കുറച്ച് വൈകിപ്പോയി, എന്നാലും സന്തോഷം അറിയിക്കാതെ വയ്യ; സന്തോഷവും സ്‌നേഹവും നന്ദിയും അറിയിച്ച് ശിവദ

3 days ago 2
വര്‍ഷങ്ങള്‍ക്ക് ശേഷം സൂര്യയുടെ ഒരു സിനിമ തിയേറ്ററില്‍ വലിയ ഹിറ്റായതിന്റെ ആഘോഷത്തിലാണ് ഫാന്‍സ്. ആര്‍ജെ ബാലാജി സംവിധാനം ചെയ്ത കറുപ്പ് എന്ന ചിത്രം ഇപ്പോഴും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. തൃഷ കൃഷ്ണയാണ് ചിത്രത്തിലെ നായിക. ഇവര്‍ക്കൊപ്പം മലയാളത്തില്‍ നിന്ന് ഇന്ദ്രന്‍സ്, അനഘ രവി, സ്വാസിക, ശിവദ തുടങ്ങിയ താരങ്ങളും പ്രധാന റോളിലെത്തി എന്നത് അഭിമാനം തന്നെയാണ്.

ഇന്ദ്രന്‍സിന്റെ അഭിനയത്തെ കുറിച്ചൊക്കെ സൂര്യ പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇപ്പോഴിതാ വലിയ സിനിമയുടെ ചെറിയ ഭാഗമാവാന്‍ സാധിച്ചതിന്റെ സന്തോഷം പങ്കുവച്ച് നടി ശിവദയും എത്തുന്നു. അല്പം വൈകിപ്പോയെങ്കിലും, ഇതുപോലൊരു സിനിമയുടെ ഭാഗമാവാന്‍ കഴിഞ്ഞ ന്തോഷം അറിയിക്കുന്നു എന്നാണ് ശിവദ പറയുന്നത്.

Also Read: മുന്‍ഭാര്യയെ വഞ്ചിച്ചു, കരിയര്‍ നശിപ്പിച്ചു എന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്നു; ഡീപ് ഫേക്കിനെതിരെ കോടതിയെ സമീപിച്ച് നാഗ ചൈതന്യ

ശിവദയുടെ പോസ്റ്റ്

കണ്മണി.. ഒരുപാട് വൈകിയുള്ള പോസ്റ്റാണ് ഇത്. പക്ഷേ കറുപ്പ് എന്ന ചിത്രത്തിന്റെ സെറ്റിലെ മനോഹരമായ ഓര്‍മകള്‍ പങ്കുവയ്ക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. കണ്മണിയ്ക്കായുള്ള നിങ്ങളുടെ എല്ലാ മെസേജുകളും റിവ്യൂസും സ്‌നേഹവും കാണുമ്പോള്‍ എനിക്ക് നന്ദിയല്ലാതെ മറ്റൊന്നും പറയാനില്ല. ഒരു മികച്ച സിനിമയുടെ ചെറിയ ഭാഗം ആവാന്‍ കഴിഞ്ഞതിലുള്ള സന്തോഷവും നന്ദിയും മാത്രം

കറുപ്പ് എന്ന സിനിമയുടെ ഭാഗമായി എന്നെയും തിരഞ്ഞെടുത്തതിന് സംവിധായകന്‍ ആര്‍ ജെ ബാലാജി സാറിന് നന്ദി. സിനിമയില്‍ അവസരം നല്‍കിയതിനൊപ്പം, ഷൂട്ട് തീരുന്നതു വരെ നല്‍കിയ പ്രോത്സാഹനത്തിനും നന്ദി. സെറ്റില്‍ എല്ലായിപ്പോഴും സര്‍ പറയുന്നത് പോലെ, നിങ്ങള്‍ ശരിക്കും റോക്കിങ് ആണ്.


സൂര്യ സാറിനും തൃഷ മാമിനുമൊപ്പം വര്‍ക്ക് ചെയ്യാന്‍ സാധിച്ചതിലും സന്തോഷം. നിങ്ങളുടെ എളിമയും ഡെഡിക്കേഷനും ഗ്രേസും ഞങ്ങള്‍ക്ക് ശരിക്കും പ്രചോദനമായിരുന്നു, അത് നന്ദി. ഞങ്ങളുടെ ഛായാഗ്രഹകന്‍ വിഷ്ണുവിന് പ്രത്യേകം നന്ദി, അത്രയും മനോഹരമായാണ് ഓരോ സീനും ഷൂട്ട് ചെയ്തത്.

പ്രൊഡ്യൂസറായ ഡ്രീം വാര്യര്‍ പിക്‌ചേഴ്‌സിനും പ്രഭു സാറിനും വലിയ നന്ദി. സിനിമയുടെ മൊത്തം കാസ്റ്റ് ആന്‍ ക്രൂവിനും നന്ദി. ഇതുപോലൊരു സ്‌പെഷ്യല്‍ സിനിമയുടെ ഭാഗമാവാന്‍ സാധിച്ചത് ശരിക്കുമൊരു അനുഗ്രഹമാണ്. അതിനൊപ്പം എന്റെ ഇക്കഴിഞ്ഞ ബര്‍ത്ത് ഡേ കറുപ്പ് ടീമിനൊപ്പം ആഘോഷിക്കാന്‍ സാധിച്ചു. എന്നും ഞാന്‍ ചെറിഷ് ചെയ്യുന്ന ഓര്‍മയായിരിക്കും അത്- ശിവദ പറഞ്ഞു

Read Entire Article