ഓഹരിയില്‍നിന്ന് നേട്ടമുണ്ടോ: ഇനി ഐടിആര്‍ 1 മതി, പുതുക്കിയ ഫോമുകള്‍ പുറത്തിറക്കി

8 months ago 8

income tax

പ്രതീകാത്മക ചിത്രം |ഫോട്ടോ:PTI

പുതുക്കിയ ഐടിആര്‍ ഒന്ന്, നാല് ഫോമുകള്‍ പ്രത്യക്ഷ നികുതി ബോര്‍ഡ് പുറത്തിറക്കി. ലിസ്റ്റ് ചെയ്ത ഓഹരി, ഓഹരി മ്യൂച്വല്‍ ഫണ്ട് എന്നിവയിലെ ദീര്‍ഘകാല മലൂധന നേട്ടമുള്ളവര്‍ക്ക് ഐടിആര്‍ ഒന്ന്, നാല് ഫോമുകള്‍ ഉപയോഗിക്കാം.

വ്യത്യസ്ത ഉറവിടങ്ങളില്‍നിന്ന് വരുമാനമുള്ളവര്‍ അനുയോജ്യമായ ഫോം തിരഞ്ഞെടുത്ത് വേണം റിട്ടേണ്‍ നല്‍കാന്‍. കഴിഞ്ഞ വര്‍ഷംവരെ ഐടിആര്‍ ഒന്നില്‍ മൂലധന നേട്ട നികുതി രേഖപ്പെടുത്താന്‍ കഴിഞ്ഞിരുന്നില്ല. ലിസ്റ്റ് ചെയ്ത ഓഹരികള്‍, ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകള്‍ എന്നിവയുടെ വില്പനയില്‍നിന്ന് ദീര്‍ഘകാല മൂലധന നേട്ടമുണ്ടെങ്കില്‍ ഈ വര്‍ഷം മുതല്‍ ഐടിആര്‍ ഒന്ന് ഉപയോഗിക്കാം. ഐടിആര്‍ രണ്ട് ആയിരുന്നു നേരത്തെ നല്‍കേണ്ടിയിരുന്നത്.

ഐടിആര്‍ ഒന്ന്

  • 50 ലക്ഷത്തില്‍താഴെ വാര്‍ഷിക വരുമാനമുള്ളവര്‍
  • ശമ്പളം, ഒരു വീട്, മറ്റ് സ്രോതസ്സുകള്‍(പലിശ, ലാഭവീതം മുതലായവ)എന്നിവയില്‍നിന്ന് വരുമാനമുള്ളവര്‍.
  • വകുപ്പ് 112 എ പ്രകാരം 1.25 ലക്ഷം രൂപവരെയുള്ള ദീര്‍ഘകാല മൂലധന നേട്ടം ഉള്ളവര്‍(ലിസ്റ്റ് ചെയ്ത ഓഹരി, മ്യൂച്വല്‍ ഫണ്ടുകള്‍ എന്നിവയിലെ വില്പനയില്‍നിന്ന് ലഭിച്ച നേട്ടം).
  • 5,000 രൂപവരെ കാര്‍ഷിക വരുമാനം ഉള്ളവര്‍.

വീട് വിറ്റതിലൂടെ മൂലധന നേട്ടമോ, ലിസ്റ്റ് ചെയ്ത ഓഹരി, ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് എന്നിവയില്‍നിന്ന് ഹ്രസ്വകാല മൂലധന നേട്ടമോ ഉള്ളവര്‍ക്ക് ഐടിആര്‍ ഒന്ന് ഉപയോഗിക്കാന്‍ കഴിയില്ല.

ഓഹരിയില്‍നിന്നുള്ള മൂലധന നേട്ടം ഉള്‍പ്പെടുത്തിയത് ഒഴിച്ചാല്‍ ഐടിആര്‍ ഒന്നില്‍ വലിയ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.

ഐടിആര്‍ 4

  • 50 ലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ളവര്‍, ഹിന്ദു അവിഭക്ത കുടുംബങ്ങള്‍, സ്ഥാപനങ്ങള്‍.
  • ബിസിനസ്, പ്രൊഫഷന്‍ എന്നിവയില്‍നിന്ന് വരുമാനമുള്ളവര്‍.
  • വകുപ്പ് 112 എ പ്രകാരം 1.25 ലക്ഷം രൂപവരെ ദീര്‍ഘകാല മൂലധന നേട്ടം ലഭിച്ചിട്ടുള്ളവര്‍.

കമ്പനികളുടെ ഡയറക്ടര്‍, ലിസ്റ്റ് ചെയ്യാത്ത ഓഹരികളില്‍ നിക്ഷേപിച്ചിട്ടുള്ളവര്‍, എംപ്ലോയീസ് സ്‌റ്റോക്ക് ഓപ്ഷന്‍(ഇഎസ്ഒപി)ഉള്ളവര്‍. 5,000 രൂപയില്‍ കൂടുതല്‍ കാര്‍ഷിക വരുമാനമുള്ളവര്‍, ഇന്ത്യക്ക് പുറത്ത് ആസ്തികളുള്ളവര്‍ എന്നിവര്‍ക്ക് ഐടിആര്‍ നാല് ഉപയോഗിക്കാന്‍ കഴിയില്ല.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി റിട്ടണ്‍ നല്‍കേണ്ട അവസാന തിയതി ജൂലായ് 31 ആണ്. വൈകാതെ മറ്റ് ഫോമുകള്‍ കൂടു ആദായ നികുതി വകുപ്പ് പുറത്തിറക്കും.

Content Highlights: IT Dept Releases Updated ITR 1 & 4 Forms with LTCG Reporting for Shares and Equity Mutual Funds.

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article