Authored by: ഋതു നായർ|Samayam Malayalam•13 Oct 2025, 4:12 pm
ഡോക്ടേഴ്സ് ഡേയിൽ ആണ് ആദ്യമായി മീനാക്ഷി ബൈജുവിനെ പരിചയപെടുത്തിയത്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട കുടുംബ ഡോക്ടർ ബൈജുവിനെ കുറിച്ചായിരുന്നു ആ പോസ്റ്റ്.
മമിത ബൈജു(ഫോട്ടോസ്- Samayam Malayalam)ALSO SREDA: ഞാൻ അവരെ വേദനിപ്പിച്ചിട്ടേയുള്ളൂ, വീട് വിട്ട് ഇറങ്ങിപ്പോയിട്ടും അവരെന്നോട് ക്ഷമിച്ചു; വേദിയിൽ പൊട്ടിക്കരഞ്ഞ് ശിവാങ്കി
'റിയൽ ഹീറോ .. ഡോ. ബൈജു'... അതെ തികച്ചും സാധാരണ സാഹചര്യങ്ങളിൽ നിന്നും സ്വപ്രയത്നത്താൽ പഠിച്ച് മുന്നേറി ഒരു ഡോക്ടറായി ഒരു നാടിൻ്റെ അഭിമാനമായ്... കോട്ടയം ജില്ലയിലെ കിടങ്ങൂർ സൗത്തിലെ തൻ്റെ MERITUS HEALTH CARE ൽ എപ്പോഴുമുണ്ടാവും ഈ ഹോസ്പിറ്റലിൽ ഉള്ളവരും മറ്റു ഡോക്ടർമാരും ഒക്കെ എത്ര നല്ലവരാണ് എത്ര ഇഷ്ടത്തോടെയാണവർ എല്ലാവരോടും സംസാരിക്കുന്നത് .. ഈ ഡോക്ടർക്ക് എന്തു മാജിക്കാണാവോ ഇങ്ങനെയുള്ളവരെ തിരഞ്ഞെടുക്കാൻ ... എപ്പോഴും. ഒരു വലിയ ജനക്കൂട്ടം തന്നെയുണ്ടാവും ഡോക്ടറെ കാണാൻ തികച്ചും സാധാരണക്കാർ അവരെ ഒട്ടും ബുദ്ധിമുട്ടിക്കാത്ത ചികിത്സാ ച്ചിലവുകളും:
ഒരു നാടിൻ്റെ മുഴുവൻ പ്രിയപ്പെട്ടവനായ ഞങ്ങളുടെ സ്വന്തം ബൈജു ഡോക്ടർ .. ആവശ്യത്തിനും അനാവശ്യത്തിനും വിളിച്ച് ശല്യപ്പെടുത്തിയാലും ... അപ്പുറത്ത് നിന്നും ഒരു മറുപടിയുണ്ട് ... " കുഞ്ഞെ ഞാനിവിടെയുണ്ട് ഒന്നും പേടിക്കേണ്ട ട്ടോ " അതെനിക്ക് തരുന്ന ആത്മവിശ്വാസം ചില്ലറയല്ല .. എൻ്റെ പ്രിയപ്പെട്ട ഡോക്ടർ എനിക്ക് സർപ്രൈസ് ആയി എൻ്റെ എല്ലാമായ ഫ്ലവേഴ്സ് ടോപ്പ് സിംഗർ വേദിയിൽ വന്നപ്പോൾ ... കൂടെ കൊണ്ടുവന്നതോ ,.സ്വന്തം മകളും ... നമ്മുടെ അഭിമാനമായ യംഗ് സ്റ്റാർ മമിത ബൈജുവിനേയും .. എൻ്റെ പിറന്നാൾ മധുരം ഡബിളായി... ഒരിക്കലും മറക്കാത്ത ഒന്നായി... ഇതൊക്കെ സാധിച്ചു തരുന്ന ..ഇതെന്നല്ല ടോപ്പ് സിംഗറിലെ ഏല്ലാ അവശ്യങ്ങളും... 'മീനൂട്ടി ഡൺ'.. എന്നു പറയുന്ന ടോപ്പ് സിംഗറിൻ്റെ എല്ലാമായ ഞങ്ങടെ പ്രിയ രാഗേഷ് ചേട്ടൻ ... ഹൃദയപൂർവ്വം നന്ദി: ട്ടോ; മീനാക്ഷി കുറിച്ചു.





English (US) ·