്ത്യൻ പ്രേക്ഷകർ, പ്രത്യേകിച്ച് മലയാളി യുവാക്കൾ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. ബോക്സ് ഓഫീസിൽ വൻ വിജയമായി മാറിയ ഈ ചിത്രത്തോടെയാണ് ഇരുവർക്കും 'വിരോഷ്' എന്ന പേരിൽ വലിയൊരു ആരാധകവൃന്ദം തന്നെ രൂപപ്പെട്ടത്. അതുപോലെ തന്നെയാണ് ഡിയർ കോമ്രേഡിലെ 'ബോബി', ക്രിക്കറ്റ് താരമായ 'ലില്ലി' എന്നീ കഥാപാത്രങ്ങളായി ഇരുവരും കാഴ്ചവെച്ച തീവ്രമായ പ്രണയവും അഭിനയമുഹൂർത്തങ്ങളും ഏറെ പ്രശംസ നേടിയിരുന്നു. ഈ രണ്ട് ചിത്രങ്ങളിലൂടെ വെള്ളിത്തിരയിൽ വിരിഞ്ഞ ആ മാന്ത്രിക കെമിസ്ട്രി വർഷങ്ങൾക്കിപ്പുറവും അതുപോലെ തുടരുന്നു എന്നതിന്റെ തെളിവാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ഈ പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റും .
Read Entire Article