Authored by: അശ്വിനി പി|Samayam Malayalam•31 Mar 2026, 11:19 americium IST
2025 ഏപ്രില്‍ മാസത്തിലാണ് ജനനി അയ്യരുടെയും സായി റോഷന് ശ്യാമിന്റെയും വിവാഹ നിശ്ചയം കഴിഞ്ഞത്. ഒരു വര്‍ഷമെടുത്ത് വിവാഹത്തിലേക്ക് എത്താന്‍
ജനനി അയ്യർസായി റോഷന് ശ്യാം ആണ് ജനനി അയ്യരെ വിവാഹം ചെയ്തിരിക്കുന്നത്. ഇരുവരും ഏറെക്കാലമായി അടുത്ത സുഹൃത്തുക്കളായിരുന്നു, സൗഹൃദം പ്രണയത്തിലേക്കും, ഇപ്പോള്‍ വിവഹത്തിലേക്കും എത്തി. പൈലറ്റ് ആണ് സായി റോഷന് ശ്യാം. 2025 ഏപ്രിലില്‍ ആയിരുന്നു ജനനിയുടെയും സായിയുടെയും വിവാഹ നിശ്ചയം.
Also Read: സുജാത മോഹന്‍ 63 ന്റെ ചെറുപ്പം! എങ്ങനെ ഈ സൗന്ദര്യം നിലനിര്‍ത്തുന്നു? പിറന്നാള്‍ ആശംസകളുമായി പ്രിയപ്പെട്ടവര്വിവാഹ ചിത്രങ്ങള്‍ ജനനിയുടെ ഇന്‍സ്റ്റഗ്രാം പേജിലൂടെയും, എം ലോഫ്റ്റ് എന്ന ക്ലോത്തിങ് ബ്രാന്റിന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയുമാണ് പുറത്ത് വന്നത്. ജനനയുടെ വിവാഹ വേഷം ഡിസൈന്‍ ചെയ്തിരിക്കുന്നത് എം ലോഫ്റ്റ് ആണ്. പക്ക തമിഴ് ട്രഡീഷണല്‍ വിവാഹത്തിന് നടിയുടെ വേഷം പെര്‍ഫക്ട് ലുക്കായിരുന്നു. ഔദ്യോഗികമായി മിസ്റ്റര്‍ ആന്റ് മിസിസ് ആയിരിക്കുന്നു എന്ന് പറഞ്ഞാണ് ജനനി ചിത്രങ്ങള്‍ പങ്കുവച്ചിരിയ്ക്കുന്നത്. ഐശ്വര്യ രാജേഷ്, സണ്ണി വെയിന്‍, മഞ്ജിമ മോഹന്‍ തുടങ്ങിയ നിരവധി സെലിബ്രിറ്റികള്‍ ജനനിക്കും പങ്കാളിക്കും ആശംസകളുമായി എത്തി.
ത്രി ഡോട്സ് എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ നായികയായിട്ടാണ് ജനനി അയ്യര്‍ മലയാള സിനിമാ ലോകത്തേക്ക് എത്തിയത്. സിനിമിലെ പാട്ട് ഹിറ്റായതിനൊപ്പം നടിയുടെ മുഖവും മലയാളികള്‍ക്ക് പരിചിതമായി. പിന്നീട് കൂതറ, സെവന്ത് ഡേ, ഇത് താണ്ടാ പൊലീസ്, മാ ചു ക, എന്നിങ്ങനെയുള്ള മലയാള സിനിമകളിലും ജനനി അഭിനയിച്ചു.
ജനനിയുടെ കരിയറിലെ വലിയൊരു ബ്രേക്ക് സംഭവിച്ചത് തകിടി എന്ന ചിത്രത്തിലെ, വിണ്മീന്.. എന്ന പാട്ടിന് ശേഷമാണ്. തമിഴിലും മലയാളത്തിലും ഒത്തിരി സിനിമകളില്‍ ജനനി അഭിനയിച്ചുവെങ്കിലും, ഒരു കൊമേര്‍ഷ്യല്‍ നായികാ എന്ന നിലയിലുള്ള ബ്രേക്ക് താരത്തിന് ലഭിച്ചിരുന്നില്ല. ഹോട്സ്പോട്ട് എന്ന ആന്തോളജി ചിത്രത്തിലാണ് ഏറ്റവുമൊടുവില്‍ ജനനി ഏറ്റവുമൊടുവില്‍ അഭിനയിച്ചത്. തൊലൈകാട്ചി, യാകൈ തിരൈ, മുന്നറിവാന്‍ പോലുള്ള സിനിമകള്‍ നടിയുടേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.






English (US) ·