Authored by: അശ്വിനി പി|Samayam Malayalam•17 May 2026, 1:42 p.m. IST
പനിയാണ് ആദ്യം വന്നത്, പിന്നെ കടുത്ത ടൊണ്ടവേദനയും. പാരസെറ്റാമോള്‍ കഴിച്ചിട്ടും, ഇന്‍ഞ്ചക്ഷന്‍ എടുത്തിട്ടും കുറയുന്നില്ല. പിന്നെ ആശുപത്രിയില്‍ അഡ്മിറ്റാക്കി
റുഷിൻ ഷാജി കൈലാസ്തന്റെ ചില ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് പറഞ്ഞുകൊണ്ടുള്ള കുഞ്ഞു വീഡിയോ ആണ് റുഷിന്‍ ഷാജി കൈലാസ് ഏറ്റവുമൊടുവില്‍ പങ്കുവച്ചിരിയ്ക്കുന്നത്. പെട്ടന്നുള്ള ഈ ആരോഗ്യ പ്രശ്‌നത്തിന് കാരണം ആരെങ്കിലും കണ്ണ് വച്ചതാണോ എന്ന സംശയവും ഉണ്ടത്രെ.
Also Read: ഒരുപാട് മുറിവുകള്‍ നേരിട്ടു, പതുക്കെ അതില്‍ നിന്നെല്ലാം സുഖം പ്രാപിച്ചു വരികയാണ് എന്ന് റിമി ടോമികുറച്ചു നാളുകളായി എന്റെ വീഡിയോകള്‍ വരുന്നില്ല, അതിന് കാരണം ഞാന്‍ ആശുപത്രിയില്‍ ആയിരുന്നു എന്ന് പറഞ്ഞാണ് റുഷിന്റെ വീഡിയോ തുടങ്ങുന്നത്. മറ്റൊന്നുമല്ല ടോണ്‍സിലേറ്റ്‌സ് ആയിരുന്നു. ഇപ്പോള്‍ കുറവുണ്ട്, ആന്റി ബയോട്ടിക്‌സ് ഒക്കെ എടുക്കുന്നുണ്ട്. കണ്ടാമീറ്റര്‍ വാട്ടര്‍ കുടിച്ചത് കാരണമാണ് എനിക്കിത് വന്നത് എന്നാണ് ഡോക്ടര്‍ പറഞ്ഞത്. ആദ്യം എനിക്കത് മനസ്സിലായില്ല, നമ്മള്‍ കടകളിലൊക്കെ പോകുമ്പോള്‍ കുടിക്കുന്ന കാന്‍ വാട്ടര്‍ ആണത്രെ ഇതിന് കാരണം. അതുകൊണ്ട് എല്ലാവരും ശ്രദ്ധിക്കുക.
എനിക്ക് ആദ്യം പനിയാണ് വന്നത്. വിട്ടുവിട്ടുള്ള പനിയും തൊണ്ട വേദനയും. അതിന് ഞാന്‍ സ്ട്രപ്‌സില്‍സും ഏലാദിയുമൊക്കെ കഴിച്ചു. പക്ഷേ അതിലൊന്നും നിന്നില്ല. രാത്രി പനി അധികമായി. പിറ്റേ ദിവസം ആശുപത്രിയില്‍ കൊണ്ടുപോയി. പാരസെറ്റാമോള്‍ ഇന്‍ഞ്ചക്ഷനൊക്കെ തന്നിട്ടും പനി കുറയാതെയായപ്പോഴാണ് അഡ്മിറ്റ് ചെയ്തത്. വിശദമായ പരിശോധനയില്‍ ബ്ലഡ്ഡില്‍ ഇന്‍ഫക്ഷനുണ്ട്, സിആര്‍പി കൂടുതലാണ് എന്നൊക്കെ പറഞ്ഞു. മൂന്ന് ദിവസം ആശുപത്രിയിലായി.
ഇതുവരെ ഞാന്‍ ഫേസ് ചെയ്യാത്ത ഒരു വേറെതരം അവസ്ഥയായതുകൊണ്ടു തന്നെ എനിക്കതൊരു ട്രോമയായി. ഇച്ചിരി സീനായിരുന്നു. രാത്രി ഒട്ടും ഉറക്കമില്ലാത്ത അവസ്ഥ, ഉറക്കക്കുറവ് കാരണം തലവേദന. ഭക്ഷണം ഒന്നും കഴിക്കാന്‍ പറ്റുന്നില്ല, ഉമിനീര്‍ പോലും തൊണ്ടവഴി ഇറങ്ങുമ്പോള്‍ വേദന. ഫുഡ് കഴിക്കാന്‍ പോലും പറ്റാത്തതാണ് എനിക്കേറ്റവും പ്രശ്‌നമായത്. കഞ്ഞി കുടിക്കുമ്പോള്‍ ഛര്‍ദ്ദിക്കാനും തുടങ്ങി.
ഞാന്‍ ഈ വീഡിയോ ഇപ്പോള്‍ ചെയ്യാനുള്ള മറ്റൊരു കാരണം, ആരെങ്കിലും കണ്ണ് വച്ചിട്ടുണ്ടെങ്കില്‍ അതൊക്കെ പോട്ടെ എന്ന് കരുതിയാണ്. എനിക്ക് കുറേ പേര്‍ മെസേജ് അയച്ചു, എന്തെങ്കിലും ദുഷിച്ച കണ്ണായിരിക്കും, ചരട് എന്തെങ്കിലും ജപിച്ചു കെട്ടാന്‍ പറഞ്ഞു. അതെന്തെങ്കിലും ഉണ്ടേല്‍ മാറിക്കോട്ടെ എന്ന ഉദ്ദേശവും ഈ വീഡിയോയ്ക്ക് പിന്നിലുണ്ട്- റുഷിന്‍ പറഞ്ഞു






English (US) ·