‘കീപ് പുഷിങ്’: മെസ്സിയുടെ വിരമിക്കലിനു പിന്നാലെ പുതിയ ചിത്രവുമായി റൊണാൾഡോ; യഥാർഥ ‘ഗോട്ട്’ എന്ന് ആരാധകർ

2 weeks ago 4

മനോരമ ലേഖകൻ

Published: September 02, 2026 10:25 AM IST

1 minute Read

ക്രിസ്‌റ്റ്യാനോ റൊണാൾഡോ (X/@Cristiano)
ക്രിസ്‌റ്റ്യാനോ റൊണാൾഡോ (X/@Cristiano)

റിയാദ് ∙ ലയണൽ മെസ്സിയുടെ വിരമിക്കൽ പ്രഖ്യാപനത്തിനു പിന്നാലെ ക്രിസ്റ്റ്യാനോ റൊണാൾഡോ സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രം. ‘കീപ് പുഷിങ്’ എന്ന അടിക്കുറിപ്പോടെയാണ് സൗദി പ്രൊ ലീഗ് ക്ലബ് അൽ നസ‌്റിന്റെ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ പരിശീലനത്തിനിടെയുള്ള ചിത്രങ്ങൾ പങ്കുവച്ചത്. ഇതോടെ കാലത്തെ അതിജീവിച്ച യഥാർഥ ‘ഗോട്ട്’ ക്രിസ്റ്റ്യാനോ ആണെന്നും പ്രായമായാലും വിട്ടുകൊടുക്കാൻ തയാറല്ലാത്ത മനോഭാവമാണ് ഇതെന്ന കമന്റുകളുമായി ആരാധകർ രംഗത്തെത്തി.

What you should work next

മെസ്സിയുടെ വിരമിക്കൽ വാർത്തയോടുള്ള ക്രിസ്റ്റ്യാനോയുടെ നിശ്ശബ്ദ പ്രതികരണമാണ് ഇതെന്ന രീതിയിലാണു ചർച്ചകൾ പുരോഗമിക്കുന്നത്. 977 കരിയർ ഗോളുകൾ നേടിയ ക്രിസ്റ്റ്യാനോ 1000 കരിയർ ഗോളെന്ന നേട്ടം ലക്ഷ്യമിട്ടാണ് കളിക്കുന്നത്.

എന്നാൽ കഴിഞ്ഞ മാസം റൊണാൾഡോയും വിരമിക്കൽ സൂചന നൽകിയിരുന്നു. വോഗ് മാസികയ്ക്കു നൽകിയ അഭിമുഖത്തിലാണ് നാൽപത്തിയൊന്നുകാരൻ ക്രിസ്റ്റ്യാനോ വിരമിക്കൽ സൂചന നൽകിയത്. ‘ഫുട്ബോളിൽ ഇത് എന്റെ അവസാന വർഷമായിരിക്കാം. ഐതിഹാസികമായ ഒരു ഫുട്ബോൾ പൈതൃകം ബാക്കിയാക്കി മടങ്ങാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഫുട്ബോൾ ഇല്ലാത്ത ജീവിതം എങ്ങനെയായിരിക്കുമെന്ന് അറിയില്ല’– ക്രിസ്റ്റ്യാനോ പറഞ്ഞു.

ഫിഫ ലോകകപ്പിൽ‌ റൗണ്ട് ഓഫ് 16ൽ സ്പെയിനിനോട് തോറ്റ് പോർച്ചുഗൽ പുറത്തായിരുന്നു. ലോകകപ്പിൽ റൊണാൾഡോ മൂന്ന് ഗോളുകൾ നേടിയിരുന്നു. ഇതു തന്റെ അവസാന ലോകകപ്പായിരിക്കുമെന്ന് റൊണാൾഡോ നേരത്തെ വ്യക്തമാക്കിയിരുന്നു. സൗദി പ്രോ ലീഗിലെ അൽ നസർ ക്ലബ്ബുമായി 2027 ജൂൺ വരെ റൊണാൾഡോയ്ക്കു കരാറുണ്ട്.

English Summary:

Cristiano Ronaldo has shared grooming photos with the caption 'Keep Pushing' pursuing Lionel Messi's status announcement. This enactment is being interpreted by fans arsenic a subtle effect to Messi's news, with galore praising Ronaldo's enduring tone and ambition to scope 1000 vocation goals.

Read Entire Article