ഓസി നല്ലൊരു അമ്മയാണ്, ഞാന്‍ നോക്കി നിന്നു പോയിട്ടുണ്ട്; അമ്മയായതിന് ശേഷമുള്ള ഓസിയുടെ മാറ്റത്തെ കുറിച്ച് സിന്ധു കൃഷ്ണ

3 weeks ago 4
ഒരു ക്യു ആന്റ് എ വീഡിയോയില്‍ ആണ് മകള്‍ ഓസി എന്ന ദിയ കൃഷ്ണ അമ്മയായതിന് ശേഷമുള്ള മാറ്റത്തെ കുറിച്ച് സിന്ധു കൃഷ്ണ സംസാരിക്കുന്നത്. ചെറുപ്പം മുതലേ എന്റെ നാല് മക്കളില്‍ ഏറ്റവും അധികം കുട്ടികളോട് താത്പര്യമുള്ളത് ഓസിക്കായിരുന്നു. ഏത് മക്കളെ കണ്ടാലും ഓസി അവരെയൊക്കെ എടുക്കുകയും കൊഞ്ചിക്കുകയുമൊക്കെ ചെയ്യും. ഞങ്ങളുടെ വീട്ടില്‍ അതിഥികള്‍ ആരെങ്കിലും വന്നാല്‍, അവരോടൊപ്പം കുഞ്ഞുങ്ങളുണ്ടെങ്കില്‍ ആ കുഞ്ഞ് വളരെ പെട്ടന്ന് ഓസിയുമായി കൂട്ടാവും.

അതുകൊണ്ടൊക്കെയാണ് ഓസിയ്ക്ക് നേരത്തെ വിവാഹം ചെയ്യണം, കുഞ്ഞ് വേണം എന്നൊക്കെയുള്ള ആഗ്രഹവും തോന്നിയത്. അതുകൊണ്ട് തന്നെ ഓമി ബേബി ജനിച്ചതിന് ശേഷം അവന്റെ എല്ലാ കാര്യങ്ങളും വളരെ നല്ല രീതിയിലാണ് നോക്കുന്നത്. ജിമ്മിലൊക്കെ പോയാലും പല തവണ ഓമിയെ വീഡിയോ കോള്‍ ചെയ്ത് കാണുകയും അവന്റെ കാര്യങ്ങള്‍ തിരക്കുകയും ചെയ്യും.

Samayam Malayalamമക്കളെ നല്ല വിദ്യാഭ്യാസവും ജോലിയുമുള്ള പയ്യന്മാരെ കൊണ്ട് കെട്ടിക്കാന്‍ ആഗ്രഹമില്ലേ; ചോദ്യത്തിന് സിന്ധു കൃഷ്ണയുടെ മറുപടി
ഞാന്‍ വിചാരിച്ചതിനെക്കാള്‍ വളരെ നല്ല രീതിയിലാണ് ഓസി ഓമിയെ നോക്കുന്നതും വളര്‍ത്തുന്നതുമെല്ലാം. ചില സമയത്ത് ഒറ്റക്കൈ കൊണ്ട് കുഞ്ഞിനെ എടുക്കുന്നതും, അതിനൊപ്പം മറ്റ് കാര്യങ്ങളൊക്കെ ചെയ്യുന്നതും കാണുമ്പോള്‍ ഞാന്‍ നോക്കി നില്‍ക്കാറുണ്ട്. നാല് മക്കളെ പ്രസവിച്ച് നോക്കിയതിന് ശേഷം എനിക്ക് ഇത്തരം കാര്യങ്ങളില്‍ വഴക്കമുണ്ട്, അത്തരം കാര്യങ്ങള്‍ ഓസി ചെയ്യുമ്പോള്‍ എനിക്ക് കൗതുകമായിരുന്നു. ഒരു അമ്മാവുമ്പോള്‍ ഇതൊക്കെ വളരെ സാധാരണമായി സംഭവിക്കുന്നതാവാം

അത് പോലെ തന്നെ കുഞ്ഞ് എത്ര പ്രാവശ്യം മുലപ്പാല്‍ ആവശ്യപ്പെട്ടാലും ഓസി ഒരു തരത്തിലുള്ള അസൗകര്യവും പ്രകടിപ്പിക്കാറില്ല. എപ്പോള്‍ വേണമെങ്കിലും കുഞ്ഞിന് പാല് കൊടുക്കാന്‍ തയ്യാറാണ്. നല്ലൊരു അമ്മയാണ് ഓസി എന്നെനിക്ക് തോന്നിയിട്ടുണ്ട്. അക്കാര്യത്തില്‍ ഞാന്‍ വളരെ അധികം ഹാപ്പിയുമാണ്- സിന്ധു കൃഷ്ണ പറഞ്ഞു.

മറ്റ് മൂന്ന് മക്കളും മുടി നീട്ടി വളര്‍ത്തുമ്പോള്‍ ഓസി മാത്രമെന്താണ് ഷോര്‍ട്ട് ഹെയര്‍ ആക്കുന്നത് എന്നായിരുന്നു, ഓസിയെ സംബന്ധിച്ച് സിന്ധു കൃഷ്ണയോട് ചോദിച്ച മറ്റൊരു ചോദ്യം. എന്നോട് ചോദിച്ചിട്ടവ്വ ഓസി മുടി മുറിക്കുന്നത്. ചെറുപ്പത്തില്‍ മറ്റു മൂന്ന് പേരെയും പോലെ ഓസിക്കും നീളമുള്ള മുടിയുണ്ടായിരുന്നു. പക്ഷേ ഓസിക്ക് എപ്പോഴും പരീക്ഷണങ്ങള്‍ നടത്താനും ലുക്ക് മാറ്റാനും ഇഷ്ടമാണ്. അത് അവള്‍ക്ക് ഇണങ്ങുകയും ചെയ്യുന്നുണ്ട്. എനിക്ക് വ്യക്തിപരമായി ലോങ് ഹെയര്‍ ആണ് ഇഷ്ടമെങ്കിലും, അത് ഓസിയുടെ കംഫര്‍ട്ടും താത്പര്യവുമാണ് എന്നാണ് സിന്ധു കൃഷ്ണ നല്‍കിയ മറുപടി

Read Entire Article