07 April 2025, 09:26 AM IST
.jpg?%24p=1a30b0c&f=16x10&w=852&q=0.8)
mathrubhumi creative
പ്രതീക്ഷിച്ചതിലും കര്‍ശനമായ ട്രംപിന്റെ താരിഫുകളെ തുടര്‍ന്ന് യുഎസില്‍ മാന്ദ്യമുണ്ടായേക്കുമെന്ന ഭീതി രൂക്ഷമായതോടെ ആഗോളതലത്തില്‍ തിരിച്ചടി നേരിട്ട് ഓഹരി സൂചികകള്‍. യുഎസില്‍നിന്നുള്ള ഇറക്കുമതിക്ക് അധിക തീരുവ ചുമത്തുമെന്ന് ചൈന തിരിച്ചടിച്ചതോടെ നിക്ഷേപകര്‍ കൂടുതല്‍ ആശങ്കയിലായി.
രാവിലത്തെ വ്യാപാരത്തിനിടെ സെന്‍സെക്‌സിന് 4,000ത്തോളം പോയന്റ് നഷ്ടമായി. നിഫ്റ്റിയാകട്ടെ 21,800ന് താഴെയെത്തുകയും ചെയ്തു. ബിഎസ്ഇ മിഡ്ക്യാപ്, സമോള്‍ ക്യാപ് സൂചികകള്‍ക്ക് 10 ശതമാനത്തിലേറെ നഷ്ടമായി.
ജപ്പാന്റെ നിക്കി 8.8 ശതമാനത്തോളമാണ് ഇടിവ് േേനരിട്ടത്. ഒന്നര വര്‍ഷത്തെ താഴ്ന്ന നിലവാരത്തിലേക്ക് സൂചിക പതിക്കുകയും ചെയ്തു. ചൈനീസ് വിപണിയിലും കനത്ത തകര്‍ച്ചയുണ്ടായി. ചൈനയിലെ സിഎസ്‌ഐ 300 ബ്ലുചിപ്പ് സൂചിക 4.5 ശതമാനം താഴന്നു. ഹോങ്കോങിന്റെ ഹാങ്‌സെങ് 8 ശതമാനവും ഇടിവ് നേരിട്ടു.
മലേഷ്യന്‍ സൂചികകള്‍ 16 മാസത്തിലെ താഴന്ന നിലവാരത്തിലെത്തി. നാല് ശതമാനത്തിലധികമാണ് ഇടിവ്. തയ്‌വാന്‍ വിപണിയില്‍ 10 ശതമാനവും തകര്‍ച്ചയുണ്ടായി.
യുഎസിലെ മാന്ദ്യഭീതിയിലുണ്ടായ കനത്ത വില്പന സമ്മര്‍ദമാണ് വിപണിയെ ബാധിച്ചത്.
Content Highlights: Sensex crashes implicit 3,900 points, Nifty slumps beneath 21,800 successful pre-open trade
![]()
മാതൃഭൂമി.കോം വാട്സാപ്പിലും








English (US) ·