∙ ലോകകപ്പിൽ മെസ്സി പ്രവചനാതീത കളി തുടരുമ്പോൾ വലയുന്നത് വിമർശകർ; കളി തോറ്റെന്നു കരുതി ആഹ്ലാദിക്കുന്നവരെ ഇളിഭ്യരാക്കുന്ന പതിവു തുടരുന്നു. ‘എവിടെയെങ്കിലും ഒന്നുറച്ചു നിൽക്കെടോ’ എന്നല്ലാതെ മെസ്സിയോടു വിമർശകർ ഇനിയെന്തുപറയും? കളിക്കുന്ന പൊസിഷനിൽ മുതൽ സ്വഭാവരീതിയിൽ വരെ മെസ്സി കളിക്കളത്തിൽ പുറത്തെടുക്കുന്നതു പ്രവചനാതീത രീതികൾ. പെനൽറ്റി നഷ്ടപ്പെടുത്തുമ്പോൾ കരുണഭാവത്തിൽ നിൽക്കും. തോറ്റെന്നുറപ്പിച്ചു വിമർശകർ ആഘോഷം തുടങ്ങുമ്പോൾ ഉഗ്രൻ ഗോളടിച്ചു ടീമിനെ വിജയത്തിലേക്കു നയിച്ചു വീര ഭാവം കൈവരിക്കും. കളിക്കളം മുഴുവൻ ഉഴുതുനടക്കുന്ന ഫ്രീറോമിങ് പ്ലേമേക്കറായി ശാന്തഭാവത്തിൽ ചുറ്റിക്കറങ്ങും, ഉചിതമായ അവസരത്തിൽ ബോക്സിലെത്തി ഗോളടിക്കുകയോ അടിപ്പിക്കുകയോ ചെയ്തു രൗദ്രഭാവം കൈവരിക്കും. കളിയിലും പെരുമാറ്റത്തിലും മെസ്സി തുടരുന്ന നവരസഭാവങ്ങൾ കണ്ടിരിക്കുന്നതു തന്നെ ബഹുരസം. പക്ഷേ, വിമർശകർക്ക് ഒട്ടും രസിക്കാത്തതു കളിക്കണക്കുകളിൽ മെസ്സി സൃഷ്ടിക്കുന്ന അത്ഭുതങ്ങളാണ്.
What you should work next
∙ ലോകകപ്പിൽ തുടർച്ചയായ 6നോക്കൗട്ട് മത്സരങ്ങളിൽ ഗോൾ നേടുന്ന ആദ്യ താരമായി മെസ്സി മാറി. ഗ്രൂപ്പ് മത്സരങ്ങളും ചേർത്താൽ ലോകകപ്പിൽ തുടർച്ചയായ 9 മത്സരങ്ങളിൽ ഗോൾ.
∙ നോക്കൗട്ട് മത്സരം തീരാൻ 15 മിനിറ്റ് ശേഷിക്കെ 2 ഗോളിനു പിന്നിൽ നിന്ന ശേഷം നിശ്ചിത സമയത്തിനുള്ളിൽ തിരിച്ചടിച്ചു ജയിക്കുന്ന ആദ്യ ടീമായി അർജന്റീന മാറി.
∙ ഒരു മത്സരത്തിൽ ഗോൾ നേടുക, അഞ്ചിലധികം ഡ്രിബിളുകളും ഓപ്പൺ ചാൻസുകളും സൃഷ്ടിക്കുക എന്നിവ കൈവരിച്ച രണ്ടാമത്തെ താരമായി മെസ്സി മാറി. ആദ്യത്തേയാൾ മറഡോണ.
What you should work next
∙ 20 വർഷത്തിനിടെ മൂന്നു നോക്കൗട്ട് മത്സരങ്ങളിൽ ഒരു ഗോളും ഒരു അസിസ്റ്റും വീതം നേടുന്ന താരമായി മെസ്സി.ഈജിപ്തിനെതിരെ 6 ഗോളവസരങ്ങൾ സൃഷ്ടിച്ചതു മെസ്സിയുടെ കരിയറില്‍ ഈ കണക്കിലെ രണ്ടാമത്തെ മികച്ച പ്രകടനം.
∙ ഈ ലോകകപ്പിൽ ആകെ 8 ഗോളുകളുമായി ഗോൾഡൻബൂട്ട് മത്സരത്തിൽ ഒന്നാം സ്ഥാനത്ത്.
∙ 76 മിനിറ്റിനു ശേഷം ഈ ലോകകപ്പിൽ അർജന്റീന നേടിയത് 8 ഗോളുകൾ. 1954ൽ വെസ്റ്റ് ജർമനി നേടിയ റെക്കോർഡിനൊപ്പം.
∙ ലോകകപ്പിൽ മെസ്സിയുടെ പേരിൽ ആകെ 9 അസിസ്റ്റുകൾ.ഡീഗോ മറഡോണയുടെ റെക്കോർഡ് തകർത്തു.
∙ ഈജിപ്തിനെതിരെ അറ്റാക്കിങ് പെനൽറ്റി ഏരിയയിൽ മെസ്സിയുടെ വക 12 ടച്ചുകൾ. ഈ കണക്കിൽ അദ്ദേഹത്തിന്റെ രണ്ടാമത്തെ മികച്ച പ്രകടനം.
∙ ലോകകപ്പ് നോക്കൗട്ടിലെ ഗോൾ കോൺട്രിബ്യൂഷൻ (ഗോളും അസിസ്റ്റും) 14 ആയതോടെ എംബപയെ മറികടന്നു.
English Summary:





English (US) ·