'കുടുംബ വ്യവസായത്തിന്റെ ശക്തി': ബിസിനസ് ഉച്ചകോടി അഞ്ചിന്

8 months ago 9

29 April 2025, 02:32 PM IST

summit

പ്രതീകാത്മക ചിത്രം | Photo : AI Generated

കോഴിക്കോട് : കുടുംബവ്യവസായത്തെ അടുത്ത തലമുറയിലേക്ക് വിജയകരമായി കൈമാറാനാവശ്യമായ തന്ത്രങ്ങളും മൂല്യങ്ങളും പങ്കുവെക്കുന്ന ബിസിനസ് ഉച്ചകോടിയുമായി ഇൻഡോ ട്രാൻസ് വേൾഡ് ചേംബർ ഓഫ് കൊമേഴ്‌സ്. മേയ് അഞ്ചിന് രാവിലെ ഒൻപതുമുതൽ ആറു വരെ സരോവരത്തെ കാലിക്കറ്റ് ട്രേഡ് സെന്ററിലാണ് ഉച്ചകോടി.

പുതിയ തലമുറയിലേക്ക് ബിസിനസ് പൈതൃകത്തിനുള്ള വഴികൾ തുറന്നുകാണിക്കുന്ന ഉച്ചകോടിയിൽ ആഗോള മനുഷ്യ സേവകൻ മോഹൻജി, മാനേജ്‌മെന്റ്റ് ചിന്തകൻ സന്തോഷ് ബാബു, ബിസിനസ് തന്ത്രജ്ഞൻ മധു ഭാസ്കരൻ, ബിസിനസ് മെൻ്റർ വി.കെ. മാധവ് മോഹൻ, സാഹല പ്രവീൻ, എ.എം. അഷീക്ക്, കെ. സുരേഷ് കുമാർ എന്നി വർ സംസാരിക്കുമെന്ന് ഐടിസി സി ചെയർമാൻ അബ്ദുൽ കരീം പഴേരിയൽ അറിയിച്ചു. യുവതല മുറയ്ക്കുവേണ്ടി പ്രത്യേകം സെ ഷനുകളുണ്ടാകും. രജിസ്ട്രേഷന് 7592915555, 9249511111 നമ്പറുകളിൽ ബന്ധപ്പെടാം.

Content Highlights: concern meet

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article