അശ്വിന്‍ ആണ് ആ വ്‌ളോഗ് ലോഞ്ച് ചെയ്യുന്നത്. മീനമ്മാസ് കിച്ചണ്‍ എന്ന് പിരിട്ടിരിക്കുന്ന യൂട്യൂബ് ചാനലില്‍ ഇനി മീനമ്മയുടെ പാചകങ്ങളാണ് വരുന്നത്. ദിയയ്ക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് അശ്വിന്‍ അമ്മയ്‌ക്കൊപ്പം ചേര്‍ന്ന് വ്‌ളോഗ് ആരംഭിച്ചു, ഇനി അമ്മയ്‌ക്കൊപ്പം നില്‍ക്കുമോ ഭാര്യയ്‌ക്കൊപ്പം നില്‍ക്കുമോ എന്നൊക്കെ പറഞ്ഞ് കളിയാക്കി കൊണ്ടായിരുന്നു പലരുടെയും മീമുകള്‍.
എച്ചില്‍ തിന്ന് ജീവിക്കുന്നതാണ് ഇതിലും ഭേദം; ഗബ്രിയോടൊപ്പമാണ് സോളോ ട്രിപ് പോയത് എന്ന് പറഞ്ഞവര്‍ക്ക് മറുപടിയുമായി ജാസ്മിന്‍ ജാഫര്‍
എന്നാല്‍ ഞങ്ങളെ കളിയാക്കാന്‍ മറ്റാരും വേണ്ട, ഞങ്ങള്‍ തന്നെ മതി എന്ന് പറയാതെ പറയും വിധമാണ് ദിയയുടെ പുതിയ വ്‌ളോഗില്‍ അശ്വിന്റെ പ്രതികരണം. ദിയയുടെ ഹോം വ്‌ളോഗില്‍ പെട്ടപ്പോള്‍, അശ്വിന്‍ പെട്ടന്ന് മാറാന്‍ ശ്രമിക്കുന്നു, അതെന്താ ഇനി നീ നിന്റെ അമ്മയുടെ വ്്‌ളോഗില്‍ മാത്രമാണോ വരികയുള്ളൂ എന്ന് ദിയ കളിയാക്കി ചോദിച്ചു. അങ്ങനെയൊന്നും പറയരുത്, ഓസി തന്ന വാഴ്കയിലാണ് ഇപ്പോള്‍ മീനമ്മയുടെ യൂട്യൂബ് ചാനല്‍ ആരംഭിച്ചത് എന്നായിരുന്നു അതിന് അശ്വിന്റെ മറുപടി.
മീനമ്മയുടെ കുക്കിങിനെ കുറിച്ച് ദിയ തന്നെ പല വീഡിയോകളിവും പറഞ്ഞിട്ടുണ്ട്. ഫുഡ് പ്രൊഡക്ടുകളുടെ ഓണ്‍ലൈന്‍ ബിസിനസ്സും മീനമ്മ നടത്തുന്നുണ്ട്. ഇത്രയും കാലം ഓസിയുടെ ചാനലിലൂടെയായിരിന്നു മീനമ്മയുടെ അടുക്കള രഹസ്യം ആളുകള്‍ കണ്ടത്. ഇനി കോണ്ടന്റിന് വേണ്ടി ഞാനും ആന്റിയും അടിയാവുമോ എന്നാണ് ഓസിയുടെ സംശയം.
അങ്ങനെ ഒന്നും സംഭവിക്കില്ല എന്നും ഓസി തന്നെ പറയുന്നുണ്ട്. അത്രയും ദൂരെ പോയി വ്‌ളോഗ് എടുക്കാനൊന്നും ഇപ്പോള്‍ ഓമി കൂടെ വന്ന സാഹചര്യത്തില്‍ എനിക്ക് പറ്റില്ല. അതുകൊണ്ട് മീനമ്മയുടെ അടുക്കളക്കാര്യങ്ങളൊന്നും എന്റെ കോണ്ടന്റ് ആവാന്‍ സാധ്യത കുറവാണ്. ഞാന്‍ അങ്ങോട്ട് പോകുമ്പോള്‍, അത് എന്റെ കോണ്ടന്റ് തന്നെയാവും, ഞാന്‍ തന്നെ വീഡിയോ എടുത്തിടും എന്ന് ആദ്യമേ പറയും എന്നാണ് ഓസി വ്യക്തമാക്കിയിട്ടുള്ളത്. എന്തായാലും കെകെ ഫാമിലിയെ പിന്‍തുടര്‍ന്ന് ഏഴാമത് ഒരു ചാനല്‍ കൂടെ വന്നിരിക്കുന്നു!




English (US) ·