Authored by: അശ്വിനി പി|Samayam Malayalam•25 May 2026, 12:50 p.m. IST
ജീവിതത്തില്‍ ഡിപ്രഷന്‍ അടിച്ച്, ഒരു വല്ലാത്ത അവസ്ഥയില്‍ നില്‍ക്കുമ്പോഴാണ് പ്രഭാസിനെ വിളിച്ചത്. അദ്ദേഹത്തിന്റെ വാക്കുകള്‍ നല്‍കിയ ധൈര്യത്തെ കുറിച്ച് ജഗപതി ബാബു പറയുന്നു
പ്രഭാസിനെ കുറിച്ച് ജഗപതി ബാബുതനിക്കൊരു വിഷമ ഘട്ടം വന്നപ്പോള്‍ സഹായിച്ചത് പ്രഭാസ് മാത്രമാണ് എന്ന് ജഗപതി ബാബു പറയുന്നു. ആരില്‍ നിന്നും ഒന്നും പ്രതീക്ഷിക്കാതെ സഹായിക്കാനുള്ള ഒരു വലിയ മനസ്സ് പ്രഭാസിനുണ്ട് എന്നാണ് ജഗപതി ബാബു അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. ഡാര്‍ലിങ് എന്നാണ് പൊതുവെ പ്രഭാസിനെ എല്ലാവരും വളിക്കുന്നത്, ശരിക്കും പ്രഭാസ് വലിയ മനസ്സിനുടമയായ ഡാര്‍ലിങ് തന്നെയാണ് എന്ന് ജഗപതി ബാബു പറയുന്നു.
Also Read: കുറച്ചു കാര്യങ്ങള്‍ പറയാനുണ്ട്, പ്രധാനമായും ഞങ്ങളെ ആരും തെറ്റിദ്ധരിക്കാന്‍ പാടില്ല; ഹാഷിറും ടീമും തുറന്ന് സംസാരിക്കുന്നുഡിപ്രഷന്റെ കടുത്ത അവസ്ഥയിലൂടെ കടന്ന് പോകുമ്പോഴാണ് ഞാന്‍ പ്രഭാസിനെ വിളിച്ചത്. അദ്ദേഹം അപ്പോള്‍ ജോര്‍ജ്ജിയയില്‍ ഷൂട്ടിങ് തിരക്കുകളിലായിരുന്നു. പക്ഷേ എന്നിട്ടും അദ്ദേഹം പറഞ്ഞു, ഡാര്‍ലിങ് ഞാന്‍ കൂടെയുണ്ട്, എന്താണ് പ്രശ്‌നം എന്ന് പറയൂ, ഞാന്‍ അത് പരിഹരിച്ചു തരാം എന്ന്. പ്രഭാസിന്റെ വാക്കുകള്‍ എനിക്ക് ആത്മവിശ്വാസവും ഇമോഷണല്‍ കരുത്തും നല്‍കി.
ജോര്‍ജ്ജിയയിലെ ഷൂട്ടിങ് പൂര്‍ത്തിയാക്കി നാട്ടില്‍ വന്നപ്പോള്‍ പ്രഭാസ് എന്നെ നേരിട്ട് കാണുവാനും വന്നിരുന്നു. അപ്പോഴും എന്നെ ഒരുപാട് എന്‍കറേജ് ചെയ്തു. അത് എനിക്ക് ആ ഒരു അവസ്ഥയില്‍ നിന്ന് പുറത്തു കടക്കാനും പോസിറ്റീവായി നില്‍ക്കാനും ഒരുപാട് സഹായിച്ചു.
Also Read: ബാഡ് ബോയ് എന്ന എന്റെ ഇമേജ് വൈറ്റ് വാഷ് ചെയ്യാനുള്ള ശ്രമത്തിലാണ്; തിരിച്ചുവരവില്‍ ശ്രീനാഥ് ഭാസി പറയുന്നു
എന്നെ മാത്രമല്ല, പ്രഭാസ് എല്ലാവരെയും സഹായിക്കുന്ന വലിയൊരു മനസ്സിനുടമയാണ്. ഒന്നും പ്രതീക്ഷിക്കാതെയാണ് അദ്ദേഹം എല്ലാവരെയും സഹായിക്കുന്നത്. പ്രായം കൊണ്ട് എന്നെക്കാള്‍ ചെറുതാണ്, പക്ഷേ അദ്ദേഹത്തിന്റെ മനസ്സ് വലുതാണ്. എങ്ങനെ ആളുകള്‍ക്ക് നല്‍കാം എന്ന് മാത്രമേ അദ്ദേഹത്തിനറിയൂ- ജഗപതി ബാബു പഞ്ഞു.






English (US) ·