ഓഹരി വ്യാപാരത്തില്‍ പ്രീമിയം ഉപഭോക്തൃ സേവനത്തിന്റെ സാധ്യത

7 months ago 9

ഹരി വ്യാപാര രംഗത്ത് ഇനി പ്രീമിയം സേവനങ്ങളുടെ കാലം. സാങ്കേതിക വിദ്യ, വില നിര്‍ണയം, വ്യാപാര ടൂളുകള്‍ എന്നിവ നിര്‍ണ്ണായക പങ്ക് വഹിക്കുന്നുണ്ടെങ്കിലും അതിസമ്പന്നരായ ഇടപാടുകാര്‍ പ്രീമിയം പ്ലാറ്റ്‌ഫോമുകള്‍ തിരഞ്ഞെടുക്കുന്നത് സേവനത്തിന്റെ നിലവാരത്തെ ഉയര്‍ത്തിക്കാണിക്കുന്നു.

പ്രതിദിനം ശരാശരി 10 കോടി രൂപയില്‍ കൂടുതല്‍ ട്രേഡ് ചെയ്യുന്നവരുടെ എണ്ണം മൊത്തം വ്യാപാരത്തിന്റെ 75ശതമാനത്തോളം വരുമെന്ന് അടുത്തയിടെ പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. ഉയര്‍ന്ന വരുമാനമുള്ള വ്യക്തികളും (HNIs) അതിസമ്പന്നരും (UHNIs) ഓഹരി വിപണിയുടെ നട്ടെല്ലാകുന്നു. വെറും ഇടപാടുകള്‍ക്കുള്ള ഇടനിലയ്ക്കപ്പുറം വിശ്വാസം, സമ്പര്‍ക്കം, മാറിക്കൊണ്ടിരിക്കുന്ന നിക്ഷേപ ആവശ്യങ്ങള്‍ക്ക് അനുസരിച്ചുള്ള തടസ്സമില്ലാത്ത ഇടപാടുകള്‍ എന്നിവയ്ക്കായി പ്ലാറ്റ്‌ഫോമുകള്‍ മാറുന്നു.

ഇടപാടുകള്‍ക്കൊപ്പം വ്യക്തിഗത സേവനവും
ഇടപാടിനുള്ള ഒരിടം എന്നതിലുപരി പ്രീമിയം ഉപഭോക്താക്കള്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നുണ്ട്. ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള വ്യക്തിഗത സേവനങ്ങളാണ് അവര്‍ തേടുന്നത്. ആഗോളതലത്തില്‍ പ്രമുഖ പ്ലാറ്റ്ഫോമുകള്‍ ഇതിനകം തന്നെ ഒരു മാതൃക രൂപപ്പെടുത്തിയിട്ടുണ്ട്. കസ്റ്റമൈസ് ചെയ്യാവുന്ന ട്രേഡിങ് ഇന്റര്‍ഫേസുകള്‍, സാമ്പത്തിക സാമഗ്രികളുടെ തടസ്സമില്ലാത്ത സംയോജനം, എ.ഐയുടെ സഹായത്തോടെയുള്ള സൂക്ഷ്മ വിശകലനം തുടങ്ങിയവ സാധാരണയായിരിക്കുന്നു. ഇതിനായി ഇന്ത്യയിലെ ട്രേഡിങ് പ്ലാറ്റ്‌ഫോമുകള്‍ നിരന്തരമായി നവീകരിക്കേണ്ടതുണ്ട്.

സങ്കീര്‍ണ്ണമായ ചാര്‍ട്ടിംഗ് ടൂളുകള്‍, തത്സമയ വിശകലനം, അല്‍ഗോരിതം ട്രേഡിംഗ് എന്നിവപോലും ഇപ്പോള്‍ അടിസ്ഥാന സേവനമായിരിക്കുന്നു. പല പ്രീമിയം ട്രേഡേഴ്സും അല്‍ഗോരിതം തന്ത്രങ്ങള്‍ പര്യവേക്ഷണം ചെയ്യുന്നു. അതുകൊണ്ടുതന്നെ വിശകലന-വികസന തന്ത്രളും ടൂളുകളും വാഗ്ദാനം ചെയ്യേണ്ടത് നിര്‍ബന്ധമായിരിക്കുന്നു. വേഗത്തില്‍ കാര്യക്ഷമമായി ട്രേഡിങ് നടത്തേണ്ടത് പ്രധാന ആവശ്യമായിരിക്കുന്നു.

