12 April 2025, 05:32 PM IST

.
കെ.എസ്.എഫ്.ഇ 2024-25 വര്‍ഷത്തില്‍ അവതരിപ്പിച്ച ഗ്യാലക്സി ചിട്ടികളുടെ വിജയത്തിന്റെ പശ്ചാത്തലത്തില്‍ ബിസിനസ്സ് മീറ്റ് സംഘടിപ്പിച്ചു. 2025 ഏപ്രില്‍ 11 ന് കെ.എസ്.എഫ്.ഇ യുടെ തൃശ്ശൂരിലെ ആസ്ഥാന മന്ദിരത്തില്‍ വെച്ചാണ് ബിസിനസ്സ് മീറ്റ് സംഘടിപ്പിച്ചത്. കെ.എസ്.എഫ്.ഇ. യുടെ 16 മേഖലാ ഓഫീസുകളെ നയിക്കുന്ന അസിസ്റ്റന്‍റ് ജനറല്‍ മാനേജര്‍മാരും കഴിഞ്ഞ സാമ്പത്തിക വര്‍ഷം മികച്ച പ്രകടനം കാഴ്ചവെച്ച ശാഖ മാനേജര്‍മാരും ഏജന്‍റുമാരുമാണ് ബിസിനസ്സ് മീറ്റില്‍ പങ്കെടുത്തത്.
രാവിലെ 11 മണിക്ക് കെ.എസ്.എഫ്.ഇ മാനേജിംങ് ഡയറക്ടര്‍ ഡോ.എസ്.കെ.സനില്‍ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ കെ.എസ്.എഫ്.ഇ ചെയര്‍മാന്‍ കെ.വരദരാജന്‍ ഉദ്ഘാടനം ചെയ്തു. മികച്ച പ്രകടനം കാഴ്ചവെച്ച മേഖലകള്‍ക്കും ശാഖകള്‍ക്കും ഏജന്‍റുമാര്‍ക്കുമുള്ള സമ്മാനങ്ങള്‍ (ആകെ 72 എണ്ണം) ചെയര്‍മാനും എം.ഡി യും ചേര്‍ന്ന് വിതരണം ചെയ്തു. കെ.എസ്.എഫ്.ഇ ജനറല്‍ മാനേജര്‍(ഫിനാന്‍സ്) എസ് .ശരത്ചന്ദ്രന്‍ ,കെ എസ്..എഫ്.ഇ. ജനറല്‍ മാനേജര്‍ (ബിസിനസ്സ് ) പി.ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
2025 ഏപ്രില്‍ 10ന് കഴിഞ്ഞ വര്‍ഷത്തെ മികച്ച പ്രകടനം ആഘോഷിക്കുന്ന വിക്ടേഴ്‌സ് മീറ്റും സംഘടിപ്പിച്ചു. കെ.എസ്.എഫ്.ഇ ആസ്ഥാന മന്ദിരത്തില്‍ രാവിലെ 10ന് ആരംഭിച്ച സമ്മേളനം കെ.എസ്.എഫ്.ഇ മാനേജിംങ് ഡയറക്ടര്‍ ഡോ.എസ്.കെ. സനില്‍ ഉദ്ഘാടനം ചെയ്തു.മികച്ച പ്രകടനം കാഴ്ചവെച്ച ബിസിനസ്സ് പ്രൊമോട്ടര്‍മാര്‍ക്ക് അദ്ദേഹം സമ്മാനങ്ങള്‍ വിതരണം ചെയ്തു.പ്രസിദ്ധ മോട്ടിവേറ്റര്‍ അഭിഷാദ് ഗുരുവായൂരിന്റെ മോട്ടിവേഷന്‍ ക്ലാസ്സും ബിസിനസ്സ് പ്രൊമോട്ടര്‍മാര്‍ക്കായി നടത്തി.കെ.എസ്.എഫ്.ഇ.യിലെ ഉന്നത ഉദ്യോഗസ്ഥരും സമ്മേളനത്തില്‍ പങ്കെടുത്തു.
Content Highlights: KSFE
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·