കാല്‍ ശതമാനം കുറച്ചു: റിപ്പോ 6 ശതമാനമായി, പലിശ നിരക്കുകള്‍ കുറയും

9 months ago 8

09 April 2025, 10:10 AM IST


വാഹന, ഭവന വായ്പാ പലിശകളോടൊപ്പം നിക്ഷേപ പലിശയും കുറയും.

Sanjay Malhotra RBI

RBI Governor Sanjay Malhotra. Photo: ANI

വീണ്ടും നിരക്ക് കുറച്ച് സാമ്പത്തിക വര്‍ഷത്തെ ആദ്യ പണനയം ആര്‍ബിഐ പ്രഖ്യാപിച്ചു. അടിസ്ഥാന പലിശ നിരക്കായ റിപ്പോയില്‍ കാല്‍ ശതമാനം ഇളവാണ് പ്രഖ്യാപിച്ചത്. ഇതോടെ റിപ്പോ നിരക്ക് ആറ് ശതമാനമായി.പണപ്പെരുപ്പം കുറയുന്ന സാഹചര്യവും അനിവാര്യമായ വളര്‍ച്ചയും കണക്കിലെടുത്താണ് തുടര്‍ച്ചയായി രണ്ടാം തവണയും നിരക്ക് കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് തയ്യാറായത്.

ട്രംപിന്റെ താരിഫ് നയം മൂലം ആഗോള തലത്തില്‍ ഉണ്ടായേക്കാവുന്ന സാമ്പത്തിക ദുര്‍ബലാവസ്ഥകൂടി കണക്കിലെടുത്താണ് തീരുമാനം. യുഎസിന്റെ 26 ശതമാനം തീരുവ ബാധിക്കാനിടയുള്ളതിനാല്‍ അടിസ്ഥാന നിരക്ക്‌ കുറച്ച് വളര്‍ച്ചയ്ക്ക് അനുകൂല നിലപാട് സ്വീകരിക്കുകയെന്ന നയമാണ് റിസര്‍വ് ബാങ്ക് സ്വീകരിച്ചത്. സമ്പദ്ഘടനയ്ക്ക് കരുത്തുപകരാന്‍ പണലഭ്യത വര്‍ധിപ്പിക്കാനുള്ള നടപടികളുമായി ആര്‍ബിഐ മുന്നോട്ടുപോകുകയുമാണ്.

രാജ്യത്തെ പണപ്പെരുപ്പം നാല് ശതമാനത്തിന് താഴെ നിര്‍ത്തുകയെന്ന ലക്ഷ്യം കൈവരിച്ചതും ആര്‍ബിഐയ്ക്ക് ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്. ഫെബ്രുവരിയില്‍ 3.61 ശതമാനമായിരുന്നു പണപ്പെരുപ്പം.

Content Highlights: RBI announces a 0.25% repo complaint cut, citing easing ostentation and planetary economical uncertainties.

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article