‘ഒറിജിനൽ സേവാഗ് ഗ്രൗണ്ടിലിറങ്ങിയപോലെ’ ! ആര്യവീറിന്റെ തൂക്കിയടിയിൽ ഇന്ത്യയ്ക്ക് 10 വിക്കറ്റ് വിജയം- വിഡിയോ

2 weeks ago 4

ഓൺലൈൻ ഡെസ്ക്

Published: November 06, 2026 04:37 PM IST Updated: November 06, 2026 05:26 PM IST

1 minute Read

aryavir-sehwag
ആര്യവീർ സേവാഗ്. Photo: X@BCCI

‌മസ്കത്ത്∙ മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗിന്റെ മകൻ ആര്യവീർ സേവാഗിന്റെ തകര്‍പ്പൻ ബാറ്റിങ്ങിൽ അണ്ടർ 19 ഏഷ്യാകപ്പിൽ ഇന്ത്യയ്ക്കു വിജയത്തുടക്കം. ടൂർണമെന്റിലെ ആദ്യ പോരാട്ടത്തിൽ നേപ്പാളിനെതിരെ 10 വിക്കറ്റ് വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത നേപ്പാൾ 42.3 ഓവറിൽ 128 റൺസെടുത്തു പുറത്തായി. മറുപടി ബാറ്റിങ്ങിൽ 19.1 ഓവറിൽ വിക്കറ്റു പോകാതെ ഇന്ത്യ വിജയത്തിലെത്തി.

What you should work next

ഓപ്പണർമാരുടെ അപരാജിത കുതിപ്പാണ് ടീം ഇന്ത്യയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്. മത്സരത്തിൽ 52 പന്തുകളിൽ നാല് സിക്സുകളും ഏഴു ഫോറുകളും ബൗണ്ടറി കടത്തിയ ആര്യവീർ 70 റൺസുമായി പുറത്താകാതെനിന്നു. 34 പന്തുകളിൽനിന്ന് ആര്യവീർ അർധ സെഞ്ചറി നേടി. ഇന്ത്യൻ ക്യാപ്റ്റൻ ലക്ഷ്യ റായ്ചന്ദാനിയും ആര്യവീറിനൊപ്പം തകര്‍ത്തുകളിച്ചു. 63 പന്തുകൾ നേരിട്ട ലക്ഷ്യ 53 റൺസുമായും തിളങ്ങി. 185 പന്തുകൾ ബാക്കി നിൽക്കെയാണ് ഇന്ത്യയുടെ വിജയം.

What you should work next

നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ നേപ്പാളിനായി 93 പന്തുകൾ നേരിട്ട ദർഷ് സോനാർ 43 റൺസെടുത്തു. ആശിഷ് ലുഹാർ (45 പന്തിൽ 29), നീരജ് കുമാർ യാദവ് (48 പന്തിൽ 20) എന്നിവരും പിടിച്ചുനിന്നു. നേപ്പാൾ നിരയിലെ ഏഴു താരങ്ങൾ രണ്ടക്കം കടക്കാൻ സാധിക്കാതെ വീണതോടെ ടീം സ്കോർ 128ൽ അവസാനിച്ചു. പത്തോവറിൽ 18 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റുകൾ വീഴ്ത്തിയ ഇന്ത്യൻ പേസർ ഇഷാൻ സൂദാണ് കളിയിലെ താരം. അർജുൻ രാജ്പുത് മൂന്നു വിക്കറ്റുകളും യഷ്‍വീർ ഗൗഡ് രണ്ടു വിക്കറ്റുകളും ഇന്ത്യയ്ക്കായി വീഴ്ത്തി. ഞായറാഴ്ച പാക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ രണ്ടാം മത്സരം.

Virender Sehwag's son, Aaryavir Sehwag, brings up his maiden Youth ODI 50 during the U19 Asia Cup🔥 -He reaches the milestone successful conscionable 34 balls🥶 https://t.co/O7DmqgZppd

— ONE7 (@17pixles) November 6, 2026

English Summary:

India vs Nepal U-19 Highlights, ACC Men's U-19 Asia Cup: Sehwag Jr, Lakshya Raichandani Fire India To 10-Wicket Win

Read Entire Article