കൊച്ചിയിൽ  ICL ഫിൻകോർപ്പ് കോർപ്പറേറ്റ് ഓഫീസ് അനക്സ് ഉദ്ഘാടനം ചെയ്തു

5 months ago 6

കൊച്ചി: ഇന്ത്യയിലെ പ്രമുഖ NBFCകളിൽ ഒന്നായ ICL ഫിൻകോർപ്പ് ലിമിറ്റഡ്, കേരളത്തിന്റെ സാമ്പത്തിക തലസ്ഥാനമായ കൊച്ചിയിൽ, തങ്ങളുടെ കോർപ്പറേറ്റ് ഓഫീസ് അനക്സിന്റെ ഉദ്ഘാടനം നടത്തി. മന്ത്രി പി. രാജീവ് മുഖ്യാതിഥിയായി. ഹൈബി ഈഡൻ MP, ഉമ തോമസ് MLA, കൂടാതെ LACTCയുടെ ഗുഡ്‌വിൽ അംബാസിഡറും, ICL ഫിൻകോർപ്പിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അഡ്വ. കെ.ജി. അനിൽകുമാർ, ICL ഫിൻകോർപ്പിന്റെ ഹോൾ-ടൈം ഡയറക്ടറും CEO-യുമായ ഉമ അനിൽകുമാർ,GCDA ചെയർമാൻ കെ. ചന്ദ്രൻ പിള്ള, വാർഡ് കൗൺസിലർ ശാന്ത വിജയനും സന്നിഹിതരായിരുന്നു.

കൊച്ചിയിലെ കോർപ്പറേറ്റ് ഓഫീസ് അനക്സിന്റെ ഉദ്ഘാടനത്തിലൂടെ, കൂടുതൽ ജനങ്ങളിലേക്ക് വിശ്വാസയോഗ്യവും സമയബന്ധിതവുമായ തങ്ങളുടെ സേവനങ്ങൾ എത്തിക്കാനും, അവരുടെ ജീവിതത്തിന്റെ പുരോഗതിക്ക് ഉതകുന്ന രീതിയിലുള്ള ഫിനാഷ്യൽ സൊലൂഷൻസ് നൽകാനുമാണ് കമ്പനി ലക്ഷ്യമിട്ടിരിക്കുന്നത്.

ദേശീയ വ്യവസായ വികസന കൗൺസിൽ കമ്മിറ്റിയുടെ (NIDCC) നാഷണൽ ലെൻഡിംഗ് പാർട്ട്ണറായി അടുത്തിടെ നിയമിക്കപ്പെട്ടത് ICL ഫിൻകോർപ്പിന്റെ വിശ്വാസ്യതയെ കൂടുതൽ ശക്തിപ്പെടുത്തുകയും, രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയിൽ ബ്രാൻഡിന്റെ പങ്ക് ഉറപ്പുവരുത്തുകയും ചെയ്യുന്ന ഒന്നാണ്. ഇന്നോവേറ്റീവും കസ്റ്റമർ-ഫോക്കസ്ഡുമായ ഫിനാൻഷ്യൽ സർവ്വീസുകളിലൂടെ, വ്യക്തികളുടെ സാമ്പത്തിക ഭാവി സുരക്ഷിതമാക്കുക എന്നതിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

Content Highlights: Leading NBFC, ICL Fincorp, inaugurates caller firm bureau annex successful Kochi

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article