കാത്തുകാത്തിരുന്ന് പത്തനംതിട്ടയ്ക്ക് ഒരു സ്വർണം, ചേട്ടൻ നല്‍കിയ ഭാഗ്യ ജഴ്സിയിൽ മാത്യു വർഗീസ് കോശിയുടെ മെഡൽ കുതിപ്പ്

3 weeks ago 5

കാർത്തിക്ക് തെക്കേമഠം

കാർത്തിക്ക് തെക്കേമഠം

Published: October 30, 2026 08:49 PM IST

1 minute Read

മാത്യു വർഗീസ് കോശി. ചിത്രം∙ മനോരമ
മാത്യു വർഗീസ് കോശി. ചിത്രം∙ മനോരമ

കോഴിക്കോട്∙സംസ്ഥാന സ്കൂൾ കായിക മേളയിൽ പത്തനംതിട്ടയ്ക്ക് ആദ്യ സ്വർണം സമ്മാനിച്ചത് ചേട്ടന്റെ ജഴ്സിയിട്ട് മാത്യു വർഗീസ് കോശി നടത്തിയ കുതിപ്പ്. സീനിയർ ആൺകുട്ടികളുടെ ഷോട്ട്പുട്ടിൽ‍ 15.27 മീറ്റർ ദൂരം എറിഞ്ഞാണ് മാത്യു വർഗീസ് 2019ന് ശേഷം പത്തനംതിട്ടയുടെ ആദ്യ സ്വർണം എടുത്തത്. കുളനട സ്വദേശിയായ മാത്യു വർഗീസ് പഞ്ചായത്ത് എച്ച്എസ്എസ് കുളനടയിലെ പ്ലസ്ടു വിദ്യാർഥിയാണ്. 14.63 മീറ്റർ ദൂരം കണ്ടെത്തിയ കണ്ണൂർ സെന്റ് കോർണേലിയസ് എച്ച്എസ് കോളയാടിലെ തേജസ് പ്രദീപാണ് ഷോട്ട്പുട്ടിൽ‍ വെള്ളി നേടിയത്. മൈലപ്പ്ര ഐടിഐയിലെ അധ്യാപകനായ ബിജു ജോർജ് കോശിയുടേയും ജയ് മോൾ ജോർജിന്റെയും മകനാണ് മാത്യു വർഗീസ്.

മാത്യുവിന്റെ സഹോദരൻ ക്രിസ്റ്റോ ജോർജ് കോശി 2023 ൽ സംസ്ഥാന കായിക മേളയിൽ ഷോട്ട്പുട്ടിൽ മത്സരിച്ചിരുന്നു. അന്നു പരുക്കിന്റെ പിടിയിലായിരുന്ന ക്രിസ്റ്റോയ്ക്ക് മെഡലൊന്നും കിട്ടിയില്ല. പക്ഷേ ക്രിസ്റ്റോ അന്നു മത്സരിച്ചിരുന്ന ജഴ്സി അനുജനു കൈമാറി. തുടക്കത്തിൽ ഒരു കൗതുകത്തിന് ഷോട്ട്പുട്ട് പരീശീലിച്ചുനോക്കിയ മാത്യു വർഗീസ് കായിക മേളയിൽ പത്തനംതിട്ടയുടെ സ്വർണ പ്രതീക്ഷയായിരുന്നു. ഷോട്ട് പുട്ടിനൊപ്പം ഡിസ്കസ് ത്രോയിൽ 39.86 മീറ്റർ എറിഞ്ഞ മാത്യു വർഗീസ് വെള്ളിയും സ്വന്തമാക്കി. കായിക മേളയിലെ അത്‍ലറ്റിക്സിൽ‍ പത്തനംതിട്ട നേടിയ രണ്ടു മെ‍‍ഡലുകളും മാത്യു വർഗീസിന്റെ പേരിലാണ്.

‘‘ചേട്ടന്റെ ജഴ്സി ഇടുമ്പോൾ ഒരു ആത്മവിശ്വാസം ലഭിക്കുന്നുണ്ട്. അതു ധരിച്ച് മത്സരിച്ചപ്പോഴെല്ലാം വിജയിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. ജില്ലാതലങ്ങളിൽ ഒന്നാമതെത്തി. എന്നാൽ സംസ്ഥാന തലത്തിൽ തുടർച്ചയായി തോറ്റുപോയി. ഇത്തവണ അവസാന അവസരമായിരുന്നു. അതുകൊണ്ടു പരമാവധി പൊരുതി. ദൈവാനുഗ്രഹത്താൽ ഒരു മെഡൽ കിട്ടി. ഞാൻ കാരണം പത്തനംതിട്ടയ്ക്കു മെ‍ഡൽ കിട്ടിയതിൽ സന്തോഷം.’’– മാത്യു വർഗീസ് കോശി മനോരമ ഓൺലൈനിനോടു പറഞ്ഞു.

English Summary:

Mathew Varghese Koshy won Pathanamthitta's archetypal golden medal successful the elder boys' changeable enactment lawsuit astatine the Kerala State School Athletics Meet by throwing 15.27 meters wearing his brother's jersey. He besides secured a metallic medal successful the discus throw, bringing pridefulness and joyousness to his district.

Read Entire Article