28 June 2025, 09:44 AM IST

കാലിക്കറ്റ് അഡ്വെർടൈസിങ് ക്ലബ് അക്കാദമിക്ക് എക്സലൻസ് അവാർഡ് ജേതാക്കൾ ആർദ്ര ശങ്കർ, ദീപ്ത എ. ആർ, ബിനിറ്റ ആൻ രഞ്ജിത്ത് എന്നിവർക്ക് മുഖ്യാതിഥി പ്രൈഡ് ക്രെഡിറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ശൈലേഷ് സി നായർ പുരസ്കാരങ്ങൾ നൽകുന്നു
കോഴിക്കോട്: ജില്ലയിലെ മാധ്യമങ്ങളിലെയും പരസ്യ ഏജന്‍സികളിലെയും മാര്‍ക്കറ്റിങ് രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്മയായ കാലിക്കറ്റ് അഡ്വര്‍ടൈസിങ് ക്ലബ്ബ് അംഗങ്ങളുടെ മക്കളില്‍ നിന്ന് എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ ആർദ്ര ശങ്കർ, ബിനിറ്റ ആൻ രഞ്ജിത്ത്, ദീപ്ത എ. ആർ എന്നീ വിദ്യാർഥികൾക്ക് അക്കാഡമിക്ക് എക്സലന്‍സ് പുരസ്‌കാരങ്ങള്‍ നല്‍കി.
പ്രൈഡ് ക്രെഡിറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ സഹകരണത്തോടെ നടത്തിയ ചടങ്ങിൽ ചീഫ് എക്സിക്കുട്ടീവ് ഓഫീസർ ശൈലേഷ് സി നായർ പുരസ്‌കാരങ്ങള്‍ നല്‍കി. ക്ലബ് പ്രസിഡന്റ് ശ്രീജിത്ത് കടത്തനാട്, സെക്രട്ടറി കെ ഇ ഷിബിന്‍, ട്രഷറര്‍ എ ആര്‍ അരുണ്‍, രക്ഷാധികാരി എന്‍ രാജീവ്, ക്ലബ്ബ് അംഗങ്ങളായ പി എം മാത്യൂ, അനീഷ്കുമാർ എം. വി, സുനിൽ വർഗീസ്, ഗോപൻ സി. അനീഷ് കെ എൽ എന്നിവർ സംസാരിച്ചു.
Content Highlights: Calicut Advertising Club awarded Academic Excellence awards to children
![]()
മാതൃഭൂമി.കോം വാട്സാപ്പിലും








English (US) ·