ദിലീഷ് പോത്തന്റെ കോ-ഡയരക്ടറായിരുന്ന റോയി ആദ്യമായി സംവിധാനം ചെയ്യുന്ന കരാട്ടെ ചന്ദ്രന്‍ എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണ്‍ കര്‍മവും കോട്ടയത്തുവച്ച് നടന്നു. മഹേഷിന്റെ പ്രതികാരം എന്ന ചിത്രം മുതല്‍ ദിലീഷ് പോത്തന്റെ കോ ഡയരക്ടറായിരുന്നു ഫോയ്. ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത്.
മോഹന്‍ലാലിന്റെ വീട്ടില്‍ പോകാത്തത് എന്തുകൊണ്ടാണ്, വിളിച്ചില്ലേ; ലക്ഷക്കണക്കിന് ആളുകളുടെ ചോദ്യത്തിന് ഉത്തരവുമായി നൂറയും ആദിലയും
ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ജല്ലിക്കട്ട്', 'ചുരുളി' തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയരായ എസ്. ഹരീഷും വിനോയ് തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ഫഹദ് ഫാസിലിനൊപ്പം വലിയൊരു താരനിര തന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. വിജയരാഘവന്‍, ജോണി ആന്റണി, സുധീഷ്, രണ്‍ജി പണിക്കര്‍, ഗോകുല്‍ സുരേഷ്, സുരേഷ് കൃഷ്ണ, സ്പടികം ജോര്‍ജ്, മനോഹരി ജോയ്, ജയ കുറുപ്പ്, മഞ്ജുശ്രീ നായര്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.
മലയാളത്തില്‍ വന്‍ വിജയങ്ങള്‍ സമ്മാനിച്ച ഭാവനാ സ്റ്റുഡിയോസിന്റെ പുതിയ പ്രോജക്റ്റായതിനാല്‍ തന്നെ വളരെ വലിയ പ്രതീക്ഷയോടെയാണ് സിനിമാ പ്രേമികള്‍ ചിത്രത്തിനായി കാത്തിരിക്കുന്നത്. 140 ദിവസമാണ് സിനിമയുടെ ഷൂട്ടിംഗ് ചാര്‍ട്ട് ചെയ്തിരിക്കുന്നത്. കോട്ടയത്തും പരിസര പ്രദേശങ്ങളിലുമായിട്ടായിരിക്കും സിനിമയുടെ ചിത്രീകരണം.
ബാനര്‍: ഭാവനാ സ്റ്റുഡിയോസ്, നിര്‍മ്മാണം: ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌കരന്‍, സംവിധാനം: റോയ്, രചന: എസ്. ഹരീഷ്, വിനോയ് തോമസ്, ഛായാഗ്രഹണം: രാകേഷ് ഹരിദാസ്, ചിത്രസംയോജനം: കിരണ്‍ ദാസ്, സംഗീതം: ജസ്റ്റിന്‍ വര്‍ഗീസ്, കലാസംവിധാനം: വിവേക് കളത്തില്‍, കോസ്റ്റ്യൂം: മഷര്‍ ഹംസ, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജംഷീര്‍ പുറക്കാട്ടിരി, വി എഫ് എക്‌സ്: എഗ്ഗ് വൈറ്റ് വി എഫ് എക്‌സ്, ഡിസൈന്‍സ്: യെല്ലോ ടൂത്ത്, പി ആര്‍ ഒ: ആതിര ദില്‍ജിത്ത്.




English (US) ·