കിരീടം വയ്ക്കാത്ത രാജ്ഞി, വീഴ്ചകളില്‍ നിന്ന് ജീവിതം പഠിച്ച മീര വാസുദേവന്‍; മൂന്ന് വിവാഹങ്ങള്‍ക്ക് വേണ്ടി കളഞ്ഞത് എന്റെ 17 വര്‍ഷങ്ങള്‍!

1 month ago 3
മീര വാസുദേവന്‍ എന്ന നടിയെ അന്നും ഇന്നും എന്നും മലയാളികള്‍ ഓര്‍ക്കുന്നത് തന്മാത്ര എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി അഭിനയിച്ച നടി എന്ന നിലയിലാണ്. അതിന് മുന്‍പും ശേഷവും ഒരുപാട് സിനിമകള്‍ ചെയ്തുവെങ്കിലും, മീര വാസുദേവന്‍ എന്നാല്‍ തന്മാത്രയിലെ നായിക തന്നെയാണ്.

വിജയദശമിയോടനുബന്ധിച്ച് നടി പങ്കുവച്ച ഫോട്ടോ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. കിരീടം വയ്ക്കാത്ത രാജ്ഞി എന്ന് മീര സ്വയം തന്നെ വിശേഷിപ്പിക്കുന്നു. ഒരു രാജ്ഞിയ്ക്ക് കിരീടം ആവശ്യമില്ല, അവരുടെ സാന്നിധ്യം തന്നെ ശക്തമാണ് എന്നാണ് ഈ ഫോട്ടോകള്‍ പങ്കുവച്ചുകൊണ്ട് മീര പറയുന്നത്. തുടര്‍ന്ന് തന്റെ സാരി ലുക്കിനെ കുറിച്ചും മീര വാസുദേവന്‍ സംസാരിക്കുന്നു.

Samayam Malayalamപണ്ടത്തെ ബാലതാരം, കാവ്യ മാധവന്റെ മുന്‍ഭര്‍ത്താവ്; സിനിമയില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ നിന്നും അകന്ന നിഷാല്‍ ചന്ദ്ര
വിജയദശമിയില്‍ മനോഹരമായ വേഷവിധാനത്തിലൂടെ ഞാന്‍ ഞാന്‍ പാരമ്പര്യത്തെ ആഘോഷിക്കുകയാണ് എന്നാണ് നടി പറഞ്ഞത്. സിനിമയിലെ വലിയ ദൃശ്യങ്ങള്‍ മുതല്‍ ജീവിതത്തിലെ ചെറിയ നിമിഷങ്ങള്‍ വരെ, കാലഹരണപ്പെടാത്ത ചില കാര്യങ്ങളുണ്ട്, അതില്‍ ഒന്നാണ് സാരി. ഒരു സ്ത്രീ അണിയുമ്പോള്‍, സാരി ശക്തിയെയും ദൈവികതയെയും, പ്രപഞ്ചത്തിന്റെ ഒഴുക്കിലുള്ള വിശ്വാസത്തെയുമാണ് പ്രതിഫലിപ്പിക്കുന്നത്- മീര വാസുദേവന്‍ പറഞ്ഞു

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സിനിമകള്‍ ചെയ്യുന്നുണ്ട് എങ്കിലും, മീര വാസുദേവന്‍ സജീവമായി സീരിയലുകള്‍ ചെയ്തു വരികയായിരുന്നു. ഇപ്പോള്‍ സീരിയലുകള്‍ക്ക് ബ്രേക്ക് കൊടുത്ത്, സിനിമയിലേക്ക് തന്നെ തിരിച്ചെത്തിയിരിക്കുന്നു. ഡിസ്‌കോ എന്ന ചിത്രമാണ് മീരയുടെ അടുത്ത റിലീസ്.


സിനിമയ്ക്ക് അപ്പുറം മീര വാസുദേവന്റെ സ്വകാര്യ ജീവിതവും അടുത്ത കാലത്ത് വളരെ അധികം ചര്‍ച്ചയായിരുന്നു. തന്നെക്കാള്‍ പ്രായം കുറഞ്ഞ, കുടുംബ വിളക്ക് എന്ന സീരിയലിന്റെ ഛായാഗ്രകനായ വിപിന്‍ പുതിയങ്കവുമായുള്ള വിവാഹവും വിവാഹ മോചനവുമെല്ലാം വളരെ പെട്ടന്നാണ് സംഭവിച്ചത്.

അതിന് ശേഷം നല്‍കിയ അഭിമുഖത്തിലാണ്, സ്റ്റുപ്പിഡ് വിവാഹങ്ങള്‍ക്ക് വേണ്ടി ഞാന്‍ എന്റെ 17 വര്‍ഷങ്ങള്‍ കളഞ്ഞു എന്ന് മകനോട് പറയാറണ്ട് എന്ന് മീര പറഞ്ഞത്. ആ വിവാഹങ്ങള്‍ക്ക് വേണ്ടി സമയവും ജീവിതവും കളഞ്ഞതിന് പകരം എന്റെ കരിയറിന് വേണ്ടി ഇന്റലിജന്റ് ആയി എന്തെങ്കിലും ചെയ്യാമായിരുന്നു എന്നാണ് മീര പറഞ്ഞത്. വിപിന് മുന്‍പ് മീര വാസുദേവന്‍ ജോണ്‍ കൊക്കനെയും, അതിന് മുന്‍പ് വിശാല്‍ അഗര്‍വാളിനെയും വിവാഹം ചെയ്തിരുന്നു. ജോണ്‍ കൊക്കനില്‍ പിറന്ന മകനാണ് ഇപ്പോള്‍ മീരയുടെ ശക്തിയും ജീവിക്കാനുള്ള പ്രചോദനവും
Read Entire Article