കാലിന്റെ അടിയിലെ മണ്ണിന്റെ വില പോലും ഇതിനൊന്നും ഞാന്‍ നല്‍കുന്നില്ല, ഞാന്‍ പുതിയ പൂ വാങ്ങി ഗായിസ് എന്ന് ദയ സുജിത്ത്

5 days ago 2
ഷഫീന ബീവി എന്ന യൂട്യൂബര്‍ മഞ്ചു പിള്ളയുടെ മകള്‍ ദയ സുജിത്തിനെതിരെ പോസ്റ്റ് ചെയ്ത വീഡിയോ വലിയ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ദയ സുജിത്തിന്റെ ഡ്രസ്സിങ് സെന്‍സിനെ വിമര്‍ശിച്ചുകൊണ്ടും, മഞ്ജു പിള്ളയുടെ വളര്‍ത്തു ദോഷത്തെ കുറിച്ച് പറഞ്ഞുകൊണ്ടുമൊക്കെയായിരുന്നു വീഡിയോ. വിഷയത്തില്‍ പലരും ദയയ്ക്ക് പിന്തുണയുമായി എത്തി. വളരെ മോശം ഭാഷയില്‍ സംസാരിച്ച ഷഫീന ബീവിയ്‌ക്കെതിരെ പല യൂട്യൂബേഴ്‌സും റിയാക്ഷന്‍ വീഡിയോയും ചെയ്തിട്ടുണ്ട്.

ഷഫീന ബീവിയുടെ വീഡിയോ ഇറങ്ങി, പല തരത്തിലുള്ള റിയാക്ഷനും വന്ന് നാലഞ്ച് ദിവസങ്ങള്‍ക്ക് ശേഷം ഇതാ പ്രതികരണവുമായി ദയ സുജിത്ത് എത്തിയിരിക്കുന്നു. ആ പേര് പോലും ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നില്ല, ആ നെഗറ്റീവ് എനിക്ക് വേണ്ട. ആ വീഡിയോയ്‌ക്കോ അതിലെ ആള്‍ക്കോ എന്റെ കാലിന്റെ അടിയിലെ മണ്ണിന്റെ വില പോലും ഞാന്‍ നല്‍കുന്നില്ല എന്ന് ദയ സുജിത്ത് പറയുന്നു.

Samayam Malayalamഅച്ഛന്‍ മരിച്ച ശേഷം ഒരാള്‍ പോലും വന്നില്ല, പക്ഷേ ദിലീപേട്ടന്‍ എപ്പോഴും വിളിക്കും, കാവ്യയുമായി വരാനിരുന്നതാണ്; ധ്യാന്‍ ശ്രീനിവാസന്‍
പുതിയതായി വാങ്ങിയ ലില്ലി പൂവിന്റെ വിശേഷങ്ങള്‍ പറഞ്ഞുകൊണ്ടാണ് ദയ സുജിത്തിന്റെ വീഡിയോ. പലര്‍ക്കും പൂക്കള്‍ വാങ്ങി കൊടുത്തിട്ടുണ്ട് എങ്കിലും എനിക്ക് ഞാന്‍ പൂവ് വാങ്ങി കൊടുക്കുന്നത് ആദ്യമായിട്ടാണ്. അത് എനിക്ക് എന്നോട് തന്നെയുള്ള സെല്‍ഫ് ലവ്വിന്റെയും റസ്‌ക്‌പെക്ടിന്റെയും ഭാഗമാണ് എന്നൊക്കെ പറഞ്ഞതിന് ശേഷമാണ് ഈ വീഡിയോയെ കുറിച്ചും അതിന് വന്ന റിയാക്ഷനെ കുറിച്ചുമൊക്കെ ദയ സുജിത്ത് സംസാരിക്കുന്നത്.

വാസ്തവത്തില്‍ സംഭവിച്ചത് എന്താണ് എന്നുവച്ചാല്‍, പേഴ്‌സണല്‍ ലൈഫില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായതു കാരണം ഞാന്‍ കുറച്ച് ഡൗണായിരുന്നു. അത് കാരണം ഇന്‍സ്റ്റഗ്രാമില്‍ നിന്നെല്ലാം ഒരു ബ്രേക്ക് എടുത്തു. അപ്പോഴാണ് ഈ വീഡിയോ വന്നത്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുന്നില്ലെങ്കിലും ഞാന്‍ സ്‌ക്രോളിങ് ചെയ്യുന്നുണ്ടായിരുന്നു. അപ്പോഴാണ് ഈ വീഡിയോ ശ്രദ്ധയില്‍ പെട്ടത്. മുഴുവനൊന്നും ഞാന്‍ കണ്ടില്ല, ചെറിയ ഭാഗം മാത്രം. അത് കണ്ടിട്ട് എനിക്കൊന്നും തോന്നിയില്ല. അതിനൊന്നും ഞാന്‍ കാലിന് അടിയിലെ മണ്ണിന്റെ വില പോലും നല്‍കുന്നില്ല.


ഞാന്‍ എന്റെ ജീവിതവുമായി തിരക്കിലായിരുന്നു, എന്റെ അമ്മയും അച്ഛനും അവരുടെ ജോലികളിലും തിരക്കാണ്, ഈ വീഡിയോ കണ്ടിരുന്നു, ഒഴിവാക്കി വിട്ടേക്ക് എന്ന് അമ്മയും പറഞ്ഞു. ഞാനും പോട്ടെ എന്നാണ് കരുതിയത്. പക്ഷേ ഈ ഒരു സ്ത്രീ കാരണം ബാധിക്കപ്പെട്ട ഒരുപാട് പേരുടെ പ്രതികരണങ്ങള്‍ കണ്ടപ്പോഴാണ് ഇതെ കുറിച്ച് പറയാം എന്ന് കരുതിയത്. അവരുടെ വീഡിയോ എന്നെ ഒട്ടും ബാധിച്ചിട്ടില്ല, പക്ഷേ അതിനോട് പ്രതികരിച്ചുകൊണ്ട് ഒരു വലിയ വിഭാഗം പിന്തുണച്ചത് കണ്ടപ്പോള്‍ എനിക്ക് ശരിക്കും ഭയം തോന്നി.

പക്ഷേ ആ വീഡിയോയ്ക്ക് ശേഷം പലരും എനിക്ക് സപ്പോര്‍ട്ട് അറിയിച്ച് വന്നിരുന്നു. ഞാന്‍ ഫോളോ പോലും ചെയ്യാത്ത പല സെലിബ്രിറ്റികളും എനിക്ക് വേണ്ടി സംസാരിച്ചു, എനിക്ക് മെസേജ് അയച്ചു. എന്റെ ഫാമിലിയും എനിക്ക് വലിയ സപ്പോര്‍ട്ടാണ്. ഗായിസ്, എനിക്കൊരു പ്രശ്‌നവുമില്ല, ഞാന്‍ പൂര്‍ണമായും ഓകെയാണ്. ഈ പുതിയ പൂവിനെ ഇഷ്ടപ്പെടുകയാണ് ഞാന്‍ എന്ന് ദയ സുജിത് പറയുന്നു

Read Entire Article