പ്രത്യേക റിലേഷന്‍ഷിപ്പ് മാനേജര്‍മാരുടെ പങ്ക്
ട്രേഡിങ് ഇനി അക്കങ്ങളില്‍ മാത്രമല്ല പങ്കാളിത്തത്തില്‍ കൂടി അധിഷ്ഠിതമാണ്. ഉയര്‍ന്ന മൂല്യത്തില്‍ ഇടപാട് നടത്തുന്നവര്‍ റിലേഷന്‍ഷിപ്പ് മാനേജര്‍മാരെ പ്രതീക്ഷിക്കുന്നു. സാമ്പത്തിക ലക്ഷ്യങ്ങള്‍, റിസ്‌ക് ശേഷി, മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങള്‍ എന്നിവ മനസിലാക്കാന്‍ ശേഷിയുള്ളവരാകണം ഇവര്‍. ഈ മാനേജര്‍മാര്‍ വെറും 'സപ്പോര്‍ട്ട്' ചെയ്യുന്നവര്‍ മാത്രമാകരുത്. വിപണി ഉള്‍ക്കാഴ്ചകള്‍, വിശകലനം എന്നിവയോടൊപ്പം ഉപഭോക്താക്കള്‍ വിപണിയിലെ പ്രവണതകള്‍ക്ക് മുന്നില്‍ നീങ്ങുന്നുവെന്ന് ഉറപ്പാക്കുന്നവര്‍ കൂടിയാകണം.

മുന്‍ഗണനാ സേവനം, സാമ്പത്തിക ഉപദേഷ്ടാക്കളുമായി നേരിട്ട് ഇടപെടാനുള്ള അവസരം, 24/7 സേവനം എന്നിവകൂടി ഇപ്പോള്‍ അടിസ്ഥാന സേവനങ്ങളാണ്. പ്രത്യേക വിപണി വിവരങ്ങള്‍, വെബിനാറുകള്‍, വണ്‍-ഓണ്‍-വണ്‍ കോച്ചിംഗ് സെഷനുകള്‍ എന്നിവ പല പ്ലാറ്റ്ഫോമുകളും പ്രീമിയം ഉപഭോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്. ഇത് അവരുടെ ഇടപെടലുകള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നു.

ആഗോള വിപണികളും വൈവിധ്യവല്‍ക്കരണവും
ഭൂമിശാസ്ത്രപരമായ അതിരുകളില്‍ ഒതുങ്ങാന്‍ ആഗ്രഹിക്കുന്നവരല്ല പുതിയ നിക്ഷേപകര്‍. അന്താരാഷ്ട്ര ഓഹരികള്‍, കമ്മോഡിറ്റികള്‍, സൂചികകള്‍, മറ്റ് ആസ്തികള്‍ എന്നിവയിലെ അവസരങ്ങള്‍ തേടി ആഗോള വിപണികള്‍ കൂടുതല്‍ പര്യവേക്ഷണം ചെയ്യുന്നവരാണ് പ്രീമിയം ട്രേഡേഴ്സ്. ഇതെല്ലാം തിരിച്ചറിഞ്ഞ്, ഒന്നിലധികം അക്കൗണ്ടുകള്‍ സജീകരിക്കുമ്പോഴുണ്ടാകുന്ന തടസ്സങ്ങള്‍ ഒഴിവാക്കി ആഗോള എക്സ്ചേഞ്ചുകളിലേയ്ക്ക് ഏകീകൃത പ്ലാറ്റ്ഫോം വഴി പ്രവേശനം എളുപ്പത്തിലാക്കുന്നു. പ്രത്യേകിച്ച്, ഓഹരികള്‍ക്കപ്പുറമുള്ള വൈവിധ്യവത്കരണം ട്രന്‍ഡ് ആയിക്കഴിഞ്ഞ സാഹചര്യത്തില്‍.

ഫോറെക്സ്, ക്രിപ്‌റ്റോകറന്‍സികള്‍, ഓപ്ഷന്‍സ്, ഫ്യൂച്ചേഴ്സ്, ബോണ്ടുകള്‍ എന്നിവയിലുള്ള താല്‍പ്പര്യം കൂടുന്ന പ്രവതണയാണിപ്പോഴുള്ളത്. അതുകൊണ്ടുതന്നെ കൂടുതല്‍ സാധ്യതകള്‍ നിക്ഷേപകര്‍ക്ക് നല്‍കാന്‍ പ്ലാറ്റ്ഫോമുകള്‍ വിപുലീകരിക്കുകയാണ്. ഉയര്‍ന്ന മൂല്യത്തില്‍ ഇടപാട് നടത്തുന്ന ട്രേഡേഴ്സിന് സമഗ്രമായ പോര്‍ട്ഫോളിയോ മുന്‍ഗണനാ വിഷയമാണ്. അവരുടെ പ്ലാറ്റ്ഫോമുകള്‍ വൈവിധ്യവത്കരണത്തെ പിന്തുണയ്ക്കണമെന്ന് താത്പര്യപ്പെടുന്നതും അതുകൊണ്ടാണ്.

