ചിത്രത്തിൽ ഒരു പോലീസ് ഓഫീസറുടെ വേഷത്തിലാണ് ജയസൂര്യ എത്തുന്നത്. വളരെ ഗൗരവമുള്ളതും നിഗൂഢതകൾ നിറഞ്ഞതുമായ ജയസൂര്യയുടെ ലുക്ക് തന്നെയാണ് ടീസറിലെ പ്രധാന ആകർഷണം. വെറുമൊരു പോലീസ് അന്വേഷണ കഥയ്ക്കപ്പുറം, നൂറ്റാണ്ടുകൾ പഴക്കമുള്ള രഹസ്യ ആചാരങ്ങളിലേക്കും അന്ധവിശ്വാസങ്ങളിലേക്കും സിനിമ വിരൽ ചൂണ്ടുന്നുണ്ട്.
കഴിഞ്ഞ ഒരു മാസമായി കിടപ്പിലാണ് ഞാന്‍, അമ്മയായ ഈ സാഹചര്യത്തില്‍ ഇത് വളരെ പ്രയാസമായ അവസ്ഥയാണ്; പദ്മപ്രിയ
ടീസറിന്റെ കാഴ്ചാനുഭവം ഇരട്ടിയാക്കുന്നതിൽ അണിയറപ്രവർത്തകരുടെ പങ്ക് എടുത്തുപറയേണ്ടതാണ്. ഫൈസൽ അലിയുടെ ക്യാമറക്കാഴ്ചകൾ ഇരുണ്ടതും നിഗൂഢവുമായ ഒരു ലോകത്തേക്ക് പ്രേക്ഷകരെ നേരിട്ട് കൊണ്ടുപോകുന്നു. അതിനൊപ്പം മുജീബ് മജീദിന്റെ പശ്ചാത്തല സംഗീതം ഓരോ ഫ്രെയിമിലും ഭയവും ഉദ്വേഗവും നിറയ്ക്കാൻ സഹായിച്ചിട്ടുണ്ട്. പ്രവീൺ പ്രഭാകറിന്റെ ചടുലമായ എഡിറ്റിംഗും ടീസറിന് മികച്ചൊരു ത്രില്ലർ മൂഡ് നൽകുന്നു. 13 വർഷത്തെ ഇടവേളയ്ക്ക് ശേഷം പ്രമുഖ അന്താരാഷ്ട്ര കമ്പനിയായ യൂണിവേഴ്സൽ മ്യൂസിക് ഗ്രൂപ്പ് മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്.
ജിതിൻ കെ. ജോസും പ്രശസ്ത തിരക്കഥാകൃത്ത് റാഫിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. 'ഓർഡിനറി', 'അനാർക്കലി' എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ് ഗോവിന്ദൻ നിർമ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. നൈല ഉഷ നായികയാകുന്ന ചിത്രത്തിൽ വിജയ് ബാബു, ജിബിൻ ഗോപിനാഥ്, ഐശ്വര്യ രാജ്, ആർഷ ബൈജു, നിരഞ്ജന അനൂപ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
'ബിയോണ്ട് ദ ഷാഡോസ്' അതായത് നിഴലുകൾക്കുമപ്പുറം എന്ന ടാഗ്ലൈൻ സിനിമയുടെ സ്വഭാത്തിന് ചേരുന്നു അതുകൊണ്ട് തന്നെ പ്രേക്ഷകർ ടീസർ കാണുബോൾ തന്നെ എന്തായിരിക്കും ഈ സിനിമയിൽ എന്ന തോന്നും എന്നതിന് സംശയമില്ല ഡിസംബർ 3-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. ചുരുക്കത്തിൽ, മലയാള സിനിമയിൽ ഇന്നുവരെ കാണാത്ത തരത്തിലുള്ള ഒരു മിസ്റ്ററി ത്രില്ലർ അനുഭവമായിരിക്കും 'മായൻ ചാപ്റ്റർ 1' നൽകുക എന്ന് വിശ്വസികാം.




English (US) ·