കല്യാൺ സിൽക്സ് 'ഓണക്കോടിക്കൊപ്പം രണ്ട് കോടിയും' നാലാം നറുക്കെടുപ്പ്: 25 പവൻ സുമ ജോസിന്

4 months ago 4

09 September 2025, 05:34 PM IST

kalyan silks

കല്യാൺ സിൽക്സിന്റെ ഓണക്കാല ഓഫറായ 'ഓണക്കോടിക്കൊപ്പം രണ്ട് കോടിയും' എന്ന സമ്മാനപദ്ധതിയുടെ നാലാമത്തെ നറുക്കെടുപ്പ്

കല്യാണ്‍ സില്‍ക്സിന്റെ ഓണക്കാല ഓഫറായ 'ഓണക്കോടിക്കൊപ്പം രണ്ട് കോടിയും' എന്ന സമ്മാനപദ്ധതിയുടെ നാലാമത്തെ നറുക്കെടുപ്പ് ചൊവ്വാഴ്ച കല്യാണ്‍ സില്‍ക്‌സിന്റെ കൊല്ലം ചിന്നക്കടിയിലുള്ള ഷോറൂമില്‍ വെച്ച് നടന്നു. കൊല്ലം മേയര്‍ ഹണി ബെഞ്ചമിന്‍, ഇരവിപുരം എംഎല്‍എ എം. നൗഷാദ്, കൊല്ലം ഈസ്റ്റ് പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ അനില്‍കുമാര്‍ എല്‍ എന്നിവര്‍ സംയുക്തമായ് നറുക്കെടുപ്പ് നിര്‍വഹിച്ചു.

ആഴ്ചതോറുമുള്ള ബമ്പര്‍ സമ്മാനമായ 25 പവന്‍ സ്വര്‍ണ്ണത്തിന് സുമ ജോസ് അര്‍ഹയായി. കല്യാണ്‍ സില്‍ക്‌സ് സിഇഒ അനില്‍കുമാര്‍ സി.എസ്. ചടങ്ങില്‍ സന്നിഹിതനായിരുന്നു. ഉഷാകുമാരി, ബിജു കൃഷ്ണ, വിജില്‍ ടി.എസ്. എന്നിവരാണ് ആഴ്ചതോറുമുള്ള സമ്മാനമായ മാരുതി ബലേനോ കാര്‍ സ്വന്തമാക്കിയത്. നാലാമത്തെ ആഴ്ചയിലെ നറുക്കെടുപ്പോടുകൂടി 'ഓണക്കോടിക്കൊപ്പം രണ്ട് കോടിയും' എന്ന സമ്മാനപദ്ധതിക്ക് പരിസമാപ്തിയായി. ഓണക്കാലത്തെ ഏറ്റവും വലിയ സമ്മാനപദ്ധതി വന്‍വിജയമാക്കിയ മലയാളികള്‍ക്ക് കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍ നന്ദി പറഞ്ഞു.

Content Highlights: Kalyan Silks Onakkodikku Oppam Randukodi 4th draw

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article