കുറച്ച് സമാധാനവും വിശ്രമവും വേണം; സോഷ്യല്‍ മീഡിയയില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ് എന്ന് കയദുവും

4 weeks ago 6
പത്തൊന്‍പതാം നൂറ്റാണ്ട്, പള്ളിച്ചട്ടമ്പി എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും ഏറെ പരിചിതയായ നടിയാണ് കയദു ലോഹര്‍ . ഒന്നിനു പിറകെ ഒന്നായി തമിഴിലും മലയാളത്തിലും തെലുങ്കിലുമെല്ലാം ധാരാളം അവസരങ്ങള്‍ വരുന്നതിനിടയില്‍ വലിയൊരു തീരുമാനമെടുത്തുകൊണ്ട് നടി. താന്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് മാറി നില്‍ക്കാന്‍ തീരുമാനിച്ചു എന്ന് കയദു ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാമ് അറിയിച്ചത്.

ചിലപ്പോഴൊക്കെ നമ്മുടെ ശരീരത്തിന് നല്‍കുന്നതുപോലെയുള്ള വിശ്രമം മനസ്സിനും ആവശ്യമാണ്. വേഗത കുറയ്ക്കാനും, കുറച്ചു സമയത്തേക്ക് ഇതില്‍ നിന്നെല്ലാം മാറിനില്‍ക്കാനും, ഒരു സ്‌ക്രീനിനപ്പുറമുള്ള ജീവിതത്തിലും എന്നില്‍ തന്നെയും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും എനിക്ക് തോന്നുന്നു.

Also Read: ബിനീഷിനും മിഥുനുമൊപ്പം ഐര്‍ലാന്റില്‍ അടിച്ചു പൊളിച്ച് മഞ്ജു വാര്യര്‍; ഇത് ഞങ്ങളുടെ ആമിയല്ലേ എന്ന് ആരാധകര്‍

ഇവിടെ എന്നെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും സ്‌നേഹം പങ്കുവെക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി. നിങ്ങളുടെ സന്ദേശങ്ങളും സ്‌നേഹവും എനിക്ക് എത്രത്തോളം വിലപ്പെട്ടതായിരുന്നു എന്ന് വാക്കുകള്‍ക്കപ്പുറമാണ്.

ഞാന്‍ കുറച്ചുകാലം സോഷ്യല്‍ മീഡിയ യില്‍ നിന്ന് വിട്ടുനില്‍ക്കും, എങ്കിലും പ്രധാനപ്പെട്ട എന്തെങ്കിലും അറിയിപ്പുകള്‍ ഉണ്ടെങ്കില്‍ അത് എന്റെ ടീം ഈ അക്കൗണ്ടിലൂടെ പങ്കുവെക്കുന്നതായിരിക്കും. എല്ലാവര്‍ക്കും ഒരുപാട് സമാധാനവും സന്തോഷവും നന്മയും നേരുന്നു. വീണ്ടും കാണാം- എന്നാണ് കയദുവിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്.

Also Read: നടിയാണ് എന്ന് മറച്ചുവച്ച് പ്രണയം; കൊച്ചിക്കാരന്‍ പിയറുമായുള്ള പ്രണയത്തെ കുറിച്ച് രഞ്ജിനി

അയ്യോ എന്തു പറ്റി എന്ന് ചോദിച്ചു വരുന്ന ഒരുപാട് കമന്റുകളുണ്ട്. അതിനിടയിലും നടിയ്ക്ക് ആശംസകള്‍ നേര്‍ന്നും, ഉടനെ തിരിച്ചുവരാനും പറഞ്ഞുകൊണ്ടുള്ള കമന്റുകളും പോസ്റ്റിന് താഴെ വരുന്നുണ്ട്.


Also Read: പ്രായം എത്രയായാലും ഒരു കുഞ്ഞിന് ജന്മം നല്‍കണം, അമ്മയാവണം എന്ന ആഗ്രഹത്തെ കുറിച്ച് സമാന്ത പറഞ്ഞത്

മുഗില്‍പേട്ട എന്ന കന്നട ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് കയദു. രണ്ടാമ്തതെ ചിത്രമായിരുന്നു വിനയന്റെ പത്തൊന്‍പതാം നൂറ്റാണ്ട്, അതില്‍ നങ്ങേലി എന്ന ശക്തമായ കഥാപാത്രത്തെയാണ് കയദു അവതരിപ്പിച്ചത്. പിന്നീട് തെലുങ്കിലും തമിഴിലും കയദു സജീവമായി. ഡ്രാഗണിലെ വേഷവും ഏറെ ശ്രദ്ധ നേടിയിരുന്നു. നിലവില്‍ ദുല്‍ഖര്‍ സല്‍മാന്റെ അയാം ഗെയിം എന്ന സിനിമയുള്‍പ്പടെ എട്ടോളം ചിത്രങ്ങളാണ് കയദു കമ്മിറ്റ് ചെയ്തിരിയ്ക്കുന്നത്.


Read Entire Article