Published: September 03, 2026 10:29 AM IST
1 minute Read
കോഴിക്കോട്∙ കസവുസാരിയുടുത്ത് കരിക്കു നുണഞ്ഞ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സഹോദരി എൽമ അവൈരോ കേരളത്തിൽ. സഹോദരനോടുള്ള കേരളത്തിന്റെ സ്നേഹം മനസ്സിലാക്കി എൽമ എല്ലാവരോടും ഒറ്റവാക്കിൽ പറഞ്ഞു: ഒബ്രിഗാദ! (നന്ദി). വ്യവസായി ബോബി ചെമ്മണൂരിന്റെ ക്ഷണം സ്വീകരിച്ചാണ് ലോക ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മൂത്ത സഹോദരി എത്തിയത്.
What you should work next
റൊണാൾഡോയുടെ ഏറെ പ്രശസ്തമായ വസ്ത്ര ബ്രാൻഡ് ആയ സിആർ7 സ്റ്റോറുകളുടെ മേൽനോട്ടം വഹിക്കുന്ന എൽമ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ്. റൊണാൾഡോയുടെ ബാല്യകാലത്തും ഫുട്ബോൾ വളർച്ചയിലും നിർണായകപങ്ക് വഹിച്ചയാളാണ് എൽമ. ഹൗസ് ബോട്ട് യാത്ര, മോഹിനിയാട്ടം, തിരുവാതിരക്കളി, കഥകളി, മാവേലിയുടെ വരവ്, പൂക്കളം ഇതെല്ലാം എൽമ ആസ്വദിച്ചു.
എൽമയെ മുഖ്യമന്ത്രി വി.ഡി.സതീശൻ സന്ദർശിച്ച വിഡിയോ അവരുടെ സമൂഹമാധ്യമ പേജിൽ വൈറലായി. ഹ്യൂഗോ, ഗായികയായ കാതിയ എന്നിവരും റൊണാൾഡോയുടെ സഹോദരങ്ങളാണ്.
English Summary:






English (US) ·