എത്തിക്കല്‍ നിക്ഷേപവും പ്ലാറ്റ്ഫോമുകളുടെ ഭാവിയും
നിക്ഷേപകരുടെ മുന്‍ഗണനകളില്‍ ശ്രദ്ധേയമായ മാറ്റമുണ്ടായിട്ടുണ്ട്. ധാര്‍മികത(Ethical)യും സുസ്ഥിരത(Sustainable)യും ഭരണപരവുമായ(Governance) ഘടകങ്ങള്‍(ESG) സമ്പന്നരും(HNIs) അതിസമ്പന്ന(UHNIs) രും കൂടുതലായി പരിഗണിക്കുന്ന സാഹചര്യമുണ്ടായിരിക്കുന്നു. ആഗോള പ്ലാറ്റ്ഫോമുകള്‍ ഇതിനകം ഇഎസ്ജി സ്‌ക്രീനിംഗ് ടൂളുകള്‍ സംയോജിപ്പിച്ചിട്ടുണ്ട്. സാമൂഹിക ഉത്തരവാദിത്തമുള്ള നിക്ഷേപ ഓപ്ഷനുകള്‍ക്കുള്ള ആവശ്യം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ധാര്‍മ്മിക നിക്ഷേപം സുഗമമാക്കുന്നതിന് പ്രസക്തമായ ടൂളുകളും വിശകലനങ്ങളും നല്‍കുന്നുവെന്ന് ഉറപ്പാക്കണം.

അതേസമയം, പ്രീമിയം സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിനോടൊപ്പം ചെലവ് കുറയ്ക്കുന്നതിനുള്ള സമീപനവും ആവശ്യമാണ്. പ്രീമിയം ഉപഭോക്താക്കള്‍ ഉയര്‍ന്ന നിലവാരമുള്ള സേവനങ്ങള്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും മത്സരക്ഷമതയുള്ള ഇടപാട് ചെലവുകളും പ്രതീക്ഷിക്കുന്നു. കാര്യക്ഷമമായ നിര്‍വ്വഹണ വേഗത, സുതാര്യമായ വില നിര്‍ണ്ണയം, ചെലവ് കുറയ്ക്കുന്ന തന്ത്രങ്ങള്‍ എന്നിവ പ്രീമിയം ഉപഭോക്താക്കളെ നിലനിര്‍ത്തുന്നതിനുള്ള പ്രധാന ഘടകങ്ങളായിരിക്കും.

ഉപഭോക്തൃ കേന്ദ്രീകൃത മുന്നേറ്റം
കനത്ത മത്സരം നിലനില്‍ക്കുമ്പോള്‍ ഉപഭോക്തൃ സേവനം വിജയകമായി കൈകാര്യം ചെയ്യുന്ന ഓഹരി വ്യാപാര പ്ലാറ്റ്ഫോമുകള്‍ തന്നെയാകും ഭാവിയില്‍ മുന്നിലെത്തുക. അത്യാധുനിക സാങ്കേതികവിദ്യ നല്‍കുന്നതോടൊപ്പം മികച്ച ഉപഭോക്തൃ ഇടപെടലിലൂടെ മികച്ച സേവനം ചെയ്യുന്നവയാകും വിജയകരമായി മുന്നേറുക.

വ്യക്തിഗത പരിഹാരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ആഗോള വ്യാപനത്തിലൂടെ ധാര്‍മ്മിക നിക്ഷേപ സാധ്യതകള്‍ സംയോജിപ്പിച്ച് ഉയര്‍ന്ന മൂല്യമുള്ള ട്രേഡേഴ്സിന്റെ ഇഷ്ടപ്പെട്ട പ്ലാറ്റ്ഫോമായി തുടരുന്നുവെന്ന് ഉറപ്പാക്കാന്‍ കഴിയുണം. ആത്യന്തികമായി, കൃത്യതയ്ക്കും വിശ്വാസത്തിനും ഏറ്റവും പ്രാധാന്യമുള്ള ഒരു വ്യവസായത്തില്‍, അസാധാരണമായ ഉപഭോക്തൃ സേവനം എല്ലായ്പ്പോഴും നിര്‍ണ്ണായക ഘടകമായിരിക്കും.

Content Highlights: The Power of Premium Customer Service successful Stock Trading

ABOUT THE AUTHOR

സന്ദീപ് ചോര്‍ദിയ

കോട്ടക് സെക്യൂരിറ്റീസിന്റെ സി.ഒ.ഒയാണ് ലേഖകന്‍.

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article