കഴിഞ്ഞ വര്‍ഷത്തെ പോലെയല്ല, ഈ വര്‍ഷത്തെ ഓണം സന്തോഷവും ഒരുപാട് ആഘോഷങ്ങളുമുണ്ടായിരുന്നു; ഇഷാനി പറയുന്നു

2 weeks ago 5
ഈ വര്‍ഷത്തെ ഓണം വിശേഷങ്ങള്‍ പങ്കുവച്ചുകൊണ്ട് ഇഷാനി കൃഷ്ണ . വീഡിയോയില്‍ വളരെ ലളിതമായ ഒരു ഓണാഘോഷമാണ് കാണിക്കുന്നത് എങ്കിലും, ശരിക്കും ഈ വര്‍ഷം താന്‍ നല്ല രീതിയില്‍ ഓണം ആഘോഷിച്ചു എന്നാണ് ഇഷാനി പറയുന്നത്. വീട്ടുകാരോടൊപ്പം ഓ ബൈ താമരയുടെ സദ്യയും കഴിച്ച്, എല്ലാവര്‍ക്കുമൊപ്പമുള്ള ഓണം വിശേഷങ്ങളാണ് ഇഷാനി പങ്കുവച്ചിരിയ്ക്കുന്നത്.

എന്തെങ്കിലും ഒരു ചെറിയ പരിപാടി വരുന്നത് തന്നെ കൃഷ്ണകുമാറിന്റെ കുടുംബത്തെ സംബന്ധിച്ച് ആഘോഷമുള്ള ഒരു കാര്യമാണ്. ആ പരിപാടിയ്ക്ക് വേണ്ടി ഒരുങ്ങുന്നതും സ്റ്റൈല്‍ ചെയ്യുന്നതും എല്ലാം അവര്‍ ഓരോരുത്തരും ആസ്വദിക്കാറുണ്ട്. ഇത്തവണ ഇഷാനിയെ സാരി ഉടുപ്പിച്ചതും, ഹെയര്‍ സ്റ്റൈല്‍ ചെയ്തതും എല്ലാം അമ്മ സിന്ധുവാണ്. ഓര്‍ണമെന്റ്സ് എല്ലാം ഓ ബൈ ഓസിയുടേതുമാണ്. വളരെ സിംപിളായിരുന്നുവെങ്കിലും ഇഷാനി ഓണം ഔട്ട്ഫിറ്റില്‍ സുന്ദരിയായിരുന്നു.

Also Read: 11 കിലോ ശരീര ഭാരം കൂടി, പക്ഷേ ഈ ഒരു ഗര്‍ഭകാലം അത്രയേറെ ആസ്വദിക്കുന്നു എന്ന് സമാന്ത; കുട്ടിയ്ക്ക് എന്താണ് പേരിടുന്നത്?

വളരെ ക്ലോസാവര്‍ക്കൊപ്പം ചെറിയ രീതിയില്‍ ഒരു ഓണം സെലിബ്രേഷനാണ് നടത്തിയത്. വലിയ ആഘോഷങ്ങളും ഗെയിമുകളും ഇല്ലെങ്കിലും സമ്പൂര്‍ണമായ ഒരു സദ്യയും പ്രിയപ്പെട്ടവരും ഉണ്ടായിരുന്നു. അല്‍പം വൈകിയാണെങ്കിലും ഇഷാനി വിളിച്ചതുകൊണ്ട് അര്‍ജുനും എത്തുന്നുണ്ട്. ഓണ സദ്യയൊക്കെ കഴിഞ്ഞ് അര്‍ജുനൊപ്പം ചെറിയ ഐസ്‌ക്രീം ഡേറ്റൊക്കെ കഴിഞ്ഞാണ് ഇഷാനി തിരിച്ചെത്തുന്നത്.

Also Read: ഇതെനിയും തീര്‍ന്നില്ലേ! കല്യാണത്തിന് മുന്‍പ് എടുത്ത മനോഹരമായ വീഡിയോകളും ഫോട്ടോകളുമായി വീണ്ടും അനുമോള്‍

കഴിഞ്ഞ വര്‍ഷം ഓണം ഒട്ടും ആഘോഷിക്കാന്‍ കഴിഞ്ഞിരുന്നില്ല. എനിക്ക് ആശകള്‍ ആയിരം എന്ന സിനിമയുടെ ഷൂട്ടിങ് ഉണ്ടായിരുന്നു, ഓമി ബേബിയ്ക്ക് സുഖമില്ലായിരുന്നു, അപ്പൂപ്പന് സുഖമില്ലായിരുന്നു. അങ്ങനെ മൊത്തത്തില്‍ എന്തൊക്കെയോ പ്രശ്‌നങ്ങളുള്ള ഓണമായിരുന്നു കഴിഞ്ഞ വര്‍ഷം. അതുകൊണ്ട് ശരിക്കൊന്ന് ആഘോഷിക്കാനും പറ്റിയിരുന്നില്ല.


പക്ഷേ ഇത്തവണ ഞാന്‍ പൂര്‍ണമായും ഫ്രീയായിരുന്നു. വേറെയും ചില ഓണാഘോഷങ്ങളുടെ ഭാഗമാവാനും സാധിച്ചു, സന്തോഷത്തോടെ അടിച്ചു പൊളിച്ചു. അതൊന്നും വീഡിയോ എടുക്കാന്‍ തോന്നിയില്ല. പക്ഷേ ഞാന്‍ ശരിക്കും എന്‍ജോയ് ചെയ്തിരുന്നു, എന്നെ സംബന്ധിച്ച് ഈ വര്‍ഷത്തെ ഓണം ശരിക്കും നല്ലതായിരുന്നു. കഴിഞ്ഞ ദിവസം അര്‍ജുന്റെ ഓഫീസിലെ ഓണാഘോഷത്തിനും താന്‍ പങ്കെടുത്തതായി ഇഷാനി പറയുന്നുണ്ട്.
Read Entire Article