07 May 2025, 09:50 AM IST
.jpg?%24p=e3e4549&f=16x10&w=852&q=0.8)
AI Image created by mathrubhumi.com
പാകിസ്താനിലും പാക് അധീന കശ്മീരിലുമുള്ള ഭീകര ക്യാമ്പുകള്‍ക്ക് തിരിച്ചടിയേകി സായുധ സേനയുടെ ഓപ്പറേഷന്‍ സിന്ദൂര്‍. പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകരവാദികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു തിരിച്ചടി. 600ഓളെ ഭീകരരെ ലക്ഷ്യമിട്ടായിരുന്നു ഇന്ത്യയുടെ നീക്കം.
ഇതോടെ രാജ്യത്തെ പ്രതിരോധ കമ്പനികളിലേയ്ക്ക് നിക്ഷേപക ശ്രദ്ധ തിരിയാന്‍ സാധ്യത. ഹിന്ദുസ്ഥാന്‍ എയറനോട്ടിക്‌സ്(എച്ച്എഎല്‍), കൊച്ചിന്‍ ഷിപ്പിയാഡ്, ഭാരത് ഡൈനാമിക്‌സ്, ഡാറ്റാ പാറ്റേണ്‍സ്, മസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്‌സ്, പാരാസ് ഡിഫെന്‍സ് തുടങ്ങിയ കമ്പനികളാകും നേട്ടമുണ്ടാക്കുക.
ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് രാവിലെ 10നുള്ള വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിക്കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. അടുത്തയിടെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് മറുപടിയായാണ് ഇന്ത്യയുടെ തിരിച്ചടി. ഒരു നേപ്പാള്‍ സ്വദേശി ഉള്‍പ്പടെ 26 പേരായിരുന്നു അന്ന് കൊല്ലപ്പെട്ടത്.
ആശങ്ക നിലനില്‍ക്കുന്നുണ്ടെങ്കിലും സെന്‍സെക്‌സ് 150 ഓളം പോയന്റ് നേട്ടത്തിലാണ്. ഹിന്ദുസ്ഥാന്‍ യുണിലിവര്‍, കൊച്ചിന്‍ ഷിപ്പിയാഡ്, മസഗോണ്‍ ഡോക് തുടങ്ങിയ ഓഹരികള്‍ ഒരുശതമാനത്തിലേറെ നേട്ടത്തിലാണ്. അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ ജാഗ്രതയോടെയാണ് നിക്ഷേപകരുടെ ഇടപെടല്‍.
Content Highlights: Operation Sindhur Boosts Defense Stocks: HAL, Cochin Shipyard Rally arsenic Investor Interest Surges
![]()
മാതൃഭൂമി.കോം വാട്സാപ്പിലും








English (US) ·