കുറച്ചു കാര്യങ്ങള്‍ പറയാനുണ്ട്, പ്രധാനമായും ഞങ്ങളെ ആരും തെറ്റിദ്ധരിക്കാന്‍ പാടില്ല; ഹാഷിറും ടീമും തുറന്ന് സംസാരിക്കുന്നു

1 week ago 3
vaazha 2 teamവാഴ 2 ടീം
ഹാഷിര്‍, അലന്‍, അജിന്‍, വിനായക്- ഇവര്‍ ഇനി വെറും യൂട്യൂബ് താരങ്ങളല്ല, വാഴ 2 എന്ന ചിത്രത്തിലൂടെ ഇപ്പോള്‍ ലോകം മുഴുവന്‍ തിരിച്ചറിയുന്ന തരത്തിലേക്ക് വളര്‍ന്നിരിയ്ക്കുന്നു. സിനിമയുടെ റിലീസിന് ശേഷം ജീവിതം തന്നെ മാറുകയായിരുന്നു നാലു പേരുടെയും. തിരക്കുകള്‍ എല്ലാം കഴിഞ്ഞ് ഇപ്പോഴിതാ നാലു പേരും ഒന്നിച്ചെത്തിയിരിക്കുന്നു. - കുറച്ചു കാര്യങ്ങള്‍ പറയാനുണ്ടായിരുന്നു, അതിവിടെ പറയുന്നു- എന്ന തംപ്‌നെയിലോടെ ഹാഷിറിന്റെ യൂട്യൂബ് ചാനലിലാണ് വീഡിയോ വന്നിരിയ്ക്കുന്നത്.

സിനിമ റിലീസിന് ശേഷമുള്ള പ്രതികരണങ്ങളും, സന്തോഷവും, ഇനിയുള്ള ഭാവി പരിപാടികളുമൊക്കെയാണ് വീഡിയോയില്‍ നാലവര്‍ സംഘം പങ്കുവയ്ക്കുന്നത്. ഒരുപാട് പേര്‍ ഞങ്ങളെ തിരിച്ചറിയുന്നു, മലയാളികള്‍ മാത്രമല്ല അന്യഭാഷക്കാരും. അതിലൊക്കെ ഒരുപാട് സന്തോഷവും നന്ദിയുമൊക്കെയുണ്ട്. എവിടെ നിന്ന് തുടങ്ങി, എവിടെ എത്തി എന്നത് ഞങ്ങളെ തന്നെ അമ്പരപ്പിക്കുന്ന ഒന്നാണ്. സിനിമിലൂടെ പുതുതായി ഞങ്ങള്‍ നാല് പേര്‍ക്കും കിട്ടിയത്, മലയാളത്തിനപ്പുറവും ഞങ്ങളെ അറിയുന്നു എന്നത് തന്നെയാണ്.

Also Read: ബാഡ് ബോയ് എന്ന എന്റെ ഇമേജ് വൈറ്റ് വാഷ് ചെയ്യാനുള്ള ശ്രമത്തിലാണ്; തിരിച്ചുവരവില്‍ ശ്രീനാഥ് ഭാസി പറയുന്നു

പിന്നെ സ്‌നേഹിക്കുന്നവരോട് ഞങ്ങള്‍ക്കൊരു കാര്യം പറയാനുണ്ട്, പുറത്ത് വച്ച് നിങ്ങള്‍ ഞങ്ങളെ കാണുമ്പോള്‍ വരുന്നതും ഫോട്ടോ എടുക്കുന്നതും എല്ലാം ഞങ്ങള്‍ക്ക് സന്തോഷമുള്ള കാര്യമാണ്. അതേ സമയം, മനുഷ്യന്മാരെല്ലാം വ്യത്യസ്തരാണ്, ഓരോ മാനസികാവസ്ഥയുണ്ടാവും. അങ്ങനെ ഞങ്ങളെന്തെങ്കിലും അവസ്ഥയിലാണെങ്കില്‍, മുഖത്ത് എന്തെങ്കിലും ഭാവവ്യത്യാസം ഉണ്ടെങ്കില്‍ അതൊരിക്കലും നിങ്ങളോടുള്ള പ്രശ്‌നമായിരിക്കില്ല. അതൊന്ന് മനസ്സിലാക്കണം. കാരണം ഞങ്ങള്‍ക്ക് അത്തരം ഒരുപാട് അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പ്രധാനമായും, സ്‌നേഹിക്കുന്നവര്‍ ഞങ്ങളെ തെറ്റിദ്ധരിക്കരുത് എന്ന് മാത്രം.


പലരും ചോദിച്ചിട്ടുണ്ട്, ഇനി വീഡിയോ ചെയ്യുമോ എന്ന്. തീര്‍ച്ചയായും ഞങ്ങള്‍ പഴയത് പോലെ വീഡിയോകള്‍ ചെയ്യും. സിനിമകള്‍ വരുമ്പോള്‍ സിനിമകളും ചെയ്യും. നാല് പേരും ഒത്ത് വരണം എന്ന് മാത്രം, ഈ വീഡിയോ തന്നെ നേരത്തെ ചെയ്യാനിരുന്നതാണ്. നാല് പേരും ഒത്തു വരാത്തതുകൊണ്ടാണ് വൈകിപ്പോയത്. നല്ല സിനിമകള്‍ വന്നാല്‍ ഞങ്ങള്‍ ചെയ്യും. ഇനി നാല് പേരും നാല് വഴിക്ക് സിനിമകളുമായി പോയാലും, സമയം കിട്ടുമ്പോള്‍ ഒന്നിച്ച് വീഡിയോ ചെയ്യും. ഇതുവരെ തന്ന സ്‌നേഹവും പിന്തുണയും ഇനിയും ഞങ്ങള്‍ക്ക് നല്‍കണം. സിനിമ ഇറങ്ങിയതിന് ശേഷം വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കുമെല്ലാം സന്തോഷം, എല്ലാവരും പിന്തുണയ്ക്കുന്നുണ്ട്. സ്‌നേഹവും നന്ദിയും മാത്രം- ഹാഷിറും, അലനും, വിനായകും, അജിനും പറയുന്നു
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് 13 വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article