അത്തരത്തില്‍ ഇപ്പോള്‍ വൈറലാവുന്നത് അനന്തഭദ്രം എന്ന സിനിമയുടെ എഐ വീഡിയോ ആണ്. സമീപകാലത്ത് പുറത്തിറങ്ങിയതില്‍ ഏറ്റവും രസകരമായ ഒരു വീഡിയോ ആണ് ഇത് എന്നാണ് പലരുടെയും അഭിപ്രായം. സിഗ്നേച്ചര്‍ ബൈ ആനന്ദു എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് ഈ വീഡിയോ വന്നിരിക്കുന്നത്.
ഒട്ടും പ്രതീക്ഷിച്ചില്ല, ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത ദിവസം; അപ്രതീക്ഷിതമായി റോഷന്‍ പ്രപ്പോസ് ചെയ്തതിനെ കുറിച്ച് അഞ്ജു കുര്യന്‍
ഭദ്രയ്‌ക്കൊപ്പം ( കാവ്യ മാധവന്‍ ) അനന്തന്‍ ( പൃഥ്വിരാജ് ) വീണ്ടും ശിവപുരത്ത് എത്തുന്നതാണ് വീഡിയോയിലെ കാഴ്ച. ഇപ്പോഴത്തെ പൃഥ്വിരാജിന്റെയും ലുക്കിലാണ് ഇരുവരുമുള്ളത്. സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ പലരും ഇന്ന് ജീവനോടെ ഇല്ല എന്നതാണ് വീഡിയോയെ കൂടുതല്‍ ഇമോഷണലാക്കുന്നത്. കൊച്ചിന്‍ ഹനീഫ, നെടുമുടി വേണു, കലാഭവന്‍ മണി തുടങ്ങിയ അതുല്യ നടന്മാരുടെ എല്ലാം നഷ്ടം ഈ വീഡിയോ കാണുമ്പോള്‍ പ്രേക്ഷകര്‍ക്ക് അനുഭവപ്പെടും. കാവ്യ മാധവനും പൃഥ്വിരാജിനുമൊപ്പം ചിത്രത്തില്‍ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രമായ ദിംഗംബരനായി എത്തിയ മനോജ് കെ ജയനെയും അതേ പ്രൗഢിയോടെ വീഡിയോയില്‍ കാണാന്‍ സാധിക്കും.
സിനിമയുടെ യഥാര്‍ത്ഥ കഥയില്‍ പറയുന്ന കുഞ്ഞൂട്ടന്‍ എന്ന പാമ്പും, നാഗമാണിക്യവും എല്ലാം സിനിമ വീണ്ടും കണ്ട അനുഭവമാണ് പ്രേക്ഷകര്‍ക്ക് നല്‍കുന്നത്. ഭദ്രയ്ക്ക് മാത്രം അറിയാവുന്ന ഒരു രഹസ്യം തിരികെ ഏല്‍പിക്കാനാണ് ഇപ്പോള്‍ അമേരിക്കയില്‍ നിന്ന് അനന്തനും ഭദ്രയും തിരിച്ചെത്തിയിരിക്കുന്നത്. അത് മറ്റൊന്നുമല്ല, മാടംമ്പി തറവാട്ടിലെ പെണ്ണിന്റെ സാന്നിധ്യത്തില്‍ എടുത്ത നാഗമാണിക്യം. ഭദ്ര അത് തിരിച്ച് കുഞ്ഞൂട്ടന് കൊണ്ടു കൊടുക്കുന്നതായിട്ടാണ് പുതിയ എഐ വീഡിയോയില്‍ കാണിച്ചിരിക്കുന്നത്.
സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത് 2005 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് അനന്തഭദ്രം. കാവ്യ മാധവന്‍ ഏറ്റവും സുന്ദരിയായിരിക്കുന്നത് ഈ ചിത്രത്തിലാണെന്നാണ് പ്രേക്ഷകാഭിപ്രായം. ആ വര്‍ഷത്തെ മികച്ച ഛായാഗ്രഹകനുള്ള സംസ്ഥാന പുരസ്‌കാരം ചിത്രത്തിന്റെ ക്യാമറമാന്‍ കൂടെയായ സന്തോഷ് ശിവനായിരുന്നു.




English (US) ·